ആയിരക്കണക്കിന് ഓഹരികളിൽ നിന്ന് മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കുക എന്നതാണ് ഓഹരി വിപണി നിക്ഷേപത്തിലെ വിഷയം പിടിച്ച കാര്യം. തിരഞ്ഞെടുക്കുന്ന ഓഹരികൾ മികച്ചവയല്ലെങ്കിൽ നിക്ഷേപിക്കുന്ന പണവും കാത്തിരിക്കുന്ന സമയവും നഷ്ടമാകും. ദീർഘകാല നിക്ഷേപം നടത്തുന്നവർക്ക് ഓഹരികളുടെ സാമ്പത്തിക അനുപാതങ്ങൾ പരിശോധിച്ച് മികച്ച ഓഹരികൾ കണ്ടെത്താം. ഇതിന് സഹായിക്കുന്ന ഘടകങ്ങളാണ് ഡിവിഡന്റ് യീൽഡ്, പിഇ അനുപാതം എന്നിവ. ഈ ഘടകങ്ങൾ അനുകൂലമായ 3 ഓഹരികൾ നോക്കാം.
1. സിഇഎസ്സി ലിമിറ്റഡ്
പശ്ചിമബംഗാളിൽ വെെദ്യുതി ഉത്പാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്നൊരു സ്വകാര്യ കമ്പനിയാണ് സിഇഎസ്സി ലിമിറ്റഡ്. കൽക്കരി ഖനനം, വൈദ്യുതി ഉൽപ്പാദനം, വൈദ്യുതി വിതരണം എന്നിവ മേഖലകലിൽ കമ്പനി പ്രവർത്തിക്കുന്നു. വെള്ളിയാഴ്ച 66.80 രൂപയിലാണ് സിഇഎസ്സി ഓഹരികള്‍ ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായി 66.70 രൂപയിലേക്ക് സിഇഎസ്സി ഓഹരികളെത്തിയിരുന്നു. 88 രൂപയാണ് ഓഹരിയുടെ 52 ആഴ്ച ഉയര്‍ന്ന വില.

2001 ഡിസംബര്‍ മുതല്‍ 20 തവണയാണ് ഓഹരി ലാഭവിഹിതം കൈമാറിയത്. കഴിഞ്ഞ 12 മാസത്തിനിടെ 4.50 രൂപ ലാഭ വിഹിതം കൈമാറി. 6.75 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്. കഴിഞ്ഞ 12 മാസ കാലയളവിലെ ഓഹരിയുടെ പിഇ അനുപാതം 6.64 മടങ്ങിലാണ്. ഇത് സെക്ടർ പിഇ അനുപാതമായ 13.85 മടങ്ങിനേക്കാള്‍ കുറവാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഓഹരിയുടെ പ്രതിയോഹരി ബുക്ക് വാല്യു 81.70 രൂപയാണ്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ കൂടുതലാണ്.
2. ഐസിഐസിഐ സെക്യൂരിറ്റീസ്
ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബ്രോക്കിംഗ്, റീട്ടെയില്‍ ബ്രോക്കിംഗ്, പ്രൈവറ്റ് വെല്‍ത്ത് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ പ്രൊഡക്റ്റ് ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങനെ വിപുലമായ സാമ്പത്തിക സേവനങ്ങള്‍ നല്കുന്ന സ്ഥാപനമാണ് ഐസിഐസിഐ സെക്യൂരിറ്റീസ്. അടുത്തകാലത്തായി വലിയ ഇടിവിലാണ് ഐസിഐസിഐ സെക്യൂരിറ്റീസ്.
ഒരു വര്‍ഷത്തിനിടെ 30.29 ശതമാനം ഇടിഞ്ഞ ഓഹരികള്‍ 6 മാസത്തിനിടെ 15.98 ശതമാനം നെഗറ്റീവ് റിട്ടേണാണ് നല്‍കിയത്. 2023 ല്‍ ഇതുവരെ 12.46 ശതമാനം ഇടിഞ്ഞ ഓഹരികള്‍ 433 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 408 രൂപയാണ് ഓഹരിയുടെ 52 ആഴ്ച താഴ്ന്ന വില. 679 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില.
സെക്ടര്‍ പിഇ അനുപാതത്തേക്കാള്‍ കുറഞ്ഞ പിഇ അനുപാതമാണ് ഓഹരിയുടെ മികച്ച ഘടകം. 11.72 മടങ്ങാണ് പിഇ അനുപാതം. 35.76 മടങ്ങാണ് സെക്ടര്‍ പിഇ. ഓഹരിയൊന്നിന് 24 രൂപയാണ് ലാഭവിഹിതം കൈമാറിയത്. ഡിവിഡന്റ് യീൽഡ് 5.53 ശതമാനമാണ്.
3. ഒറാക്കിള്‍ ഫിനാന്‍സ് സര്‍വീസ്
ഒറാക്കിള്‍ കോര്‍പ്പറേഷന്റെ ഒരു ഉപസ്ഥാപനമാണ് ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്. ബാങ്കിംഗ് രംഗത്ത് ഐടി സേവനങ്ങള്‍ നല്കുന്ന കമ്പനിക്ക് 145-ലധികം രാജ്യങ്ങളിലായി സാന്നിധ്യമുണ്ട്. ഇന്ത്യയിലെ ഐടി കമ്പനികളില്‍ 9-ാം സ്ഥാനത്താണ്.
വെള്ളിയാഴ്ച 3201 രൂപയില്‍ വ്യാപാരം അനവസാനിപ്പിച്ച ഒറാക്കിൾ ഫിന്‍ഷ്യല്‍ ലിമിറ്റഡ് ഓഹരികളഉടെ 52 ആഴ്ച താഴ്ന്ന വില 2883 രൂപയാണ്. ഉയര്‍ന്ന വില 3834 രൂപയും. 15.29 മടങ്ങാണ് പിഇ റേഷ്യോ. ഇത് സെക്ടര്‍ പിഇയായ 27.89 നേക്കാള്‍ കുറവാണ്. ഓഹരിയൊന്നിന് 190 രൂപയാണ് ഓറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലാഭവിഹിതം പ്രഖ്യാപിച്ചത്. നിലവിലെ ഓഹരി വിലയില്‍ 6 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
