2022-23 സാമ്പത്തിക വർഷം അവസാനിച്ചതോടെ ആദായ നികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. ഓരോരുത്തരും തങ്ങൾക്ക് ബാധകമായ ആദായ നികുതി ഫോം ഉപയോഗിച്ച് ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടത്. വ്യക്തികൾക്ക് നാല് ആദായ നികുതി ഫോമുകളാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്കായി ബാധകമാകുന്നത്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പ്രധാനമായും വരുന്ന തെറ്റുകളിലൊന്നാണ് തെറ്റായ ഐടിആര്‍ ഫോം ഉപയോഗിക്കുന്നതാണ്. തെറ്റായ ഫോം ഉപയോഗിച്ചാല്‍ ആദായ നികുതി വകുപ്പ് റിട്ടേണ്‍ നിരസിക്കും. ഏത് ഐടിആര്‍ ഫോം നിര്‍ണയിക്കുന്നത് വരുമാന സ്രോതസ് അടിസ്ഥാനമാക്കിയാണ്.
ആരൊക്കെ നികുതി റിട്ടേൺ സമർപ്പിക്കണം
വരുമാനം അടിസ്ഥാന ഇളവ് പരിധി കടക്കുന്നവര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. 60 വയസുവരെ പ്രായമുള്ളവര്‍ക്ക് 2.50 ലക്ഷം രൂപയും 60 വയസിനും 80 വയസിനും ഇടയിലുള്ളവര്‍ക്ക് 3 ലക്ഷം രൂപയും 80 ലക്ഷത്തിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 5 ലക്ഷവുമാണ് അടിസ്ഥാന ഇളവ് പരിധി. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി, 80സിസിഡി, 80ഡി, 80ജി, 80ടിടിഎ, 80ടിടിബി തുടങ്ങിയ കിഴിവുകൾ ഉപയോഗിക്കുന്നതിന് മുൻപുള്ള വരുമാനമാണ് ഇവിടെ പരിഗണിക്കേണ്ടത്.

ശമ്പളക്കാരായ നികുതിദായകന് ആദായ നികുതി ഫയല്‍ ചെയ്യുന്നതിനായി ഫോം-16 ആവശ്യമാണ്. സാധാരണയായി, ശമ്പളമുള്ള വ്യക്തികള്‍ക്ക് തൊഴിലുടമയില്‍ നിന്ന് ജൂണ്‍ 15-നോ അതിന് മുൻപോ ഫോം 16 ലഭിക്കും. ശമ്പളമുള്ള വ്യക്തിയാണെങ്കില്‍ ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഫോം1 ഉപയോഗിക്കാം.
ശമ്പള വരുമാനവും നിക്ഷേപത്തില്‍ നിന്നുള്ള മൂലധന നേട്ടവും ഉണ്ടെങ്കിൽ ഐടിആർ ഫോം 2 ആണ് ഉപയോഗിക്കേണ്ടത്. വരുമാന സ്രോതസ് ബിസിവസിൽ നിന്നുള്ള ലാഭം ആണെങ്കിൽ, സ്വയം തൊഴില്‍ ചെയ്യുന്ന ആളാണെങ്കില്‍, ഐടിആര്‍ ഫോം 3 ഉപയോഗിച്ച് റിട്ടേണുകള്‍ ഫയല്‍ ചെയ്യണം. ഓരോ ഫോമുകളും ഉപയോഗിക്കേണ്ടത് ആരെന്ന് നോക്കാം.
ഐടിആര്‍ ഫോം 1
50 ലക്ഷം രൂപ വരെ വരുമാനമുള്ള ഒരു വ്യക്തികൾക്ക് ഐടിആര്‍ ഫോം 1 ഉപയോഗിച്ച് ആദായ നികുതി റിട്ടേൺ ഫയല്‍ ചെയ്യാം. ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍ നിന്നോ ഉള്ള വരുമാനം, ഭൂ സ്വത്തിൽ നിന്നുള്ള വരുമാനം, ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പലിശ പോലെയുള്ള മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്നിവ ഉൾപ്പടെയുള്ള വരുമാനം ഉള്ളവർക്ക് ഈ ഫോം ഉപയോഗിക്കാം.
ഐടിആര്‍ ഫോം 2
മൊത്തം 50 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബത്തിനും ഐടിആർ ഫോം 2 ഉപയോഗിക്കാം. എന്നാൽ വരുമാനം ബിസിനസിൽ നിന്നോ പ്രൊഫഷണിൽ നിന്നോ ഉള്ള ലാഭമാവാൻ പാടില്ല. കമ്പനി ഡയറക്ടര്‍മാര്‍, ലിസ്റ്റഡ് കമ്പനികളില്‍ നിക്ഷേപമുള്ളവര്‍, വിദേശത്ത് നിന്ന് വരുമാനമുള്ളവര്‍, ഇന്ത്യയ്ക്ക് പുറത്ത് ആസ്തിയുള്ളവര്‍ എന്നിവരും ഫോം 2 ഉപയോഗിക്കാം.
ഐടിആര്‍ ഫോം 3
ബിസിനസില്‍ നിന്നോ പ്രൊഫഷണിൽ നിന്നോ വരുമാനമുള്ള വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബത്തിനും ഒരു സ്ഥാപനത്തില്‍ പങ്കാളിത്തമുള്ള വ്യക്തിക്കും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഐടിആര്‍ ഫോം 3 ഉപയോഗിക്കാം.
ഐടിആർ ഫോം 4
ചെറുതും ഇടത്തരവുമായ നിരവധി നികുതിദായകർക്ക് നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ഉപകാരപ്രദമാകുന്ന ഫോമുകളാണിത്. വരുമാനം 50 ലക്ഷത്തിൽ താഴെ നിൽക്കുന്ന വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം, കമ്പനികൾ (എൽഎൽപി ഒഴികെ) എന്നിവയ്ക്ക് ഫോം 4 ഉപയോഗിക്കാം.
ഐടിആർ ഫോം 5
വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം, കമ്പനി എന്നിവ ഒഴികെയുള്ളവരാണ് ഐടിആർ ഫോം 5 ഉപയോഗിക്കേണ്ടത്. ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പുകളും ബിസിനസ് ട്രസ്റ്റ്, ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാണ് ഫോം 5 ന്റെ ഉപയോഗം.
ഐടിആർ ഫോം 6
ഐടിആര്‍ ഫോം 7 ഉപയോഗിക്കേണ്ടാത്ത കമ്പനികളാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഫോം 6 ഉപയോഗിക്കുന്നത്.
ഐടിആർ ഫോം 7
ചാരിറ്റബില്‍ ട്രസ്റ്റ്, രാഷ്ട്രീയ പാര്‍ട്ടികള്‍, റിസര്‍ച്ച് ആസോസിയേഷന്‍, ന്യൂസ് ഏജന്‍സിയോ സമാന സ്ഥാനങ്ങളോ ഫോം 7 ഉപയോഗിക്കണം.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications