50,000 രൂപ മാസ ശമ്പളക്കാരനാണ് മിഥുൻ. ശമ്പള ദിവസം റസ്റ്റോറന്റ് ഭക്ഷണം നിർബന്ധമാണ്. മാസം തുടക്കത്തിൽ വീട്ടു ചെലവും ബാധ്യതകളും അടച്ചു തീർക്കാനുമുണ്ട്. ജോലിയുടെ ടെൻഷനിൽ നിന്ന് മാറി വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പം യാത്ര നടത്തിയാൽ മാസം പകുതിയാകുമ്പോൾ തന്നെ കീശ കാലിയാകും. അടുത്ത ശമ്പള തീയതി വരെ മുട്ടിച്ച് പോകാൻ കഷ്ടപ്പെടുമ്പോൾ എവിടെ നിന്നാണ് സമ്പാദിക്കാൻ പണം എന്നാണ് മിഥുനിന്റെ ചോദ്യം.
ഇതേ ശമ്പളം വാങ്ങുന്ന സഹപ്രവർത്തകൻ വെങ്കിടേഷ് മാസത്തിൽ എല്ലാ ചെലവും കൃത്യമായ പ്ലാനോടെ തീർത്ത് 10,000 രൂപ മാസത്തിൽ നിക്ഷേപിക്കുന്നു. ഈ ചെലവ് ചുരുക്കൽ തന്ത്രമറിയാൻ മിഥുന് താൽപര്യമുണ്ടെങ്കിലും ചോദിക്കാനുള്ള മടിയാണ് പ്രശ്നം.
50/30/20 റൂൾ
വ്യക്തിഗത ചെലവുകളെ കൈപിടിയിലാക്കാൻ വെങ്കിടേഷിനെ സഹായിച്ചത് 50/30/20 റൂളാണ്. എലിസബത്ത് വാറൻ എന്ന അമേരിക്കകാരിയാണ് "50/30/20 റൂൾ" അവതരിപ്പിച്ചത്. അവരുടെ 'ഓൾ യുവർ വാർട്ട്: ദി ആൾട്ടിമേറ്റ് ലൈഫ് ടൈം മണി പ്ലാൻ' എന്ന പുസ്തകത്തിലാണ് ഈ പ്ലാൻ വിശദീകരിക്കുന്നത്. മാസ വരുമാനത്തിന്റെ 50 ശതമാനം അത്യാവശ്യത്തിനും 30 ശതമാനം ആവശ്യത്തിനും 20 ശതമാനം നിക്ഷേപത്തിനും എന്നതാണ് ഈ റൂൾ പറയുന്നത്.
അത്യാവശ്യങ്ങൾ
50 ശതമാനം മാസത്തിലെ അത്യാവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കണം. വായ്പ തിരിച്ചടവ്, വീട്ടു സാധനങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് തുടങ്ങി മാസത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ചെലവുകളാണ് 50 ശതമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഓരോരുത്തരുടെയും അത്യാവശ്യങ്ങൾ അവരവരുടെ തിരഞ്ഞെടുപ്പാണ്. അത്യാവശ്യ ചെലവുകള്‍ വരുമാനത്തിന്റെ 50 ശതമാനത്തില്‍ നിര്‍ത്തണം. ടിവി കേബിള്‍ ബില്‍, നെറ്റഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍, ജിം മെമ്പർഷിപ്പ് തുടങ്ങിയവയ്ക്ക് ഇവിടെ സ്ഥാനമില്ല.
ആവശ്യങ്ങൾ
ഒഴിവാക്കാന്‍ സാധിക്കുന്ന ചെലവുകളാണ് 30 ശതമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ആഗ്രഹങ്ങളില്ലാത്ത മനുഷ്യരുണ്ടാകില്ല. ഇതിനെ നിയന്ത്രിച്ച് ജീവിത ശൈലി ചെലവുകളെ മാസ വരുമാനത്തിന്റെ 30 ശതമാനത്തിലേക്ക് എത്തിക്കണമെന്നാണ് റൂൾ പറയുന്നത്.
വിനോദം, ഷോപ്പിംഗ്, വാരാന്ത്യ യാത്രങ്ങള്‍, റസ്റ്റോറന്റ് ഭക്ഷണം എന്നിവ ഇത്തരത്തില്‍പെടുന്ന ചെലവുകളാണ്. ഇത്തരം ചെലവുകൾ മാസ വരുമാനത്തെ മൃഗീയമായി കീഴ്പ്പെടുത്തുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്. ഉദാഹരണത്തിന് പുത്തൻ സ്മാർട്ട് ഫോൺ ഇറങ്ങിയ ഉടനെ ഇഎംഐയിൽ സ്വന്തമാക്കുന്നതിന് പകരം സമ്പാദിച്ച് ഫോൺ വാങ്ങാനുള്ള പണം സ്വന്തമാക്കിയ ശേഷം വാങ്ങലുകൾ നടത്താം.
നിക്ഷേപം
ചെലവുകൾ കഴിഞ്ഞ് ബാക്കിയുള്ളത് നിക്ഷേപിക്കാൻ പോയാൽ നിക്ഷേപം എന്നത് നടക്കാത്ത കാര്യമാകും. മറ്റു ചെലവുകളെ എത്ര മാത്രം കുറച്ചാലും മാസ വരുമാനത്തിന്റെ 20 ശതമാനം നിക്ഷേപപത്തിലേക്ക് മാറ്റണം. നിക്ഷേപത്തിനായി മാറ്റുന്ന തുക നിക്ഷേപകന്റെ ആവശ്യങ്ങളും ലക്ഷ്യങ്ങളും കാലാവധിയും മനസിലാക്കി വേണം നിക്ഷേപിക്കാൻ.
മാസം 10,000 രൂപ മിച്ചം
50,000 രൂപ ശമ്പളം വാങ്ങുന്നൊരാൾ മാസത്തില്‍ 25,000 രൂപയാണ് അത്യാവശ്യങ്ങൾക്കായി മാറ്റിവെയ്‌ക്കേണ്ടത്. ചില വിനോദങ്ങൾ ചുരുക്കിയും അടുത്ത തവണത്തേക്ക് മാറ്റിയും ചെലവുകൾ 15,000 രൂപയിലേക്കെത്തിച്ചു. 20 ശതമാനം തുക ആദ്യമെ മാറ്റി വെച്ചപ്പോൾ 10,000 രൂപ സമ്പാദ്യത്തിക്കാനുമായി. ഈ തുക എമർജൻസി ഫണ്ടിലേക്കും നിക്ഷേപത്തിലേക്കുമായി മാറ്റുകയാണ് ചെയ്തത്.
ഈ റൂൾ ഓരോരുത്തരുടെയും മാസ വരുമാനം, താമസ സ്ഥലം എന്നിവ അനുസരിച്ച് പുനക്രമീകരിക്കാം. ബംഗളൂരു, മുംബൈ പോലെ ജീവിത ചെലവ് കൂടുതലുള്ള നഗരത്തിൽ താമസിക്കുന്നൊരാൾക്ക് മാസത്തിൽ ചെലവ് അധികം വരും. കൊച്ചിയിൽ താമസക്കാരനുണ്ടാകുന്ന ചെലവ് കാസർകോട് ഉണ്ടാകണമെന്നില്ല. മെട്രോ നഗരങ്ങളിൽ വരുമാനത്തിന്റെ 50 ശതമാനം ചെലവുകൾക്ക് മതിയാകില്ല.
ഇവർക്ക് 60-20-20 എന്ന റൂൾ പ്രകാരം ബജറ്റ് ക്രമീകരിക്കാം. മാസത്തിൽ ഉയര്‍ന്ന ശമ്പളം വാങ്ങുന്നൊരാളാണെങ്കിൽ, ബാധ്യതകളില്ലെങ്കിൽ അധിക തുക ചെലവാക്കി തീർക്കണമെന്നുമില്ല. 40-20-40 എന്ന റൂൾ പ്രകാരം ചെലവാക്കൽ കുറച്ച് നിക്ഷേപം കൂട്ടാൻ സാധിക്കും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications