ഇത് പ്ലാൻ ബി; കയ്യിൽ പണം നിൽക്കുന്നില്ലേ; ഈ തന്ത്രം പരീക്ഷിച്ചു നോക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'' മാസം തുടങ്ങി രണ്ട് ആഴ്ച ആയതേ ഉള്ളൂ, കയ്യില്‍ അഞ്ചിന്റെ പൈസയില്ല'' കയ്യില്‍ നിന്ന് കാശ് തീരുമ്പോള്‍ പലരുടെയും ഉള്ളില്‍ നിന്ന് വരുന്ന വാക്കാണിത്. ഇത്തരത്തിൽ പ്രതികരിക്കാൻ കാരണം സ്വന്തം തന്ത്രങ്ങളാണ്. തോന്നിയ പോലെ ചെലവാക്കിയും പരിധിക്കപ്പുറം വായ്പയെടുത്തും ശമ്പളം ആദ്യ ആഴ്ചകളിൽ തന്നെ തീർത്തു കളയുന്നവരുണ്ട്. ഇത് നിങ്ങളുടെ സ്വന്തം പ്ലാനാണ്, പ്ലാൻ എ. അത് പൊളിഞ്ഞ സ്ഥിതിക്ക് ഇതാ ഒരു പ്ലാൻ ബി. ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. കയ്യിലെ പണം എത്ര ചെലവാക്കണമെന്ന് ഈ തന്ത്രം കാണിച്ചു തരും. ഇത് നിങ്ങളുടെ വരുമാനത്തിനും ചെലവിനും അനുസരിച്ച് ക്രമീകരിക്കും. വിശദാംശങ്ങൾ നോക്കാം.

50/30/20 റൂൾ

50/30/20 റൂൾ

സാമ്പത്തി സ്ഥിതി ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഉപയോഗിക്കാവുന്ന തന്ത്രമാണ് 50/30/20 റൂള്‍ ഓഫ് ബഡ്ജറ്റിംഗ്. ഇത് നിങ്ങളുടെ വരുമാനത്തെ ആവശ്യങ്ങളെയും ആ​ഗ്രങ്ങളെയും സാമ്പത്തിക ലക്ഷ്യങ്ങളെയും വേണ്ട രീതിയിൽ ക്രമീകരിച്ച് ബജറ്റ് മനോഹരമാക്കും. അതായത് വ്യക്തിയുടെ വരുമാനത്തിന്റെ 50 ശതമാനം ആവശ്യങ്ങള്‍ക്കും അത്യാവശ്യ ചെലവുള്‍ക്കുമായി മാറ്റിവെയ്ക്കണം. അത്യാവശ്യമല്ലാത്തവയ്ക്കായി 30 ശതമാനം വരുമാനം കരുതാം. സമ്പാദ്യമടക്കമുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കായാണ് ബാക്കി 20 ശതമാനം മാറ്റിവെയ്‌ക്കേണ്ടത്.

Also Read:ഒരു വെടിക്ക് രണ്ടു പക്ഷി; ഉയർന്ന പലിശയ്ക്കൊപ്പം നികുതി ഇളവും; ഇത് സൂപ്പർ സ്റ്റാർ നിക്ഷേപംAlso Read:ഒരു വെടിക്ക് രണ്ടു പക്ഷി; ഉയർന്ന പലിശയ്ക്കൊപ്പം നികുതി ഇളവും; ഇത് സൂപ്പർ സ്റ്റാർ നിക്ഷേപം

50 ശതമാനം അത്യാവശ്യത്തിന്

50 ശതമാനം അത്യാവശ്യത്തിന്

അത്യാവശ്യ ചെലവുകള്‍ വരുമാനത്തിന്റെ 50 ശതമാനത്തില്‍ നിര്‍ത്തണമെന്നാണ് ഈ റൂള്‍ പ്രകാരം പറയുന്നത്. വായ്പ അടവ്, വീട്ടു സാധനങ്ങള്‍, മക്കളുടെ വിദ്യാഭ്യാസ ചെലവ് തുടങ്ങി ഒഴിവാക്കാന്‍ സാധിക്കാത്ത ചെലവുകളെയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ജീവിതത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത ചെലവുകളെയാണ് ഇതിൽ ഉൾപ്പെടുത്തേണ്ടത്. അത്യാവശ്യത്തിന്റെ പരിഗണനയില്‍ ടിവി കേബിള്‍ ബില്‍, നെറ്റഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍, ജിം മെമ്പർഷിപ്പ് തുടങ്ങിയവയ്ക്ക് സ്ഥാനമില്ല. 

Also Read:ഇത് ടാറ്റയുടെ കരുത്ത്; 26.5 ശതമാനം ആദായം നേടാൻ പറ്റിയ ഫണ്ടിതാ; സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവർക്ക് അനുയോജ്യംAlso Read:ഇത് ടാറ്റയുടെ കരുത്ത്; 26.5 ശതമാനം ആദായം നേടാൻ പറ്റിയ ഫണ്ടിതാ; സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവർക്ക് അനുയോജ്യം

30 ശതമാനം ആ​ഗ്രഹങ്ങൾക്ക്

30 ശതമാനം ആ​ഗ്രഹങ്ങൾക്ക്

ആ​ഗ്രഹങ്ങളില്ലാത്ത മനുഷ്യരുണ്ടാകില്ല. ഇത് സ്വയം നിയന്ത്രിക്കേണ്ടതാണ്. ചില്ലറ ചെലവില്ലാതെയും മുന്നോട്ട് പോകാന്‍ സാിക്കും. സിനിമ, ഷോപ്പിംഗ്, വാരാന്ത്യ യാത്രകള്‍, ഫുഡ്ഡിംഗ് തുടങ്ങിയ ചെലവുകളെ സ്വയം നിയന്ത്രിച്ചു നിര്‍ത്തേണ്ടതാണ്. ഇത്തരം ചെലവുകള്‍ക്ക് നിശ്ചയിച്ച് പരിധി 30 ശതമാനമാണ്. ഇത്തരത്തിലുള്ളവ ജീവിത ശൈലി ചെലവുകളാണ്. ആഴ്ചയില്‍ പോകുന്ന യാത്രകളെ മാസത്തില്‍ കുറച്ചു കൊണ്ടുവരികയോ പുറത്തു നിന്നുള്ള ഫുഡ്ഡിംഗിന്റെ എണ്ണം കുറയ്ക്കുക തുടങ്ങിയ സ്വയം നിയന്ത്രണങ്ങളിലൂടെ ഇത് 30 ശതമാനത്തിലേക്ക എത്തിക്കാം. അല്ലാത്ത പക്ഷം വരുമാനത്തിന്റെ ഭൂരിഭാഗവും ജീവിത ശൈലി ചെലവുകള്‍ കൊണ്ടു പോകും. ഉദാഹരണത്തിന് ഐ ഫോണ്‍ 13 വാങ്ങാന്‍ ആ​ഗ്രഹിക്കുന്ന ഒരാളാണെങ്കിൽ വേ​ഗം തന്നെ ഇഎംഐ യിലേക്ക് ചാടുകയല്ല വേണ്ടത്. ചെറിയ തുക സമ്പാദിച്ച വെച്ച് ഫോണ്‍ വാങ്ങാനുള്ള പണം കണ്ടെത്തണം. നോ കോസ്റ്റ് ഇഎംഐ എന്ന് കാണുമെങ്കിലും ഇതിനിടയിലെ ചതിക്കുഴികള്‍ എല്ലാവരും തിരിച്ചറിയണമെന്നില്ല. മികച്ച നിക്ഷേപങ്ങൾ കണ്ടെത്തി നിക്ഷേപിച്ചാല്‍ ഫോൺ വാങ്ങാനുള്ള പണം ചുരുങ്ങിയ കാലയളില്‍ സ്വന്തമാക്കാം.

സമ്പാദ്യവും നിക്ഷേപവും

സമ്പാദ്യവും നിക്ഷേപവും

ചെലവുകളെ നിയന്ത്രിച്ച് ബാക്കിയുള്ളത് നിക്ഷേപിക്കുന്നതല്ല നല്ല ശീലം. ചെലവുകള്‍ എത്ര തന്നെയായാലും മാസ വരുമാനത്തിന്റെ 20 ശതമാനം നിക്ഷേപത്തിനായി മാറ്റിവെയ്ക്കണം എന്നാണ് റൂൾ പറയുന്നത്. ഇതോടൊപ്പം എന്താണ് നമ്മുടെ ഭാവി ആവശ്യം, എത്ര സമയം മുന്നിലുണ്ട് എന്നിവ മനസിലാക്കി വേണം നിക്ഷേപത്തിന് മുതിരാൻ കയ്യിലെ പണം ശരിയായ ഇടത്ത് നിക്ഷേപിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

Also Read: വായ്പയെടുത്തവന് വയറ്റത്തടി; മാസം 1,000 രൂപ അധികം കരുതണം; നിങ്ങൾക്ക് എത്ര രൂപ ചെലവ് വരുംAlso Read: വായ്പയെടുത്തവന് വയറ്റത്തടി; മാസം 1,000 രൂപ അധികം കരുതണം; നിങ്ങൾക്ക് എത്ര രൂപ ചെലവ് വരും

Read more about: investment expense
English summary

50/30/20 Rule; Easy To Manage Family Budget BY Use This Financial Budgeting Rule; Here's Details

50/30/20 Rule; Easy To Manage Family Budget BY Use This Financial Budgeting Rule; Here's Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X