പണത്തിന് ആവശ്യം വരുമ്പോൾ പെട്ടെന്ന് ആശ്രയിക്കുന്നത് വായ്പകളെയാണ്. സാധാരണയായി ബാങ്കുകളിൽ നേരിട്ടെത്തി വായ്പക്ക് അപേക്ഷിച്ചാൽ പെട്ടെന്നുള്ള സാമ്പത്തിക ആവശ്യം നിറവേറണമെന്നില്ല. മാത്രമല്ല ചെറിയ തുക പലപ്പോഴും വായ്പയായി ലഭിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ ഇപ്പോൾ പെട്ടെന്ന് പണം ലഭിക്കാൻ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. 50,000 രൂപ പെട്ടെന്ന് തന്നെ ആവശ്യമായി വന്നാൽ വെറും ആധാർ കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് വായ്പ ഉറപ്പാക്കാം.
നിക്ഷേപങ്ങളോ മറ്റു ആസ്തിയോ ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് വായ്പ കിട്ടും. ഏതൊരു ഇന്ത്യൻ പൗരൻ്റേയും പ്രാഥമിക തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. അതായത് നിങ്ങളുടെ ചെറുകിട വായ്പാ ആവശ്യങ്ങളെല്ലാം ഉറപ്പാക്കാൻ ആധാർ കാർഡ് മാത്രം മതി. കാലതാമസമില്ലാതെ പെട്ടെന്ന് തന്നെ ഈ വായ്പ നിങ്ങൾക്ക് ലഭിക്കും.
ഇപ്പോൾ നിരവധി പേഴ്സണൽ ലോൺ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ചെറിയ തുക ലഭിക്കുന്നത് നിസ്സാരമാണ്. വ്യക്തിഗത വായ്പകൾ പൊതുവേ സുരക്ഷിതമല്ലാത്ത വായ്പകളാണ്, മാത്രമല്ല താരതമ്യേന പലിശയും ഉയർന്നതാവും. ചില ലെൻഡിംഗ് ആപ്പുകൾ വലിയ പലിശ നിരക്ക് ഈടാക്കും. അതിൽ നിന്നും വ്യത്യസ്തമാണ് ആധാർ കാർഡ് വായ്പകൾ.
ആധാർ കാർഡിലൂടെ വായ്പ
ആധാർ കാർഡിൽ ഒരു 12 അക്ക യൂണീക്ക് ഐഡൻ്റിറ്റി നമ്പർ ഉണ്ട്. ഈ നമ്പറാണ് നിങ്ങളുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നത്. സർക്കാർ പ്രോഗ്രാമുകൾ, ബാങ്കിംഗ് സേവനങ്ങൾ തുടങ്ങിയ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ആധാർ കാർഡ് ഒരു പ്രധാനപ്പെട്ട രേഖയാണ്. എന്നാൽ വെറുമൊരു തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വായ്പ എടുക്കുന്നത് എങ്ങനെയാണ്?
വായ്പക്ക് അപേക്ഷിക്കുന്ന വ്യക്തി ഒരു ഇന്ത്യൻ പൗരനായിരിക്കണം. മാത്രമല്ല അപേക്ഷകന്റെ പ്രായപരിധി 21 നും 65 നും ഇടയിലായിരിക്കണം. വായ്പക്കു അപേക്ഷിക്കുന്നതിനു മുന്നേ നിങ്ങളുടെ ബാങ്ക് അക്കൗണ്ടും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. 12 മാസത്തെ കാലാവധിയിൽ നിങ്ങൾക്ക് തിരിച്ചടവ് നടത്താം.

പ്രത്യേകതകൾ അറിയാം...
ആധാർ വായ്പകൾ പെട്ടെന്ന് തന്നെ അംഗീകരിക്കും. അതിനാൽ അടിയന്തിര ആവശ്യങ്ങൾ വരുമ്പോൾ ഈ വായ്പകൾ നല്ല തിരഞ്ഞെടുപ്പായിരിക്കും. ഈ വായ്പക്കു അപേക്ഷിക്കുമ്പോൾ നിങ്ങൾ ഈടായി ഒന്നും തന്നെ സമർപ്പിക്കേണ്ട ആവശ്യമില്ല. അതിനാൽ മതിയായ ആസ്തികളില്ലാത്തവർക്ക് ഇത് അനുഗ്രഹമായി മാറും.
ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഈ വായ്പയുടെ നടപടിക്രമങ്ങളാണ്. ഏറ്റവും ലളിതമായ നടപടിക്രമങ്ങളും കുറഞ്ഞ രേഖകളുമാണ് ഈ വായ്പയെ വേറിട്ടു നിർത്തുന്നത്.
ആധാർ വായ്പയ്ക്ക് അപേക്ഷിക്കാം....
1. വായ്പ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന ധനകാര്യ സ്ഥാപനത്തിൻ്റെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ സന്ദർശിക്കുക.
2. വെബ്സൈറ്റ്/ മൊബൈൽ ആപ്പിൽ നിങ്ങളുടെ എല്ലാ വിവരങ്ങളും മേൽവിലാസവും മനസിലാക്കുന്നതിന് ആധാർ കാർഡ് അപ്‌ലോഡ് ചെയ്യുക.
3. അപേക്ഷ സമർപ്പിച്ചാൽ രേഖകളെല്ലാം പരിശോധിക്കും.
4. യോഗ്യരായ അപേക്ഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക....
- ഏതൊരു വായ്പാ ആവശ്യക്കാരനും ക്രെഡിറ്റ് സ്‌കോർ ഏറെ പ്രധാനമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് കുറഞ്ഞ പലിശ നിരക്ക് ലഭിച്ചേക്കും. ഇത് തിരിച്ചടവ് കൂടുതൽ ലളിതമാക്കും.
- നിരവധി വായ്പകൾ ഒരേ സമയത്ത് എടുക്കാതിരിക്കൂ. അത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ തകർക്കാൻ സാധ്യതയുണ്ട്. അതിനാൽ ഒരു വായ്പയുള്ളപ്പോൾ അത് പൂർണമായും തിരിച്ചടച്ച ശേഷം മാത്രം അടുത്തതിന് അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications