സാമ്പത്തിക പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ ആളുകൾ വിവിധ വായ്പാ സൗകര്യങ്ങളെ ആശ്രയിക്കുന്നു. ഇൻസ്റ്റ്ൻായി ലോൺ ലഭിക്കുന്ന ഒരുപാട് സൗകര്യങ്ങൾ നിലവിലുണ്ട്. അത്തരത്തിൽ പെട്ടെന്ന് ലോൺ കിട്ടാൻ വെറും ആധാർ കാർഡ് മതി. ഇന്ത്യയിലെ ഏറ്റവും സുപ്രധാന രേഖകളിലൊന്നാണ് ആധാർ കാർഡ്. നിലവിൽ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ആധാർ കാർഡാണ് പ്രാഥമികമായി ആവശ്യപ്പെടുന്നത്.
സ്‌കൂളിൽ പ്രവേശനം മുതൽ ജോലി, ബിസിനസ് തുടങ്ങി എല്ലാത്തിനും ആധാർ കാർഡ് നിർബന്ധമായി. ആധാർ കാർഡ് വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമല്ലെന്ന് തെളിയിക്കുകയാണ് ആധാർ വായ്പകളിലൂടെ. പെട്ടെന്ന് സാമ്പത്തിക ആവശ്യം വരുമ്പോൾ സധൈര്യം സമീപിക്കാവുന്ന വായ്പകളാണ് ആധാർ വായ്പകൾ. ഇത്തരത്തിലുള്ള വായ്പകളെ സർക്കാരും പിന്തുണക്കുന്നു. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി സ്വാനിധി യോജന എന്ന പദ്ധതി ആരംഭിച്ചത്. ഇത് ആധാർ കാർഡിലൂടെ വായ്പാ സൗകര്യം നൽകുന്നു.

എന്താണ് പ്രധാനമന്ത്രി സ്വാനിധി യോജന
കൊവിഡ് മഹാമാരിയുടെ കാലത്ത് വഴിയോരക്കച്ചവടക്കാർക്കും ചെറുകിട വ്യാപാരികൾക്കും ആശ്വാസം പകരാൻ കേന്ദ്ര സർക്കാ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്വാനിധി യോജന. പകർച്ചവ്യാധി മൂലം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ അടിതെറ്റിയപ്പോഴാണ് 2020 ജൂൺ 01 ന് ഈ പദ്ധതി ആരംഭിച്ചത്. ഇത് പ്രധാനമായും വഴിയോരക്കച്ചവടക്കാരെയും ചെറുകിട വ്യവസായികളേയും ലക്ഷ്യം വെച്ചു കൊണ്ടാണ് ആരംഭിച്ചത്.
ഇവിടെ ആധാർ കാർഡിലൂടെ ഇത്തരം വിഭാഗക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നു. ആധാർ കാർഡിൽ 50,000 രൂപ വരെ വായ്പ ലഭിക്കാൻ ഈ പദ്ധതി അനുവദിക്കുന്നു. ഇതിലൂടെ ആളുകളുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനും ബിസിനസ് വളർത്താനും സാധിക്കും. പ്രധാനമന്ത്രി സ്വാനിധി യോജന യാതൊരു ജാമ്യവും ആവശ്യപ്പെടാതെ ആളുകൾക്ക് വായ്പ ഉറപ്പാക്കുന്നു.
ഈ പദ്ധതിയിലൂടെ ഒന്നിലധികം തവണ വായ്പയ്ക്ക് അപേക്ഷിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനാൽ തന്നെ നിരവധി ആളുകളും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഈ സ്കീമിലൂടെ സാധിക്കും. ഇവിടെ ആദ്യമായി ആധാർ കാർഡിലൂടെ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾക്ക് 10,000 രൂപ വായ്പ ലഭിക്കും.
ഈ തുക കൃത്യസമയത്ത് വായ്പ തിരിച്ചടച്ചാൽ, അടുത്ത തവണ ആ വ്യക്തിക്ക് 20,000 രൂപ വരെ വായ്പയെടുക്കാം. അപേക്ഷകൻ കൃത്യസമയത്ത് 20,000 രൂപ തിരിച്ചടച്ചാൽ, അടുത്ത തവണ ആധാർ കാർഡിൽ 50,000 രൂപ വരെ വായ്പ ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ വായ്പ എടുത്താൽ അത് 12 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കണം.
പ്രധാനമന്ത്രി സ്വാനിധി യോജനയുടെ നേട്ടങ്ങൾ
- 1 വർഷത്തെ കാലാവധിയിൽ 10,000 രൂപ വരെയുള്ള ഈട് നൽകാതെ ലഭിക്കുന്ന വായ്പാ മാർഗമാണിത്. ഈ വായ്പ കൃത്യമായി തിരിച്ചടച്ചാൽ പിന്നീട് 20,000 രൂപയും 50,000 രൂപയും വായ്പയും ഉറപ്പാക്കാൻ സാധിക്കും.
- പ്രതിവർഷം 7 ശതമാനം പലിശ സബ്‌സിഡി വഴിയുള്ള തിരിച്ചടവാണ് ഇവിടെ ഉറപ്പാക്കുന്നത്
- 1,200 രൂപ വരെ വാർഷിക ക്യാഷ് ബാക്ക് ലഭിക്കുന്നതു പോലെ ഡിജിറ്റൽ ഇടപാടുകൾക്ക് റിവാർഡ് നൽകും.
ഈ ആധാർ കാർഡ് വായ്പയിലൂടെ വഴിയോരക്കച്ചവടക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഉറപ്പുള്ള സാമ്പത്തിക സഹായം നൽകുവാനാണ് സർക്കാർ ഇത്തരം മാർഗങ്ങളും അവതരിപ്പിക്കുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഒന്നും ജാമ്യം നൽകാൻ സാധിക്കാത്തവർക്ക് ആധാർ കാർഡ് ലോൺ ഒരു അനുഗ്രഹമാണ്.


Click it and Unblock the Notifications