A Oneindia Venture

ഈ രേഖകളൊന്നും വേണ്ട, പോക്കറ്റിലുള്ള ആധാർ കാർഡുണ്ടെങ്കിൽ ആധാർ വായ്പ റെഡ്ഡി! ആർക്കെല്ലാം അപേക്ഷിക്കാം?

ആധാർ കാർഡ് വായ്പകൾക്ക് പ്രത്യേക ജനപ്രീതിയുണ്ട്. അതിനു കാരണം പെട്ടെന്നുള്ള വായ്പാ അം​ഗീകാരമാണ്. ചെറിയ സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ഒരു ബാങ്ക് വായ്പയായി എടുക്കാൻ സാധിക്കണമെന്നില്ല. മാത്രമല്ല അതിന് അധിക സമയവും വേണ്ടി വരും. എന്നാൽ കുറ‌ഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ പേപ്പർ വർക്കിലൂടെ ആധാർ വായ്പകൾ ഉറപ്പാക്കാം. നിങ്ങൾക്ക് 10,000 രൂപയുടെ ആവശ്യമുണ്ടെങ്കിൽ ഉടനെ ഈ മാർ​ഗം സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്.

ആധാർ കാർഡ് വായ്പകൾ മുഴുവൻ പ്രക്രിയയും ലളിതമാക്കുന്നു. തിരിച്ചറിയൽ രേഖ, പ്രായം, താമസം തുടങ്ങിയ വിവരങ്ങൾക്കെല്ലാം ആധാർ കാർഡ് എന്ന ഒരൊറ്റ രേഖ മതി. അതിനാൽ തന്നെ അമിതമായ രേഖകളൊന്നും ആവശ്യമില്ല. ആധാർ കാർഡ് മുഖാന്തിരം അപേക്ഷിക്കുന്ന വായ്പകൾ സുരക്ഷിതമല്ലാത്തവയാണ്. അതിനാൽ വായ്പ എടുക്കുമ്പോൾ ഒരു ഈടും പണയം വയ്ക്കേണ്ടതില്ല എന്നർത്ഥം. ഓൺലൈൻ കെവൈസി പരിശോധനയിലൂടെയും, മൊബൈൽ ആപ്പുകളിലൂടെയും, വെബ്സൈറ്റുകളിലൂടെയും മറ്റും ഇത്തരം വായ്പാ അപേക്ഷകൾ വേ​ഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.

ആധാർ കാർഡ് വായ്പകൾ

ആധാറിൽ ഉൾപ്പെടുന്ന ഒരു 12 അക്ക യൂണീക്ക് ഐഡൻ്റിറ്റി നമ്പറാണ് നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്. ഇന്ത്യൻ പൗരനെന്ന നിലയിൽ ഒരു വ്യക്തിയുടെ ഏറ്റവും വലിയ തിരിച്ചറിയൽ രേഖയായി ആധാർ കാർഡിനെ കണക്കാക്കുന്നതിനാൽ വായ്പാ അപേക്ഷകൾ കൂടുതൽ എളുപ്പമാവുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങളായ വിദ്യാഭ്യാസച്ചെലവ്, വിവാഹം, ചികിത്സ അല്ലെങ്കിൽ യാത്ര തുടങ്ങിയവക്ക് ഈ വായ്പ ഉപയോ​ഗപ്പെടുത്താം.

ഈ രേഖകളൊന്നും വേണ്ട, പോക്കറ്റിലുള്ള ആധാർ കാർഡുണ്ടെങ്കിൽ ആധാർ വായ്പ റെഡ്ഡി!

ആധാർ വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

1. ലെൻഡറെ തിരഞ്ഞെടുക്കുക: ആധാർ അധിഷ്ഠിത വായ്പകൾ വാഗ്ദാനം ചെയ്യുന്ന ഒരു ലെൻഡറെ തിരഞ്ഞെടുക്കുക.

2. ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോം: നിങ്ങൾ തിരഞ്ഞെടുത്ത വായ്പാദാതാവിൻ്റെ മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തിര‍ഞ്ഞെടുക്കുക.

3. അപേക്ഷാ ഫോം പൂരിപ്പിക്കുക: നിങ്ങളുടെ ആധാർ നമ്പറിനൊപ്പം വ്യക്തിഗത വിവരങ്ങളും, തൊഴിൽ വിവരങ്ങളും നൽകുക.

4. കെവൈസി പരിശോധന പൂർത്തിയാക്കുക: നിങ്ങളുടെ കെവൈസി പ്രക്രിയ പൂർത്തിയാക്കുന്നതിന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

5. അപേക്ഷ സമർപ്പിക്കുക: നിങ്ങളുടെ അപേക്ഷ ഫോം പരിശോധിച്ച ശേഷം പ്രോസസ്സിംഗിനായി അയയ്ക്കുക.

ഈ വായ്പാ പ്രക്രിയകൾ പൂർത്തിയായാൽ നിങ്ങൾ യോ​ഗ്യരാണെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ട തുക നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

ആധാർ വായ്പയുടെ യോ​ഗ്യത ആർക്കെല്ലാം?

പ്രായം: 21 മുതൽ 55 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ചില വായ്പാദാതാക്കൾ 18 മുതൽ 60 വയസ്സ് വരെ പ്രായമുള്ള അപേക്ഷകരെ സ്വീകരിക്കുന്നു.

വരുമാനം: പ്രതിമാസം 12,000 മുതൽ 15,000 രൂപ വരെ മിനിമം ശമ്പളമുള്ളവർക്ക് ഈ വായ്പ അപേക്ഷിക്കാം.

ക്രെഡിറ്റ് സ്കോർ: 700 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ഉണ്ടായിരിക്കണം. ചിലപ്പോൾ 650 ന് മുകളിലുള്ള സ്കോറുകൾ സ്വീകരിച്ചേക്കാം.

തൊഴിൽ: ശമ്പളക്കാരായ വ്യക്തികൾക്കും സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കും വായ്പക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

പ്രവൃത്തിപരിചയം: കുറഞ്ഞത് ഒരു വർഷത്തെ സ്ഥിരമായ തൊഴിൽ പരിചയം ഉണ്ടായിരിക്കണം.

ആവശ്യമായ രേഖകൾ

ആധാർ കാർഡ് വായ്പകൾക്ക് അപേക്ഷിക്കുമ്പോൾ ചില വായ്പാദാതാവിനെ ആശ്രയിച്ച് ആവശ്യ രേഖകൾ വ്യത്യാസപ്പെടും. അതിനാൽ ഈ രേഖകളും ചിലപ്പോൾ പ്രധാനമായിരിക്കും;

  • പാൻ കാർഡ്
  • സാലറി സ്ലിപ്പുകൾ (കഴിഞ്ഞ 3 മാസത്തെ ആവശ്യമാണ്)
  • ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ
  • വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്
  • യൂട്ടിലിറ്റി ബില്ലുകൾ അല്ലെങ്കിൽ മുനിസിപ്പൽ നികുതി രസീതുകൾ

ആധാർ വായ്പയുടെ നേട്ടങ്ങൾ

  • കുറഞ്ഞ സമയത്തിനുള്ളിൽ വായ്പ ലഭിക്കും.
  • ഈടുകൾ പണയപ്പെടുത്തേണ്ടതില്ല.
  • ഏറ്റവും ലളിതമായ നടപടിക്രമങ്ങളും കുറഞ്ഞ രേഖകളും

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X