പത്ത് വർഷത്തിന് മുൻപുള്ള ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസാന തീയതി അടുക്കുകയാണ്. 2023 സെപ്റ്റംബർ 14 ന് അവസാനിക്കേണ്ട സമയ പരിധി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഡിസംബർ 14 ലേക്ക് നീട്ടിയിരുന്നു. ഈ സമയത്ത് മൊബൈൽ വഴി ആധാർ വിവരങ്ങൾ പുതുക്കുന്നത് സൗജന്യമാണെങ്കിലും അക്ഷയ കേന്ദ്രങ്ങളിൽ 50 രൂപ സർവീസ് ചാർജ് ഈടാക്കും.
സമയ പരിധി അവസാനിക്കുന്നതിന് മുന്നോടിയായി ആധാർ വിവരങ്ങൾ പുതുക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 10 വർഷം കൂടുമ്പോൾ ആധാർ വിവരം പുതുക്കുന്നത് നിർബന്ധമാണോ എന്നത് പലർക്കമുള്ള സംശയമാണ്. ഇതിന്റെ മറുപടിക്കൊപ്പം ആധാർ വിവരങ്ങൾ എങ്ങനെ പുതുക്കാമെന്ന് വിശദമായി നോക്കാം.
ആധാർ പുതുക്കൽ നിർബന്ധമാണോ
10 വർഷത്തിന് മുൻപ് ആധാർ കാർഡ് ലഭിച്ചവരും വിശദാംശങ്ങൾ ഇതുവരെ പുതുക്കാത്തവരുമായ ആധാർ കാർഡ് ഉടമകളോട് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനാണ് യുഐഡിഎഐ അഭ്യർഥിക്കുന്നത്. എന്നാൽ ഇത് അപ്‌ഡേറ്റ് ചെയ്യുക എന്നത് നിർബന്ധമുള്ള കാര്യമല്ല. വിലാസം ആധാർ രേഖകളിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പാൻ കാർഡ്, ആധാർ കാർഡ്, പാസ്‌പോർട്ട്, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ലഭിക്കുന്നതിന് തടസം വരും.

10 വർഷം മുമ്പ് ആധാർ ലഭിച്ചവരും അതിന് ശേഷം ഇന്നു വരെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആധാർ ഉടമകളോടാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരം പുതുക്കാൻ ആവശ്യപ്പെടുന്നത്. ഈയിടെ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം പ്രകാരം ഓരോ 10 വർഷത്തിലും താമസക്കാർക്ക് വിവരങ്ങൾ പുതുക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്.
അപ്ഡേറ്റ് ചെയ്യാൻ ആവശ്യമായ രേഖകൾ
മേൽവിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്നതിന് വ്യത്യസ്ത രേഖകൾ ഹാജരാക്കാം. റേഷൻ കാർഡ്, വോട്ടർ ഐഡന്റിറ്റി കാർഡ്, സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡ്, മേൽ വിലാസമുള്ള സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്‌പോർട്ട് എന്നിവ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവായി ഉപയോഗിക്കാം.
പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, സെക്കൻഡറി/സീനിയർ സ്കൂൾ മാർക്ക് ഷീറ്റ് എന്നിവ തിരിച്ചറിയൽ രേഖയായി മാത്രം ഉപയോഗിക്കാം. കഴിഞ്ഞ മൂന്ന് മാസത്തെ ഇലക്ട്രിസിറ്റി/വാട്ടർ/ഗ്യാസ് ബിൽ, ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, വാടക/ പാട്ടം/ ലീവ്, ലൈസൻസ് കരാർ എന്നിവ മേൽ വിലാസത്തിന്റെ തെളിവായി സ്വീകരിക്കും.
എങ്ങനെ വിവരങ്ങൾ പുതുക്കാം
മൈആധാർ പോർട്ടലിൽ ഓൺലൈനായോ അക്ഷയ പോലുള്ള ആധാർ സേവന കേന്ദ്രം സന്ദർശിച്ചോ രേഖകൾ സമർപ്പിച്ച് വിവരം പുതുക്കാം. ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നോക്കാം.
* https://myaadhaar.uidai.gov.in/ സന്ദർശിച്ച് രജിസ്ട്രേഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
* പേര്/ലിംഗഭേദം/ ജനനത്തീയതി, വിലാസ വിവരങ്ങൾ പരിശോധിക്കുക
* അടുത്തഘട്ടത്തിൽ അപ്ഡേറ്റ് അഡ്രസ് എന്ന ഭാഗത്ത് ക്ലിക്കുചെയ്യുക, കൺസെന്റ് ബോക്സിൽ ക്ലിക്ക ചെയ്ത ശേഷം 'ആധാർ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യുക' എന്ന ഭാഗത്തും ക്ലിക്കുചെയ്യുക
* വെബ്സൈറ്റ് ആവശ്യപ്പെടുന്ന ഫോർമാറ്റിൽ വിലാസത്തിന്റെ സ്കാൻ ചെയ്ത കോപ്പി ഇവിടെ അപ്‌ലോഡ് ചെയ്യണം.
* അഞ്ചാം ഘട്ടമായി 50 രൂപ ഫീസ് അടയ്ക്കുയാണ്. ഡിസംബർ 14 വരെ സേവനം സൗജന്യമാണ്.
* അടുത്ത ഘട്ടത്തിൽ സർവീസ് റിക്വിസ്റ്റ് നമ്പർ (എസ്ആർഎൻ) ജനറേറ്റ് ചെയ്യും. പിന്നീട് പുതുക്കലിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് സർവീസ് റിക്വിസ്റ്റ് നമ്പർ സൂക്ഷിക്കണം.
* പരിശോധന പൂർത്തിയാകുമ്പോൾ വിശദാംശങ്ങൾ അടങ്ങിയ എസ്എംഎസ് മൊബൈലിലേക്ക് എത്തും.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications