സമീപകാലത്ത് നിക്ഷേപകര്‍ക്ക് സമ്മാനിച്ച നേട്ടങ്ങളുടെ പേരില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നവയാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ഘട്ടത്തില്‍ വിപണിയിലെ മുന്നേറ്റത്തിന് നേതൃത്വം നല്കിയവയാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍. അടുത്തിടെ ചില ഓഹരികളില്‍ തിരുത്തല്‍ നേരിട്ടെങ്കിലും ചാഞ്ചാട്ട വിപണിയില്‍ തിളക്കമാര്‍ന്ന പ്രകടനം തന്നെയാണ് പൊതുവില്‍ അദാനി ഓഹരികള്‍ കാഴ്ച വെയ്ക്കുന്നത്.
എഫ്എംസിജി വിഭാഗം കമ്പനിയായ അദാനി വില്‍മര്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പനയ്ക്കു (ഐപിഒ) ശേഷം ഏഷ്യയിലെ ഏറ്റവും ധനികനെന്ന വിശേഷണവുംം ഇതിനകം സ്വന്തമാക്കിയ ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി, തന്റെ മറ്റൊരു കമ്പനിയുടെ കൂടി ഐപിഒ നടത്താന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ 'അദാനി കാപ്പിറ്റല്‍' എന്ന കമ്പനിയുടെ ഐപിഒ ആണ് വൈകാതെ പ്രാഥമിക വിപണിയില്‍ എത്തുകയെന്നാണ് സൂചന.
2024 തുടക്കത്തിലോ അതിനു മുമ്പോ അദാനി കാപിറ്റലിന്റെ പ്രാഥമിക ഓഹരി വില്പന നടത്താനാണ് ഗൗതം അദാനി പദ്ധതിയിടുന്നത്. അദാനി കാപിറ്റലിന്റെ ഐപിഒ മുഖേന 18.8 കോടി ഡോളര്‍ അഥവാ 1,500 കോടിയോളം രൂപ സമാഹരിക്കാനാണ് നീക്കം. കമ്പനിയുടെ 10 ശതമാനം ഓഹരികളാവും പ്രാഥമിക ഓഹരി വില്പനയ്ക്കായി മുന്നോട്ടു വെയ്ക്കുകയെന്ന് അദാനി കാപിറ്റല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗൗരവ് ഗുപ്ത, രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'ഡയറക്ട്- ടു -കസ്റ്റമര്‍' എന്ന വിതരണ രീതിയിലാണ് അദാനി കാപിറ്റല്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും 3 ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള വായ്പകളുടെ വിപണിയിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ഉപഭോക്താക്കളോട് നേരിട്ട് ഇടപെടാനും വായ്പ വിതരണം ചെയ്യാനും സാങ്കേതിക വിദ്യയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. 90 ശതമാനം ഉപഭോക്താക്കളും താനേ സമീപിക്കുന്നതാണെന്നും ഗൗരവ് ഗുപ്ത ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയിലും ലഘു വാണിജ്യ വാഹനങ്ങളുടെ വിഭാഗത്തിലുമാണ് വായ്പകളേറെയും അനുവദിച്ചിരിക്കുന്നത്.
2017-ലാണ് അദാനി ഗ്രൂപ്പ് ധനകാര്യ സേവന മേഖലയിലേക്ക് രംഗപ്രവേശം ചെയ്തത്. നിലവില്‍ രാജ്യത്തെ 8 സംസ്ഥാനങ്ങളിലായി അദാനി കാപിറ്റലിന് 154 ശാഖകളാണുള്ളത്. ഇതിലൂടെ 60,000 ഉപഭോക്താക്കള്‍ക്ക് വായ്പ വിതരണം ചെയ്തിട്ടുണ്ട്. താമസിയാതെ 3,000 കോടിയോളം രൂപ വായ്പയായി വിതരണം ചെയ്യും. ഏറ്റവുമൊടുവിലെ കണക്കു പ്രകാരം അദാനി കാപിറ്റല്‍ വിതരണം ചെയ്ത ആകെ വായ്പാ മൂല്യത്തിന്റെ 1 ശതമാനത്തോളം മാത്രമേ നിഷ്ക്രിയ ആസ്തിയായി മാറിയിട്ടുള്ളൂ എന്നും ഗൗരവ് ഗുപ്ത വ്യക്തമാക്കി.
അദാനി ഗ്രൂപ്പ്
1988ല്‍ ഒരു ചെറിയ കാര്‍ഷികോത്പന്ന വ്യാപാര സ്ഥാപനവുമായി ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദാനി ഗ്രൂപ്പ് ഇന്ന് രാജ്യത്തെ വമ്പന്‍ വ്യവസായ സാമ്രജ്യമായി വളര്‍ന്നു പന്തലിച്ചു. റിലയന്‍സിനും ടാറ്റയ്ക്കും പിന്നാലെ 10,000 കോടി ഡോളറിലധികം വിപണി മൂല്യമുള്ള ബിസിനസ് ഗ്രൂപ്പുമായി അദാനി ഗ്രൂപ്പ് മാറിക്കഴിഞ്ഞു.
കല്‍ക്കരി വ്യാപാരം, ഖനനം, ലോജിസ്റ്റിക്സ്, എഫ്എംസിജി, ഊര്‍ജോത്പാദനം- പ്രസരണം/ വിതരണം, വിമാനത്താവള നിര്‍മ്മാണം/ നടത്തിപ്പ്, ഡാറ്റാ സെന്ററുകള്‍, സിമന്റ്, ടെലികോം തുടങ്ങിയ ഒട്ടുമിക്ക അടിസ്ഥാന വ്യവസായ, വാണിജ്യ മേഖലകളിലെല്ലാം അദാനി ഗ്രൂപ്പിന് വമ്പന്‍ സംരംഭങ്ങളുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
