പണം കൈമാറുന്നതിനും പരിധിയുണ്ട്; നിയമം തെറ്റിച്ചാൽ മുഴുവനും പിഴയിലേക്ക്; ആദായ നികുതി വകുപ്പ് പറയുന്നത് നോക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിജിറ്റല്‍ ഇടപാടുകള്‍ സര്‍വ സാധാരണയായാലും പണ കൈമാറ്റം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രധാനിയായി തന്നെ നിലനില്‍ക്കുന്നുണ്ട്. പലർക്കും ഇടപാടുകളിൽ സൗകര്യപ്രദം നോട്ടിടപടാണ്. കള്ളപ്പണ ഇടപാടുകള്‍ക്കുള്ള പ്രധാന കാരണവും ഈ കറൻസി ഇടപാട് തന്നെ. കള്ളപണത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി പണ കൈമാറ്റത്തിന് സര്‍ക്കാര്‍ പലതരത്തിലുള്ള പരിധികള്‍ ഓരോ കാലത്തും കൊണ്ടു വന്നിട്ടുണ്ട്.

 

ഈ പരിധി ലംഘിച്ചുള്ള പണ കൈമാറ്റം വലിയ പിഴയ്ക്കാണ് കാരണമാകുന്നത്. നല്‍കിയതോ സ്വീകരിച്ചതോ ആയ തുകയുടെ 100 ശതമാനവും പിഴയായി നല്‍കേണ്ടതായി വരാം. നിലവിലെ നിയമ പ്രകാരം വലിയ തിരിച്ചടിയുണ്ടാകുന്ന കറന്‍സി ഇടപാടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒരു ദിവസത്തിലെ പരിധി

ഒരു ദിവസത്തിലെ പരിധി

2 ലക്ഷത്തില്‍ കൂടുതലുള്ള നോട്ടിടപാടുകള്‍ ആദായ നികുതി വകുപ്പ് നിരോധിച്ചിട്ടുണ്ട്. ദിവസത്തില്‍ ഒരു വ്യക്തിയില്‍ നിന്ന് ഒരു ഇടപാട് വഴിയോ ഒന്നിലധികം ഇടപാടായോ 2 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി കൈമാറാന്‍/ സ്വീകരിക്കാന്‍ നിയമപരമായി സാധിക്കില്ല. ഉദാഹരണത്തിന് 2.75 ലക്ഷം രൂപയുടെ ഇടപാട് നടത്തുമ്പോള്‍ ഒറ്റ ഇടപടായി പണം നല്‍കണമെങ്കില്‍ ചെക്ക്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ സൗകര്യം ഉപയോഗിക്കണം.

കുടുംബാംഗങ്ങളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കുമ്പോഴും ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ദിവസത്തില്‍ ക്യാഷ് ഗിഫ്റ്റായും 2 ലക്ഷത്തില്‍ കൂടുതല്‍ തുക സ്വീകരിക്കാന്‍ പാടില്ല. 

നോട്ടിടപാടുകള്‍

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 269ST പ്രകാരമാണ് ഈ നോട്ടിടപാടുകള്‍ക്കുള്ള നിരോധനം. ഉയര്‍ന്ന മൂല്യമുള്ള നോട്ടിടപാടുകള്‍ തടയുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇത് മറികടന്ന് പണം കൈമാറ്റം ചെയ്താല്‍ നല്‍കിയ പണം മുഴുവന്‍ പിഴയായി ഈടാക്കാന്‍ നിയമപ്രകാരം സാധിക്കും. പണം സ്വീകരിക്കുന്നയാളില്‍ നിന്നാണ് പിഴ ഈടാക്കുക.

ബിസിനസ് വരുമാനമോ ആകെ വിറ്റുവരമോ 50 കോടിയില്‍ അധികം വരുന്നൊരാള്‍ക്ക് ഇലക്ട്രോണിക് രീതിയില്‍ മാത്രമെ പണമിടപാട് നടത്താന്‍ സാധിക്കുകയുള്ളൂവെന്നു ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഇല്ലാത്തപക്ഷം ദിവസം 5,000 രൂപ പിഴ നല്‍കേണ്ടി വരും. 

മറ്റു ഇടപാടുകൾ

മറ്റു ഇടപാടുകൾ

* ബിസിനസുകള്‍ക്ക് ചെലവിനത്തില്‍ ഒരു വ്യക്തിക്ക് 10,000 രൂപയില്‍ കൂടുതല്‍ തുക കറൻസി വഴി നൽകാൻ സാധിക്കില്ല. അല്ലാത്തപക്ഷം ഇവ ചെലവിനത്തില്‍ നിന്ന് ഒഴിവാക്കും.

* വസ്തുവുമായി ബന്ധപ്പെട്ട കറന്‍സി ഇടപാടുകള്‍ക്കുള്ള പരിധി 20,000 രൂപയാണ്. നിയമപരമല്ലാത്ത ഇടപാടുകള്‍ക്ക് മുഴുവന്‍ തുകയും പിഴയായി ഈടാക്കാന്‍ ആദായ നികുതി വകുപ്പിന് സാധിക്കും.

* മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഡി പ്രകാരം നികുതിയിളവ് നേടണമെങ്കില്‍ പ്രീമിയം ഓണ്‍ലൈനായി അടയ്ക്കണം. നോട്ടിടപാട് നടത്തുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സിന് നികുതിയിളവ് ലഭിക്കില്ല.

ആദായ നികുതി

* ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ജി പ്രകാരം സംഭാവന നൽകിയ തുകയ്ക്ക് നികുതി ഇളവ് ലഭിക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ രജിസ്ട്രേഡ് ട്രസ്റ്റിനോ നല്‍കുന്ന സംഭാവന 2,000 രൂപയിൽ കൂടുതലുള്ള സംഭാവന നോട്ട് ഇടപാടായി നടത്തരുത്.

* ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 269SS, 269T എന്നീ വകുപ്പുകള്‍ പ്രകാരം കറന്‍സി ഇടപാടായി ഒരു വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ 20,000 രൂപയില്‍ കൂടുതല്‍ തുക വായ്പയായോ നിക്ഷേപമായോ സ്വീകരിക്കാന്‍ സാധിക്കില്ല. തിരിച്ചടിവിനും ഈ പരിധി ബാധകമാണ്. സര്‍ക്കാര്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക്, സര്‍ക്കാര്‍ കമ്പനികള്‍/ കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് ഇളവുണ്ട്.
ബന്ധപ്പെട്ട സാഹചര്യമനുസരിച്ച് ഈ പരിധികളില്‍ ചില ഇളവുകള്‍ ലഭിക്കാം.

Read more about: income tax
English summary

All You Need To Know; The Important Cash Transaction Limit And Penalties Under Income Tax Act 1961

All You Need To Know; The Important Cash Transaction Limit And Penalties Under Income Tax Act 1961
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X