2022-23 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം അടിസ്ഥാന ഇളവ് പരിധിയേക്കാള്‍ കൂടുതലുള്ളവരോ പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരോ ആണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് ആദായ നികുതി നിയമം. സാമ്പത്തിക വര്‍ഷത്തില്‍ 2.50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള വ്യക്തി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. അതേസമയം, നികുതിദായകന്റെ ആകെ വരുമാനം 5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ സെക്ഷന്‍ 87എ പ്രകാരം റിബേറ്റ് ലഭിക്കുകയും ചെയ്യും.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 5 ലക്ഷത്തില്‍ കുറയാത്ത വ്യക്തിക്ക് നികുതി വ്യവസ്ഥ പരിഗണിക്കാതെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 87എ പ്രകാരം 12,500 രൂപ വരെ റിബേറ്റ് ലഭിക്കും. ഇതോടെ നിക്ഷേപകന്റെ നികുതിബാധ്യത പൂജ്യമാകുമെങ്കിലും റിബേറ്റ് ക്ലെയിം ചെയ്യാന്‍ നികുതിദായകന് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. വ്യത്യസ്ത വരുമാനക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടത് എന്തുകൊണ്ടാണെന്ന് നോക്കാം.

വരുമാനം 4.25 ലക്ഷം
4.25 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള വ്യക്തിയുടെ ആകെ വരുമാനം 5 ലക്ഷത്തില്‍ താഴെയായതിനാല്‍ ഇദ്ദേഹത്തിന് നികുതി ബാധ്യതയില്ല. എങ്കിലും അടിസ്ഥാന ഇളവ് പരിധിയായ 2.50 ലക്ഷം രൂപയ്ക്ക് മുകളിലാണ് ശമ്പളം എന്നതിനല്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്.
6.25 ലക്ഷം രൂപയാണ് വരുമാനമെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഇവിടെ 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും 1 ലക്ഷം രൂപ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവും ലഭിക്കും. ഈ ഇളവുകള്‍ ഉപയോഗിച്ചാല്‍ വരുമാനം 4.75 ലക്ഷം രൂപയായി കുറയും. ഇവിടെ ഇളവുകള്‍ ക്ലെയിം ചെയ്യാന്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.
വാര്‍ഷിക വരുമാനം 2.25 ലക്ഷം രൂപയുള്ള വ്യക്തിയാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. എന്നാല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ വായ്പ അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ എളുപ്പം ലഭിക്കും
സമയ പരിധി തീരുന്നു
വരുമാനം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ വേഗത്തില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതാണ് ഉചിതം. വ്യക്തിഗത നികുതിദായകരുടെ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ജൂലായ് 31 ന് അവസാനിക്കുകയാണ്. ജൂലായ് 31 ന് ശേഷം റിട്ടേൺ സമർപ്പിക്കുമ്പോൾ പിഴ നൽകേണ്ടി വരും. സമയ പരിധിക്ക് ശേഷം ഡിസംബർ 31 വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിനെ ബിലേറ്റഡ് റിട്ടേണ്‍ അഥവാ വൈകിയുള്ള റിട്ടേണ്‍ എന്നാണ് വിളിക്കുക.
പിഴ
ജൂലായ് 31 ന്റെ സമയ പരിധിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ലേറ്റ് ഫയലിംഗ് ഫീ അടയ്ക്കണം. 2017-18 സാമ്പത്തിക വര്‍ഷം മുതല്സെക്ഷന് 234എഫ് പ്രകാരമാണ് ലേറ്റ് ഫയലിംഗ് ഫീസ് ആരംഭിച്ചത്. പിഴ റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ ആകെ ശമ്പളത്തെ അടിസ്ഥാനമായാണ് കണക്കാക്കുന്നത്. 5 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ള വ്യക്തി ആദായ നികുതി റിട്ടേണ്‍ സമയ പരിധി കഴിഞ്ഞ് സമര്‍പ്പിക്കുമ്പോള്‍ 5000 രൂപ ലേറ്റ് ഫയലിംഗ് ഫീസ് നല്‍കണം.
5 ലക്ഷത്തില്‍ കുറവ് വരുമാനമുള്ള വ്യക്തി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോൾ 1000 രൂപയില്‍ താഴെയാണ് ലേറ്റ് പെയ്മെന്റ് ഫീസ് വരുന്നത്. അടിസ്ഥാന ഇളവ് പരിധിക്ക് താഴെയുള്ള വ്യക്തികളാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെങ്കില്‍ ലേറ്റ് ഫയലിംഗ് ഫീസ് നല്‍കേണ്ട.
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ വൈകരുത്; ജൂലൈ 31-നകം പൂർത്തിയാക്കി പിഴ ഒഴിവാക്കാം!

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്



Click it and Unblock the Notifications