2023 ലെ ബജറ്റിൽ പുതിയ നികുതി വ്യവസ്ഥയെ കൂടുതൽ ആകർഷകമാക്കിയതോടെ പുതിയ സാമ്പത്തിക വർഷത്തിൽ ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് പലർക്കും ആശയകുഴപ്പമുണ്ട്. വരുമാന നിലയും യോഗ്യമായ കിഴിവുകളെയും അടിസ്ഥാനമാക്കിയാണ് ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. രണ്ട് നികുതി വ്യവസ്ഥകളും വ്യക്തമായി മനസിലാക്കുകയും അനിവാര്യമാണ്.
പഴയ നികുതി വ്യവസ്ഥയിൽ നികുതി ഇളവുകൾക്ക് സ്ഥാനമുണ്ട്. എന്നാൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒഴികെ 80സി പോലുള്ള ജനകീയ ഇളവുകൾ പുതിയ നികുതി വ്യവസ്ഥയിൽ ലഭിക്കില്ല. 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് പുതിയ നികുതി വ്യവസ്ഥയിൽ നികുതിയും നൽകേണ്ട. ബജറ്റിൽ നികുതി സ്ലാബുകൾ പരിഷ്കരിച്ചപ്പോൾ പുതിയ നികുതി വ്യവസ്ഥയുടെ സ്ലാബ് നിരക്കുകൾ പഴയ നികുതി വ്യവസ്ഥയേക്കാൾ കുറഞ്ഞ നിരക്കിലുമായിട്ടുണ്ട്.
വരുമാനം 6 ലക്ഷത്തിൽ നിന്ന് 9 ലക്ഷമായി ഉയരുമ്പോൾ ഓരോരുത്തരും രണ്ട് നികുതി വ്യവസ്ഥയിലെയും സാധ്യതകൾ പരിശോധിക്കാം. ഇളവുകൾ ലഭ്യമായവരും അല്ലാത്തവരും എത്ര നികുതി അടയ്ക്കണമെന്ന് പരിശോധിക്കാം. ഇതിലൂടെ അനുയോജ്യമായ നികുതി വ്യവസ്ഥ ഏതെന്ന് കണ്ടെത്താനാകും.

6 ലക്ഷം രൂപ വരുമാനക്കാരന്‍
വര്‍ഷത്തില്‍ 6 ലക്ഷം രൂപ വരുമാനം നേടുന്നൊരാള്‍ക്ക് പുതിയ നികുതി വ്യവസ്ഥയില്‍ നികുതി ബാധ്യതയില്ല. പഴയ നികുതി വ്യവസ്ഥയില്‍ ഇളവുകളൊന്നും (സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഒഴികെ) ഉപയോഗിക്കാത്ത വ്യക്തിക്ക് 22,500 രൂപ നികുതി ബാധ്യത വരും. എന്നാല്‍ പഴയ നികുതി വ്യവസ്ഥയിലും ശമ്പളക്കാരായ നികുതിദായകര്‍ക്ക് നികുതി ബാധ്യത പൂജ്യമാക്കി മാറ്റാം.
50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനോടൊപ്പം 80സി പ്രകാരമുളള നികുതി ഇളവുകളും ചേര്‍ത്താല്‍ നികുതി ബാധകമായ വരുമാനം 5 ലക്ഷം രൂപയാകും. ഇവിടെ 12,500 രൂപയാണ് നികുതി വരുന്നത്. സെക്ഷന്‍ 87എ പ്രകാരമാരുള്ള 12500 രൂപയുടെ റിബേറ്റും ലഭിക്കുമ്പോള്‍ നികുതി ബാധ്യത പൂജ്യമാകും. നികുതി ബാധകമായ വരുമാനം 5 ലക്ഷത്തിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
7.50 ലക്ഷം വരുമാനക്കാരന്‍
6 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരുമാനക്കാരനാണെങ്കില്‍ പുതിയ നികുതി വ്യവസ്ഥയില്‍ മാറ്റങ്ങളില്ല. നികുതി നല്‍കേണ്ടതില്ല. ശമ്പളക്കാരനായ നികുതിദായകന് വാര്‍ഷിക വുരുമാനം 7.50 ലക്ഷം രൂപയായാലും നികുതി നല്‍കേണ്ട. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വഴി ലഭിക്കുന്ന 50,000 രൂപയുടെ ഇളവ് വഴി വരുമാനം 7 ലക്ഷം രൂപയായി മാറും.
7.50 ലക്ഷം രൂപ വാർഷിക ശമ്പളക്കാരായ നികുതിദായകര്‍ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുമ്പോള്‍ ഇളവുകളൊന്നും ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ 52,500 രൂപ നികുതിയായി അടയ്ക്കണം. സാധാരണയായി ഉപയോഗിക്കുന്ന ഇളവുകള്‍ ഉപയോഗിച്ചാല്‍ വരുമാനം 5 ലക്ഷത്തിലെത്തിക്കാം.
80സി പ്രകാരമുള്ള 1.50 ലക്ഷത്തിന്റെ ഇളവും 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും സെക്ഷന്‍ 80സിസിഡി (1ബി) പ്രകാരം എന്‍പിഎസ് നിക്ഷേപത്തിനുള്ള 50,000 രൂപ ഇളവും നേടിയാല്‍ 2.50 ലക്ഷം രൂപ ഇളവ് നേടാന്‍ സാധിക്കും.
9 ലക്ഷം വരുമാനക്കാര്‍ക്ക്
വാർഷിക വരുമാനം 7.5 ലക്ഷം രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നാല്‍ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ നികുതി ലാഭിക്കാന്‍ സാധിക്കില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സെക്ഷന്‍ 87എ പ്രകാരമുള്ള റിബേറ്റ് ലഭിക്കില്ല. വരുമാനം 7 ലക്ഷത്തിന് മുകളിലായി കഴിഞ്ഞാല്‍ നികുതിദായകര്‍ 3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിനും നികുതി അടയ്ക്കണം. ഇതുപ്രകാരം മൊത്തം നികുതി ബാധ്യത 40,000 രൂപയായി മാറും.
പഴയ നികുതി വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ നികുതി ലാഭമാണിത്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഒഴികെയുള്ള കിഴിവുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ നികുതിയായി 82,500 രൂപയാണ് പഴയ നികുതി വ്യവസ്ഥ ഉപയോഗിക്കുന്നവർ നല്‍കേണ്ടി വരുന്നത്. നാല് ലക്ഷം രൂപയുടെ ഇളവ് നേടിയാല്‍ പഴയ നികുതി വ്യവസ്ഥയില്‍ നികുതി ബാധ്യത പൂജ്യമാകും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയോടൊപ്പം 1.50 ലക്ഷം രൂപ സെക്ഷന്‍ 80സി പ്രകാരം ലഭിക്കും.
എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നുള്ള സെക്ഷന്‍ പ്രകാരമുള്ള 50000 രൂപ ഇളവ്, സെക്ഷന്‍ 80ഡി പ്രകാരം സ്വന്തമായും രക്ഷിതാക്കള്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയത്തിൽ 50,000 രൂപയുടെ ഇളവ്, ഭവന വായ്പ പലിശ തിരിച്ചടവിന് സെക്ഷന്‍ 24ബി പ്രകാരം 1 ലക്ഷം ഇളവ് എന്നിവ ഉപയോഗിച്ച് നികുതി ബാധ്യത പൂജ്യമാക്കാം.


Click it and Unblock the Notifications