വേഗത്തില്‍ സമ്പാദ്യമുണ്ടാക്കാനുള്ള ഒരു വഴിയാണ് ഓഹരി വിപണി നിക്ഷേപം. എന്നാല്‍ കരുതുന്നത്ര എളുപ്പമല്ല ഓഹരി നിക്ഷേപം എന്ന് തുടക്കകാര്‍ കരുതിയിരിക്കണം. വിപണിയെയും കമ്പനികളെയും കൃത്യമായി മനസിലാക്കി മാത്രമെ നിക്ഷേപം ആരംഭിക്കാന്‍ പാടുള്ളൂ. പരിചയ സമ്പന്നരായ നിക്ഷേപകര്‍ക്ക് പോലും ഓഹരി വിപണിയില്‍ നിന്ന് നഷ്ടം സഹിക്കേണ്ടതായി വരാറുണ്ട്.
ഇതിനാല്‍ തുടക്കകാരനായൊരു നിക്ഷേപകന് വിപണിയെ പറ്റി കൃത്യമായി പഠിച്ച് ക്ഷമയോടും അച്ചടക്കത്തോടും വേണം നിക്ഷേപം ആരംഭിക്കാന്‍. തുടക്കകാരാനെ ഒരു നല്ല ഓഹരി വിപണി നിക്ഷേപകനാക്കി മാറ്റുന്ന ചില കാര്യങ്ങള്‍ നോക്കാം.
1. വിപണിയെ പറ്റിയുള്ള അറിവും കഴിവും
അധ്വാനിച്ചുണ്ടാക്കിയ പണമാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പോകുന്നത്. ഇത് നഷ്ടപ്പെടാതിരിക്കാന്‍ സ്വയം മുന്‍കരുതലെടുക്കണം. ഇതിനായി തുടക്കകാരന് ഓഹരി നിക്ഷേപത്തെ പറ്റിയുള്ള തന്റെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുകയാണ് വേണ്ടത്.
ക്യാപിറ്റല്‍ മാര്‍ക്കറ്റ്, ഡെറിവേറ്റീവ് മാര്‍ക്കറ്റ്, ഇന്‍വെസ്റ്റ്മെന്റ് അനാലിസിസ്, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ്, അടിസ്ഥാന വിശകലനം എന്നിങ്ങനെ വിവിധ മേഖലകളില്‍ അറിവ് നേടാന്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നടത്തുന്ന ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കോഴ്സുകള്‍ ഉപയോഗപ്പെടുത്താം. ഇത് ഓഹരി വിപണിയെ സംബന്ധിച്ച തെറ്റിദ്ധാരണ ഒഴിവാക്കാനും വരുമാനം വര്‍ധിപ്പിക്കാനുള്ള നിക്ഷേപ തന്ത്രങ്ങള്‍ തിരഞ്ഞെടുക്കാനും പ്രാപ്തരാക്കുന്നു.
2. റിസ്കും ലക്ഷ്യങ്ങളും
ഓരോരുത്തര്‍ക്കും ഓഹരി വിപണിയില്‍ എടുക്കാന്‍ സാധിക്കുന്ന റിസ്ക് വ്യത്യസ്തമായിരിക്കും. സമാനമാണ് നിക്ഷേപ ലക്ഷ്യങ്ങളും. ഇവ രണ്ടും ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇവ കൃത്യമായി മനസിലാക്കി വേണം നിക്ഷേപം നടത്താന്‍. ഇല്ലാത്തപക്ഷം ഓഹരി വിപണി തകരുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് നിക്ഷേപകന് അറിയാതെ വരും.
റിസ്കെടുക്കാനുള്ള ശേഷിയുടെ അടിസ്ഥാനത്തില്‍ മൂന്ന തരത്തിലാണ് നിക്ഷേപകരെ തരം തിരിച്ചിരിക്കുന്നത്. അഗ്രസീവ്, മോഡറേറ്റ്, കണ്‍സര്‍വേറ്റീവ്. തുടക്കകാരനായ നിക്ഷേപകനെ കണ്‍സര്‍വേറ്റീവ് നിക്ഷേപകന് ഗണത്തിലാണ് ഉള്‍പ്പെടുന്നത്. തുടക്കകാര്‍ റിസ്ക് പ്രൊഫൈലിനൊപ്പം നിക്ഷേപ ലക്ഷ്യങ്ങളും അറിയണം. ഇത് ഭാവി പദ്ധതികള്‍ക്ക് അനുസരിച്ച് നിക്ഷേപിക്കാന്‍ സഹായിക്കും.
3. നിക്ഷേപ സ്വഭാവം
തുടക്കകാരന് എന്ന നിലയ്ക്ക് ഇന്‍ട്രാഡേ ട്രേഡിംഗിന് പകരം ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കണം. ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ട്രാഡേ ട്രേഡിംഗ് ഉയര്‍ന്ന അപകട സാധ്യതയുള്ളതാണ്. ട്രേഡിംഗ് ചെയ്യുന്നൊരാള്‍ ഓഹരി വിപണിയെ പതിവായി നിരീക്ഷിക്കേണ്ടതായിട്ടുണ്ട്. ഇതിന് വിപണിയെ പറ്റിയുടെ കൃത്യമായ അറിവ് ആവശ്യമാണ്.
വിപണിയെ പറ്റി പഠിക്കുന്ന പ്രാരംഭ ഘട്ടത്തില്‍ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ശ്രദ്ധിക്കാം. മൂലധന നേട്ടത്തിനൊപ്പം നിക്ഷേപകര്‍ക്ക് ഡിവിഡന്റ്, ബോണസ് ഷെയര്‍, സ്റ്റോക്ക് സ്പ്ലിറ്റ് എന്നിവ വഴി അധിക നേട്ടങ്ങളും ലഭിക്കും.
4. ശരിയായ ഓഹരി വാങ്ങുക
തുടക്കകാര്‍ ദീര്‍ഘകാല നിക്ഷേപത്തിനായി ശരിയായ ഓഹരി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനായി ലാര്‍ജ് കാപ് ഓഹരികള്‍ വാങ്ങാവുന്നതാണ്. ഇവ അസ്ഥിരത കുറഞ്ഞ ഓഹരികളായിരിക്കും. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഇത്തരം ഓഹരികള്‍ കുറഞ്ഞ റിസ്ക് പ്രൊഫൈലുള്ള നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്.
കമ്പനിയുടെ ബാലന്‍സ് ഷീറ്റും വരുമാന പ്രസ്താവനയും ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ പഠിച്ചതിന് ശേഷം ലാര്‍ജ് ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കാവുന്നതാണ്. മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളേക്കാള്‍ സുരക്ഷിതമായാണ് ലാര്‍ജ് കാപ് കമ്പനികളെ കാണുന്നത്. എന്നാല്‍ ആദായം വ്യത്യാസപ്പെട്ടേക്കാം.
5. വൈവിധ്യവത്കരണം
നിക്ഷേപത്തിന്റെ കാര്യത്തില്‍ വൈവിധ്യവല്‍ക്കരണം നിര്‍ണായകമാണ്. എല്ലാ നിക്ഷേപങ്ങളും ഒരു കുടകീഴിലാകുന്നത് വലിയ അപകട സാധ്യതയുള്ള കാര്യമാണ്. ഇവിടെ വൈവിധ്യവത്കരണം അപകട സാധ്യത കുറയ്ക്കുന്നു. പുതിയ നിക്ഷേപകര്‍ വിവിധ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപം നടത്തണം. പോര്‍ട്ട്ഫോളിയോയുടെ മൊത്തത്തിലുള്ള സ്ഥിരത നിലനിര്‍ത്താനും അപകടസാധ്യത കുറയ്ക്കാനും ഇത് സാഹായിക്കും. ഒരു മേഖല മോശം പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ നഷ്ടം നികത്താന്‍ വൈവിധ്യവത്കരണമാണ് സഹായകമാകുന്നത്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?



Click it and Unblock the Notifications