ശമ്പളത്തിനൊപ്പം അധിക വരുമാനം ഉള്ളവരാണോ? നികുതി നിങ്ങളെ എങ്ങനെ ബാധിക്കും

ശമ്പളക്കാരായതിനാൽ മാസത്തിൽ ലഭിക്കുന്ന തുകയ്ക്കപ്പുറമുള്ള ചെലവുകളെ പറ്റി ചിന്തിക്കാൻ സാധിക്കാത്തവരാണ് പലരും. ഇതിനാൽ ശമ്പളത്തിനൊപ്പം അധിക വരുമാനം ലക്ഷ്യമിട്ട് പലരും ജോലിക്കൊപ്പം മറ്റു ജോലികളിലും ഏർപ്പെടുന്നുണ്ട്. കോർപ്പറേറ്റ് രം​ഗത്ത് നടക്കുന്ന പിരിച്ചു വിടലുകൾക്കും ശമ്പളം വെട്ടികുറയ്ക്കലിനും പിന്നാലെ ഇത്തരം ഇരട്ട ജോലി ചെയ്യുന്നവരിൽ വലിയ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്.

മൂൺലൈറ്റിം​ഗ് എന്ന് വിളിക്കുന്ന ഈ രീതിയെ സംബന്ധിച്ച് വലിയ വാദപ്രതിവാദങ്ങളാണ് കോർപ്പറേറ്റ് ലോകത്ത് നടക്കുന്നത്. മൂൺലൈറ്റിം​ഗിന്റെ ​ഗുണദോഷങ്ങളും ഇത്തരത്തിൽ അധിക വരുമാനം കണ്ടെത്തുന്നൊരാൾക്ക് എങ്ങനെ നികുതി ബാധകമാകുമെന്നും നോക്കാം. 

എന്താണ് മൂൺലൈറ്റിം​ഗ്

എന്താണ് മൂൺലൈറ്റിം​ഗ്

ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത് കൊണ്ട് മറ്റൊരു കമ്പനിയുടെ പ്രൊജക്ട് ഏറ്റെടുത്ത് അധിക വരുമാനം ഉണ്ടാക്കുന്ന രീതിയാണ മൂണ്‍ലൈറ്റിംഗ്. പൊതുവിൽ തൊഴിലുടയുടെ അറിവില്ലാതെ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്നത്. ജോലിസമയത്തിനപ്പുറം രാത്രിയോ അവധി ദിവസങ്ങളിലോ ആയിരിക്കും രണ്ടാമത്ത ജോലി ചെയ്യുക. അധികജോലി കൂടുതലും രാത്രിയായിരിക്കുമെന്നതിനാലാണ് 'നിലാവെളിച്ചത്തിലെ ജോലി' എന്നർഥമാക്കി മൂൺലൈറ്റിം​ഗ്' എന്നു വിളിക്കുന്നത്.

ശമ്പളക്കാർക്ക് കുറഞ്ഞ വരുമാനം നികത്തുന്നതിന് മൂൺലൈറ്റിം​ഗ് സൗകര്യപ്രദമാണ്. വർക്ക് ഫ്രം ഹോം സൗകര്യം വന്നതോടെ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്ക് മറ്റു ജോലികൾ ഏറ്റെടുക്കാനുള്ള സൗകര്യം വന്നിട്ടുണ്ട്. തൊഴിലാളികള്‍ക്കിടയില്‍ മൂണ്‍ലൈറ്റിംഗ് കൂടിയതോടെ കമ്പനികളുമായി പ്രശ്‌നങ്ങളിലേക്കും എത്തുന്നുണ്ട്. 

നല്ലതോ ചീത്തയോ

നല്ലതോ ചീത്തയോ

ഓ​ഗസ്റ്റിലാണ് ഫുഡ് ഡെലവിറി പ്ലാറ്റ്ഫോമായ സ്വി​ഗ്​​ഗി മൂൺലൈറ്റിം​ഗ് നയം പ്രഖ്യാപിച്ചത്. ഇന്ത്യൻ തൊഴിൽ രം​ഗത്തെ ജോലി സമയത്തിന് ശേഷം ചില വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വി​ഗ്​ഗി ജീവനക്കാർക്ക് മറ്റ് പ്രോജക്റ്റുകളില്‍ ഒരേസമയം ജോലി ചെയ്യാന്‍ കമ്പനിയുടെ പുതിയ നയം അനുവദിക്കുന്നുണ്ട്. എന്നാൽ വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി മൂണ്‍ലൈറ്റിംഗ് എന്ന ആശയം വഞ്ചനയാണെന്നാണ് ട്വീറ്റ് ചെയ്തത്. പ്രധാന ഐടി കമ്പനികളായ ഇന്‍ഫോസിസും ടിസിഎസും ഈയിടെ മൂൺലൈറ്റിം​ഗിനെതിരെ രം​ഗത്ത് വന്നിരുന്നു. 

ഇൻഫോസിസ്

ഇൻഫോസിസ് മുൻ ഡയറക്ടര്ഡ മോഹൻദാസ് പൈ മൂൺലൈറ്റിംഗിനെ അനുകൂലിക്കുകയാണ്. ഇത് വഞ്ചനയായി കാണാനാകില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. തൊഴിൽ എന്നത് തൊഴിലുടമയുമായുള്ള കരാറാണ്. ദിവസത്തിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്നതിനാണ് ശമ്പളം നൽകുന്നു. ഓഫീസ് സമയത്തിന് ശേഷം ജീവനക്കാരൻ എന്ത ചെയ്യുന്നു എന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അ​ദ്ദേഹം പറയുന്നു. 

 ടെക് മഹീന്ദ്ര

മൂൺലൈറ്റിം​ഗ് അനുവദിക്കുന്ന തരത്തിൽ ഒരു നയം രൂപീകരിക്കുമെന്നാണ് ടെക് മഹീന്ദ്ര എംഡി സി.പി. ഗുർനാനി പറയുന്നത്. ജീവനക്കാർക്ക് കമ്പനിയെ അറിയിച്ച് മറ്റു ജോലികൾ ഏറ്റെടുക്കാമെന്നതാണ് കമ്പനിയുടെ നിലപാട്. മൂൺലൈറ്റിം​ഗ് ധാർമിക പ്രശ്നമാണെന്ന നിലപാടിലാണ് ടിസിഎസ് സിഇഒ എൻ.​ഗണപതി. ഹ്രസ്വകാല നേട്ടങ്ങൾക്കായുള്ള ഇത്തരം തീരുമാനങ്ങൾ ദീർഘകാലത്തിൽ ചിന്തിക്കുമ്പോൾ നഷ്ടം വരുത്തുന്നവയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

നിയമം

നിയമം

നിയമം ലംഘിക്കാതെ ഒരാൾക്ക് ഇന്ത്യയിൽ ഒന്നിലധികം ജോലികൾ ചെയ്യാൻ സാധിക്കും. എന്നാൽ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നത് സംബന്ധിച്ച ആശങ്ക കാരണം പല തൊഴിലുടമകളും തൊഴിൽ കരാറുകളിൽ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാക്‌ടറീസ് ആക്‌ട് പ്രകാരം ഇരട്ട ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ചില സംസ്ഥാനങ്ങളിൽ, ഐടി കമ്പനികളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനാൽ തന്നെ രണ്ടാമതൊരു ജോലി ഏറ്റെടുക്കുന്നൊരാളോ ജോലിയിൽ നിന്നുകൊണ്ട് ബിസിനസ് ആരംഭിക്കുന്നൊരാളോ പ്രധാന ജോലിയുമായി ബന്ധപ്പെട്ട കരാർ പരിശോധക്കണം. 

നികുതി

നികുതി

ഇന്ത്യയിലെ നികുതി നിയമങ്ങള്‍ മൂൺലൈറ്റ് വരുമാനത്തെ കൈകാര്യം ചെയ്യേണ്ട രീതി വ്യക്തമാക്കുന്നില്ല. സുദിത് കെ.പരേഖ് ആൻഡ് കമ്പനി പാർട്ണർ അനിതാ ബസ്രൂറിന്റെ അഭിപ്രായത്തിൽ മൂണ്‍ലൈറ്റിംഗിലൂടെ ലഭിക്കുന്ന വരുമാനം ആദായ നികുതി കണക്കാകുമ്പോള്‍ തൊഴിലാളിയുടെ ആകെ വരുമാനത്തിനൊപ്പം ചേര്‍ക്കുന്നതാണ് രീതി.

ജീവനക്കാരന്റെ നികുതി സ്ലാബിന് അനുസരിച്ച് നികുതി നല്‍കേണ്ടി വരും. വിത്ത്ഹോള്‍ഡിംഗ് ടാക്‌സ് വ്യവസ്ഥകള്‍ക്ക് കീഴില്‍ ഇവ പരിരക്ഷിക്കപ്പെടുമെന്നും അവർ വ്യക്തമാക്കി. മൂണ്‍ലൈറ്റിംഗ് വരുമാനം വർഷത്തിൽ 50 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ ജീവനക്കാരൻ 10 ശതമാനം സർച്ചാർജ് നൽകേണ്ടി വരും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X