കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നിരവധി പേരാണ് ദിവസങ്ങളോളം ആശുപത്രി ചികിത്സ തേടേണ്ടി വന്നത്. വെന്റിലേറ്റർ, ഓക്സിജൻ സിലിണ്ടർ സപ്പോർട്ട് തേടിയവർക്ക് വലിയ സാമ്പത്തിക ചെലവ് കോവിഡ് ചികിത്സ നൽകിയിരുന്നു. ഇവർക്ക് തൊഴിലുടമ നൽകിയ സാമ്പത്തിക സഹായത്തിന് നേരത്തെ ആദായ നികുതിയിളവുണ്ട്.
കോവിഡ് ചികിത്സയ്ക്കായി ചെലവായ പണം തൊഴിലുടമയിൽ നിന്ന് സ്വീകരിച്ചാൽ ആദായ നികുതിയിളുണ്ട്. കോവിഡ് മരണത്തെ തുടര്‍ന്ന് തൊഴിലുടമയില്‍ നിന്ന് എക്‌സ് ഗ്രേഷ്യയായി സ്വീകരിച്ച തുകയ്ക്കും ബന്ധുക്കളിൽ നിന്ന് സ്വീകരിച്ച തുകയ്ക്കും മരണപ്പെട്ടയാളുടെ കുടുംബത്തിന് നികുതിയിളവ് നേടാം.
2021ലാണ് കേന്ദ്രസര്‍ക്കാര്‍ കോവിഡ് ചികിത്സയ്ക്ക് നികുതി ഇളവുകൾ പ്രഖ്യാപിച്ചത്. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ ഈ ഇളവ് അനുവദിക്കുന്നുണ്ട്. തൊഴിലുടമയിൽ നിന്ന് സ്വീകരിച്ച മുഴുവൻ തുകയ്ക്കും നികുതിയിളവുണ്ട്. കുടുംബാംഗങ്ങളിൽ നിന്ന് സ്വീകരിച്ച 10 ലക്ഷം രൂപ വരെയാണ് ഇളവ്. എന്നാൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ പുതിയ വിഞ്ജാപനം അനുസരിച്ച് ഇളവു ലഭിക്കാൻ ചില രേഖകൾ സമർപ്പിക്കണം. ഇത് ഏതൊക്കെയെന്ന് നോക്കാം.
സമർപ്പിക്കേണ്ട രേഖ
ഓഗസ്റ്റ് 5 ന് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, കോവിഡ് -19 ചികിത്സയ്ക്കായി പണം സ്വീകരിച്ച ജീവനക്കാരൻ ഇനിപ്പറയുന്ന രേഖ തൊഴിലുടമയ്ക്ക് സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ കോവിഡ് പോസ്റ്റീവ് റിപ്പോര്‍ട്ട്, അല്ലെങ്കില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് പോസ്റ്റീവ് ആണെന്ന് ഡോക്ടര്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യമാണ്.
കോവിഡിന് ശേഷം ആറു മാസത്തിനിടെയുണ്ടായ അനുബന്ധ രോഗം വ്യക്തമാക്കുന്ന മെഡിക്കൽ രേഖ, കോവിഡ് ചികിത്സയ്ക്കും കോവിഡ് അനുബന്ധ രോഗത്തിനുള്ള ചികിത്സയുമായി തൊഴിലാളിക്കോ കുടുംബാംഗങ്ങൾക്കോ ഉണ്ടായ ചെലവുകളുടെ മുഴുവന്‍ വിവരങ്ങളും തൊഴിലുടമയ്ക്ക് സമർപ്പിക്കേണ്ടത്.
ഫോം നമ്പർ1
മുകളില്‍ നല്‍കിയ രേഖകള്‍ സമര്‍പ്പിച്ചവര്‍ ആദായ നികുതി വകുപ്പിന് ഫോം നമ്പര്‍ 1 സമര്‍പ്പിക്കണം. പണം സ്വീകരിച്ച സാമ്പത്തിക വര്‍ഷം അവസാനിച്ച് ഒന്‍പത് മാസത്തിനുള്ളിലോ 2022 ഡിസംബര്‍ 31 ന് ഉള്ളിലോ ഈ രേഖ സമർപ്പിക്കണം.
2020-21 സാമ്പത്തിക വർഷത്തിൽ പണം സ്വീകരിച്ചവർക്ക് 2022 ഡിസംബർ 31ന് മുൻപായി ഫോം സമർപ്പിച്ചാൽ മതി. ഇത് സമർപ്പിക്കാത്തവർക്ക് ഇളവ് ലഭിക്കില്ല. പേര്, മേല്‍വിലാസം, പാന്‍ നമ്പര്‍ എന്നിവ വിവരങ്ങളും രോഗിയെ പറ്റിയുള്ള വിവരങ്ങളുമാണ് ഫോം നമ്പര്‍1 ല്‍ ഉണ്ടായിരിക്കേണ്ടത്.
കോവിഡ്-19 പോസിറ്റീവ് ആണെന്ന രോഗനിര്‍ണയത്തിന്റെ വിശദാംശങ്ങള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ/ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ തീയതി, ഐഡി നമ്പര്‍ എന്നിവ ഫോം നമ്പർ1 ൽ ഉൾപ്പെടുത്തണം. കോവിഡ് ചികിത്സയ്ക്കും കോവിഡ് അനുബന്ധ രോഗത്തിനുള്ള ചികിത്സയ്ക്കും ചെലവായ തുകയുടെ വിവരങ്ങളും എത്ര രൂപ സഹായമായി സ്വീകരിച്ചെന്നുമുള്ള വിവരങ്ങൾ ആവശ്യമാണ്. പണം നല്‍കിയ ആളുടെ പേര്, മേല്‍വിലാസം, പാന്‍ വിവരങ്ങൾ, പണം ലഭിച്ച സാമ്പത്തിക വര്‍ഷം എന്നിവ ഫോമിൽ ഉണ്ടാകണം.
ആർക്കൊക്കെ ഇളവ്
ഇളവ് ലഭിക്കാന്‍ ചില രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ പുതിയ അറിയിപ്പ്. എന്നാൽ ഈ പ്രക്രിയ എല്ലാവർക്കും ബാധകമാണോ. പണം സ്വീകരിച്ചവര്‍ ഇക്കാര്യം ആദായ നികുതി റിട്ടേണില്‍ സൂചിപ്പിച്ചിട്ടില്ലെങ്കിൽ ഈ നടപടി ക്രമങ്ങൾ ബാധകമല്ല. ആദായ നികുതിയ നിയമത്തിലെ സെക്ഷന്‍ 56 പ്രകാരമാണ് ഈ ഇളവ് നല്‍കുന്നത്. സെക്ഷന്‍ 56 പ്രകാരം സ്വീകരിക്കുന്ന പണം വരുമാനമായി കണക്കാക്കാത്തതിനാല്‍ റിട്ടേണില്‍ സൂചിപ്പിക്കേണ്ടതില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
