സ്വന്തം തിരിച്ചടവ് ശേഷി അറിയാതെ വായ്പ എടുത്തും നിയന്ത്രണമില്ലാതെ ഉപയോഗിച്ചും കട കെണിയിൽപ്പെട്ടവരാകും മിക്കവരും. കടത്തിന്റെ കുരുക്കിൽപെട്ടാൽ ജീവിതം ആകെ മാറി. സാമ്പത്തിക ഞെരുക്കവും പ്രയാസങ്ങളും ചിന്തകളും ജീവിതത്തെ മാറ്റി മറിക്കും. കടകെണിയിൽ നിന്ന് പുറത്തു കടക്കാൻ ഒരുങ്ങുകയെന്ന കാര്യം മനസിനെ പറഞ്ഞ് പഠിപ്പിക്കുകയാണ് ആദ്യം വേണ്ടത്.
ഇതിനൊപ്പം കഠിന പരിശ്രമങ്ങൾ ചെയ്യണം. രണ്ടാമതായി ആവശ്യം എത്ര കടമുണ്ടെന്ന് തിരിച്ചറിയുകയാണ്. എല്ലാ വായ്പകളും ലിസ്റ്റ് ചെയ്ത് അടയ്ക്കാനുള്ള തുകയും ഓരോന്നിലെ പലിശയും എഴുതി വെക്കണം. ഇതിനൊപ്പം ജീവിത ചെലവുകളും കുറച്ച് കാലത്തേക്ക് പുതിയ രീതിയിൽ ക്രമീകരിക്കണം. ഇതിന് എന്തൊക്കെ ക്രമീകരണങ്ങൾ വേണമെന്ന് നോക്കാം.
വായ്പകളുടെ ഏകീകരണം
ഉയര്‍ന്ന പലിശയുള്ള വായ്പകൾ അടച്ചു കൊണ്ടിരിക്കുന്നവർക്ക് വായ്പകളുടെ ഏകീകരണം നടത്താവുന്നതാണ്. ഇതുവഴി മാസത്തില്‍ ഒറ്റ ഇഎംഐ അടവിലേക്ക് മാറാം. വ്യത്യസ്ത നിരക്കിലുള്ള പലിശ അടയ്ക്കുന്നത് ഒഴിവാക്കാനുമാകും. വായ്പ തിരിച്ചടവ് തുകയ്ക്ക് അനുസൃതമായൊരു വ്യക്തിഗത വായ്പ തിരഞ്ഞെടുക്കാം. ഈ തുക കൊണ്ട് നിലവിലുള്ള വായ്പകള്‍ അവസാനിപ്പിച്ച് വ്യക്തിഗത വായ്പ മാത്രം തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക.
മാസ ചെലവുകള്‍ കണക്കാക്കുക
മാസത്തില്‍ എത്ര രൂപ വായ്പ അടയ്ക്കാനുണ്ടെന്ന് മനസിലാക്കുക. മാസത്തില്‍ എത്ര രൂപ വ്യത്യസ്ത ചെലവുകള്‍ക്കായി ഉപയോഗിക്കുന്നു എന്നും കണ്ടെത്തണം. മാസത്തില്‍ എത്ര തുകയുടെ വാങ്ങലുകളാണ് നടത്തുന്നതെന്ന് പലര്‍ക്കും ധാരണയില്ല. ഇതിനായി ആപ്പുകളെ തിരഞ്ഞെടുത്ത് ചെലവാക്കല്‍ ശീലത്തെ പരിശോധിക്കാം. അക്കൗണ്ടില്‍ ഇടയ്ക്ക് പരിശോധിക്കണം, ചെലവുകളുടെ പോക്ക് മനസിലാക്കിയാല്‍ ആവശ്യമില്ലാത്ത ചെലവുകളെ ഒഴിവാക്കണം. ഉപയോഗിക്കാത്ത, അത്യാവശ്യമല്ലാത്ത സര്‍വീസുകളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഒഴിവാക്കുക ആദ്യം ചെയ്യേണ്ടത്.
അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്ക് ഡെബിറ്റ് സൗകര്യം ചെയ്തു വെച്ച പണം വിഴുങ്ങുന്നുണ്ട്. പോക്കറ്റിലെ വലിയൊരു ഭാഗം കവരുന്നതാണ് റസ്‌റ്റോറന്റുകളിലെ ഭക്ഷണം. മാസത്തില്‍ നേരത്തെ ചെലവാക്കിയിരുന്ന തുക പകുതിയാക്കി കുറയ്ക്കുമെന്ന് ഉറപ്പാക്കുക. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയുള്ളവരാണെങ്കില്‍ ചെലവുകളെ കൈപിടിയിലാക്കണം. ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യ സമയത്ത് അടയ്ക്കുന്നതിനൊപ്പം അത്യാവശ്യത്തിന് മാത്രമെ ഉപയോഗിക്കുന്നുള്ളൂ എന്നുള്ള കാര്യവും ഉറപ്പു വരുത്തുക.
അധിക വരുമാനം കണ്ടെത്താം
ചെലവിനെ പറ്റി ധാരണ ലഭിച്ചാല്‍ ഇത് കുറയ്ക്കാന്‍ നടപടികളെടുക്കാം. ഇതുവഴി വായ്പ തിരിച്ചടവിലേക്ക് എത്രതുക മാസത്തില്‍ ബാക്കിയുണ്ടാകുമെന്ന് മനസിലാക്കാം. വരവും ചെലവും കഴിച്ച് വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ കയ്യില്‍ പണം നില്‍ക്കുന്നില്ലെങ്കില്‍ വരുമാനം ഉയര്‍ത്തുന്നതിനെ പറ്റി ചിന്തിക്കണം. പാര്‍ട്ട് ടൈം ജോലികള്‍ അന്വേഷിക്കാവുന്നതാണ്.
ഒഴിവു സമയങ്ങളില്‍ കഴിവുകള്‍ ഉപയോഗപ്പെടുത്തിയാല്‍ മാസത്തില്‍ നല്ല വരുമാനം തരുന്ന പാര്‍ട്ട്‌ടൈം ജോലികള്‍ ഓണ്‍ലൈനായി ലഭിക്കുന്നുണ്ട്. അനാവശ്യമായ വീട്ടു സാധനങ്ങള്‍ വിറ്റു കളയുക എന്നത് വായ്പ തിരിച്ചടവിന് പണം കണ്ടെത്താനുള്ള വഴിയാണ്
ഉപയോഗിക്കാത്ത ഇലക്ടോണിക്‌സ് ഉപകരണങ്ങള്‍, പഴയ വാഹനം എന്നിവ ഒഴിവാക്കി പണം ലാഭിക്കാം. ഇത്തരത്തില്‍ പല സാധനങ്ങളും ഓരോ വീട്ടിലും കാണും. ഓരോ നടപടികളെടുത്തു തുടങ്ങിയാലും എല്ലാ ആഴ്ചയിലും ഇതിന്റെ പുരോഗതി പഠിക്കണം. ശ്രമങ്ങള്‍ ശരിയായ രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടോയെന്നത് മനസിലാക്കേണ്ട കാര്യമാണ്.
നിക്ഷേപത്തിന് ശ്രദ്ധിക്കാം
കടങ്ങള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ജീവിതം പഴയ രീതിയിലേക്ക് തിരികെ കൊണ്ടു വരണം. ഇതിനൊപ്പം ദീര്‍ഘകാലത്തേക്ക് നിക്ഷേപവും വിരമിക്കല്‍ ഫണ്ടകളും കണ്ടെത്തണം. മാസത്തില്‍ എമര്‍ജന്‍സി ഫണ്ടിനായി ഒരു തുക കരുതണം. 6 മാസത്തെ ചെലവിനുള്ള തുക എമര്‍ജന്‍സി ഫണ്ടിയ കയ്യിലസുണ്ടാകണം.


Click it and Unblock the Notifications