പെട്ടന്നുള്ള ധനസമാഹരണത്തിന് ഏറ്റവും അനുയോജ്യമായ മാർഗമാണ് വായ്പകൾ. സ്വർണ പണയ വായ്പകളായും വ്യക്തിഗത വായ്പകളായും ബാങ്കുകളിൽ നിന്ന് അത്യാവശ്യ സമയത്ത് പണം കണ്ടെത്താം. ബാങ്ക് വായ്പകളിലെ പലിശയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭകരമായൊരു വായ്പ രീതിയാണ് ചിട്ടികൾ.
ഉയർന്ന പലിശയും വലിയ തുകയുടെ തിരിച്ചടവും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നവർക്ക് ചിട്ടികൾ ചേർന്ന് വായ്പയ്ക്ക് ബദൽ കണ്ടെത്താം. വായ്പയെടുത്ത് തിരിച്ചടവ് പ്രതിസന്ധിയിലായവർക്കും കുറഞ്ഞ തിരിച്ചടവ് വഴി ചിട്ടി സഹായകമാകും ഇത് എങ്ങനെ സാധിക്കുന്നു എന്ന് നോക്കാം.
8 ലക്ഷത്തിന്റെ വായ്പ
സാമ്പത്തിക ആവശ്യങ്ങൾക്ക് ബാങ്ക് വായ്പകളെ ആശ്രയിക്കുന്ന പവിത്രന്റെ പേരിൽ നിലവിൽ 8 ലക്ഷം രൂപയുടെ വായ്പയുണ്ട്. 5 ലക്ഷം രൂപ 11 ശതമാനം പലിശ നിരക്കിൽ വായ്പയെടുത്ത ഇദ്ദേഹത്തിന് 10,870 രൂപയോളമാണ് ഒരു സ്വകാര്യ ബാങ്കിൽ മാസ അടവ് വരുന്നത്.
എല്ലാ വായ്പയും ചേർത്ത് 25,000 രൂപയോളം മാസത്തിൽ ബാങ്കുകളിലേക്ക് ഇഎംഐ അടയ്ക്കേണ്ടി വരുന്നു. വായ്പയിലേക്കുള്ള വലിയ തിരിച്ചടവ് കുറയ്ക്കാൻ ചിട്ടിയാണ് അദ്ദേഹം കണ്ടെത്തിയത്. ഇതിനായി വായ്പ തുകയ്ക്ക് ഒത്ത ചിട്ടി ചേരുകയാണ് പവിത്രൻ ചെയ്തത്.
10 ലക്ഷത്തിന്റെ ചിട്ടി
വായ്പ തുക അടച്ചു തീർക്കാൻ ഒതുങ്ങുന്ന 10 ലക്ഷം രൂപ സല വരുന്ന 100 മാസത്തെ റെഗുലർ ചിട്ടിയാണ് തിരഞ്ഞെടുത്തത്. ആദ്യ മാസത്തിൽ 10,000 രൂപയും പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 2,500 രൂപയുടെ ലാഭ വിഹിതവും കിഴിച്ച് 7,500 രൂപയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടത്.
അതായത് ചിട്ടിയിലേക്ക് 10,000 രൂപയ്ക്കും 7,500 രൂപയ്ക്കും ഇടയിലുള്ള തുകയാണ് അടയ്ക്കേണ്ടി വരുന്നത്. ആദ്യ മാസങ്ങളില്‍ ചിട്ടി വിളിച്ചെടുത്ത് വായ്പയിലേക്ക് അടച്ചാൽ വായ്പയുടെ ബാധ്യത കുറയ്ക്കാനും മാസ അടവ് കുറയ്ക്കാനും സാധിക്കും.
എങ്ങനെ വായ്പ ബാധ്യത കുറയ്ക്കാം
10 ലക്ഷത്തിന്റെ ചിട്ടി 5-ാം മാസത്തിൽ 30 ശതമാനം കിഴിവിൽ വിളിച്ചെടുത്ത വ്യക്തിക്ക് ലേല കിഴിവിന് ശേഷം 7 ലക്ഷം രൂപയാണ് കയ്യിൽ കിട്ടുക. ഈ തുക ജാമ്യം ഉപയോഗിച്ച് പിൻവലിച്ച് ബാങ്കിൽ അടച്ചാൽ മൊത്തം വായ്പയുടെ 80 ശതമാനത്തോളം അടച്ചു തീർക്കാൻ സാധിക്കും. ഇതോടൊപ്പം മാസത്തിൽ 25,000 രൂപ വായ്പ ഇഎംഐ അടച്ച സ്ഥാനത്ത് 7,500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിൽ മാസ അടവ് വരുന്നുള്ളൂ.
ചിട്ടി വായ്പ മറ്റൊരു വഴി
ചിട്ടി ലേലം ലഭിക്കാത്ത സാഹചര്യത്തിൽ അത്യാവശ്യക്കാർക്ക് ബാങ്ക് വായ്പ അടച്ചു തീർക്കാൻ ചിട്ടി വായ്പയും സ്വീകരിക്കാം. ചിട്ടി സലയുടെ 50 ശതമാനം വായ്പ ലഭിക്കും. 10 ലക്ഷത്തിന്റെ ചിട്ടിയല്‍ 5 ലക്ഷം വായ്പയായി നേടാം.
ജാമ്യം നൽകി പണം പിൻവലിക്കാനും ബാങ്കിലെ വായ്പയിൽ നിന്ന് അല്പം ആശ്വാസം നേടാനും സാധിക്കും. മാസത്തില്‍ പലിശ മാത്രം അടച്ചാല്‍ മതി എന്നതാണ് ചിട്ടി വായ്പയുടെ പ്രത്യേകത. മുതൽ തുക ചിട്ടി വിളിച്ചെടുക്കുമ്പോൾ ഈടാക്കും.
ബാങ്ക് വായ്പയും ചിട്ടിയും
ചിട്ടിക്ക് സമാനമായ കാലയളവിൽ 7 ലക്ഷം രൂപ 11 ശതമാനം പലിശ നിരക്കില്‍ 100 മാസത്തേക്ക് വായ്പ എടുത്താല്‍ മാസത്തില്‍ 10,721 രൂപയാണ് ഇഎംഐ വരുന്നത്. പലിശയായി 3,72,165 രൂപ 100 മാസം കൊണ്ട് അടയ്ക്കേണ്ടതുണ്ട്. കാലാവധിയിൽ വായ്പ മുഴുവനായി അടയ്ക്കുമ്പോൾ 10,72,165 രൂപ ചെലവാകും.
10 ലക്ഷത്തിൻെറ റെഗുലർ ചിട്ടിയിൽ ചുരുങ്ങിയത് 1.50 ലക്ഷം രൂപ ലാഭ വിഹിതം ലഭിക്കും. ഇത്തരത്തിൽ കാലാവധിയോളം 8.50 ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. 7 ലക്ഷം രൂപയ്ക്ക് ചിട്ടി വിളിച്ചെടുത്ത വ്യക്തിയും അടയ്ക്കേണ്ടത് 8.50 ലക്ഷം രൂപയാണ്. വായ്പയുമായി താരതമ്യം ചെയ്യുമ്പോൾ 2,22,165 രൂപയുടെ ലാഭം ചിട്ടിയിൽ നിന്ന് ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
