വിരമിക്കൽ കാലത്തിന് ശേഷം പെൻഷൻ ആനുകൂല്യത്തിനായി വിവിധ പദ്ധതിയിൽ ചേരാറുണ്ട്. ഭാവി ചെലവുകളെ നേരിടാൻ ഇത്തരം നിക്ഷേപങ്ങൾ അത്യാവശ്യമാണ്. സർക്കാർ പെൻഷൻ പദ്ധതികളും ഇൻഷൂറൻസ് കമ്പനികളുടെ പദ്ധതികളിലും മിക്കവരും അംഗങ്ങളായിട്ടുണ്ടാകും. എന്നാൽ കേന്ദ്രസർക്കാറിന്റെ പുതിയ തീരുമാനം ആദായ നികുതി ദായകരായവർക്ക് തിരിച്ചടിയാണ്. കേന്ദ്രസർക്കാറിന്റെ ജനകീയമായ പെൻഷൻ പദ്ധതിയിൽ ഇനി മുതൽ ആദായ നികുതി അടയ്ക്കുന്നവർക്ക് ചേരാൻ സാധിക്കില്ല.
കേന്ദ്രസര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പെന്ഷന് പദ്ധതിയായ അടല്‍ പെന്ഷന് യോജനയില്‍ നിന്നാണ് ആദായ നികുതി അടയക്കുന്നവരെ ഒഴിവാക്കിയത്. ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. ഒക്ടോബര്‍ 1 നോ അതിന് ശേഷമോ അടല്‍ പെന്ഷന് യോജനയില്‍ ചേര്‍ന്ന ഗുണഭോക്താവ് അപേക്ഷ നല്കുമ്പോഴോ അതിന് മുന്‍പോ നികുതി നല്കുന്നയാളാണെന്ന് കണ്ടെത്തിയാല്‍ അടല്‍ പെന്ഷന് യോജന അക്കൗണ്ട് അവസാനിപ്പിക്കും. അടച്ച തുക തിരികെ നല്‍കും.
സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ ശരിയായ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനുള്ള സര്‍ക്കാറിന്റെ നടപടികളാണ് പുതിയ തീരുമാനത്തിന് പിന്നില്‍. 15ാം ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നേരത്തെ തന്നെ ക്ഷേമ പദ്ധതികളില്‍ നിന്ന് സാമ്പത്തികമായി നല്ല നിലയിലുള്ളവരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളാരംഭിച്ചിരുന്നു.
അടൽ പെൻഷൻ യോജനയിൽ ആദായ നികുതിയിളവുള്ള പദ്ധതിയാണ്. അടല്‍ പെന്ഷന് യോജനയിൽ അടയ്ക്കുന്ന വിഹതത്തിന് പരമാവധി 50,000 രൂപ ആദായ നികുതിയുളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80CCD (1B) പ്രകാരമാണ് ഈ ഇളവ്.
പദ്ധതി വിശദാംശങ്ങൾ
2015 ലാണ് കേന്ദ്രസര്‍ക്കാര്‍ അടല്‍ പെന്ഷന് യോജന ആരംഭിച്ചത്. പെന്ഷന് ഫണ്ട് റെഗുലേറ്റരി അതോറിറ്റിയാണ് അടല്‍ പെൻഷന് യോജന നിയന്ത്രിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് ഉള്ള 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പെന്ഷന് പദ്ധതിയില്‍ ചേരാം. പ്രായത്തിനും ആവശ്യമായ പെൻഷനും അനുസരിച്ചാണ് വിഹതം അടയ്ക്കേണ്ടത്. തുല്യ തുക കേന്ദ്രസർക്കാറും അടയ്ക്കും. ഗുണഭോക്താക്കൾക്ക് 60 വയസ് കഴിയുമ്പോൾ 1,000 രൂപ മുതൽ 10,000 രൂപ വരെ പെൻഷൻ ലഭിക്കും.
മറ്റു പ്രത്യേകതകൾ
സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് വഴിയാണ് മാസത്തില്‍ വിഹിതം അടവ് നടക്കുക. 1,000 ത്തിനും 5,000ത്തിനും ഇടയിലുള്ള പെൻഷൻ പദ്ധതിയിൽ ചേരുന്നൊരാൾക്ക് തിരഞ്ഞെടുക്കാം. ഇതും പ്രായവും കണക്കാക്കിയാണ് മാസ വിഹതം കണക്കാക്കുന്നത്. 42 രൂപ മുതൽ 1,318 രൂപ വരെയാണ് മാസ വിഹിതം വരുന്നത്.
18 വയസിൽ ചുരുങ്ങിയ പെൻഷനായ 1,000 രൂപയ്ക്ക് പദ്ധതിയിൽ ചേരുന്നവർ 42 രൂപ വിഹിതം നൽകിയാൽ മതി. 39ാം വയസിൽ 5,000 രൂപയുടെ പദ്ധതിയിൽ ചേരുന്നവർക്കാണ് 1,318 രൂപ അടയ്ക്കേണ്ടത്. 20 വർഷമാണ് വിഹിതം അടയ്ക്കേണ്ടത്.
ആദ്യ അടവ് അടച്ച ദിവസമാണ് മാസ അടവിനുള്ള തീയതിയായി കണക്കാകുക. മാസത്തില്‍ വിഹിതം അടയ്ക്കാനുള്ള ദിവസം അക്കൗണ്ടില്‍ പണമില്ലെങ്കില്‍ പിഴ ഈടാക്കും. ഇത് 1 രൂപ മുതല്‍ 10 രൂപ വരെയായിരിക്കും. വിഹിതം അടയ്ക്കാതിരുന്നാല്‍ 6 മാസത്തേക്ക് അടൽ പെൻഷൻ യോജന അക്കൗണ്ട് മരവിപ്പിക്കും. 12 മാസത്തിന് ശേഷം അക്കൗണ്ട് അവസാനിപ്പിക്കും. ഓട്ടോ ഡെബിറ്റ് സൗകര്യത്തിനായി അക്കൗണ്ടില്‍ കൃത്യമായ പണമുണ്ടെന്ന് ഉറപ്പു വരുത്തണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications