2023-24 അസസ്മെന്റ് വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനോടൊകം മൂന്ന് കോടിക്ക് മുകളില്‍ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിരവധി ഇളവുകളും കിഴിവുകളും ബാധകമാകുന്നുണ്ട്. അതുപോലെ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്)യും ശ്രദ്ധിക്കേണ്ടതുണ്ട്. സ്രോതസില്‍ നിന്ന് തന്നെ നികുതി ഈടാക്കുന്നതാണ് ടിഡിഎസ്. ഉദാഹരണത്തിന് ശമ്പളക്കാരന് നികുതി സ്ലാബ് അനുസരിച്ച് ബാധകമായ നികുതി കുറച്ചതിന് ശേഷം മാത്രമാണ് ശമ്പളം ലഭിക്കുന്നത്.
പല തരത്തിൽ ഓരോ വ്യക്തിയും ടിഡിഎസ് നൽകേണ്ടി വരുന്നുണ്ട്. ഇവ ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ക്ലെയിം ചെയ്യാൻ സാധിക്കുന്നവയാണ്. ഇത്തരത്തിൽ അധികം ശ്രദ്ധ ലഭിക്കാത്ത ഒരു ടിഡിഎസ് ചാർജിനെ പറ്റിയാണിവിടെ വിശദമാക്കുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 194എന്‍ പ്രകാരം ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ നിന്നോ സാമ്പത്തിക വര്‍ഷത്തില്‍ പണമായി പിന്‍വലിച്ച തുക നിശ്ചിത പരിധി കഴിഞ്ഞാല്‍ ടിഡിഎസ് കുറയ്ക്കും.

എവിടെ നിന്ന് പിൻവലിച്ചാൽ
ആദായ നികുതി നിയമത്തിലെ ഭേദഗതി ചെയ്ത സെക്ഷന്‍ 194എന്‍ പണം പിന്‍വലിക്കലിലെ സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്)യെ പറ്റിയാണ് വിശദമാക്കുന്നത്. 2020 ജൂലായ് 1 മുതല്‍ സെക്ഷന്‍ 194എന്‍ പ്രയോഗത്തിലുണ്ട്. ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍ക്കാണ് ഈ സെക്ഷന്‍ ബാധകാവുക.
എത്ര രൂപ പിൻവലിക്കാം
ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ തുക പിന്‍വലിച്ചാല്‍ 2 ശതമാനം ടിഡിഎസ് ആണ് ബാധകമാവുക. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത വ്യക്തികള്‍ക്ക് 20 ലക്ഷം രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതിന് 2 ശതമാനം ടിഡിഎസും അതേ സാമ്പത്തിക പരിധിയില്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ പിന്‍വലിച്ച തുകയ്ക്ക് 5 ശതമാനം ടിഡിഎസും ബാധകമാണ്.
സെക്ഷന്‍ 194എന്‍ പ്രകാരം ഈടാക്കിയ ടിഡിഎസ് വരുമാനമായി തരംതിരിച്ചിട്ടില്ലെങ്കിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ക്രെഡിറ്റായി ഉപയോഗിക്കാം.
ഉദാഹരണം ഇങ്ങനെ
ബാങ്കില്‍ സേവിംഗ്സ് അക്കൗണ്ടും കറന്റ് അക്കൗണ്ടിലുമായി 2 കോടിയോളം ബാലൻസുള്ള വ്യക്തി, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ 31ന് സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ഫെബ്രുവരി 28 ന് 60 ലക്ഷം രൂപയും പിന്‍വലിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന ഇദ്ദേഹത്തിന് ഈ പിൻവലിക്കലിൽ ടിഡിഎസ് നൽകണം. ഇത് എത്ര രൂപയാണെന്ന് നോക്കാം.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ പിന്‍വലിച്ചത് 1.10 കോടി രൂപയാണ്. 1 കോടിക്ക് മുകളിലുള്ള തുക 10 ലക്ഷം രൂപയാണ്. ഇതിന് 2 ശതമാനം ടിഡിഎസ് ഈടാക്കി, 20,000 രൂപ കിഴിച്ചാണ് ബാങ്ക് പണം അനുവദിക്കുക.
ഇതേ വ്യക്തി ആദായ നികുതി റിട്ടേണ്‍ സമര്പ്പിക്കാത്തൊരാളെങ്കില് 20 ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോള്‍ ടിഡിഎസ് അടയ്ക്കണം. ആകെ 1.10 കോടി പിന്‍വലിക്കുമ്പോള്‍ 20 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെയുള്ള 80 ലക്ഷത്തിന് 2 ശതമാനം ടിഡിഎസ് ഈടാക്കും. 1.60 ലക്ഷം രൂപ ബാങ്ക് പിടിക്കും.
നിക്ഷേപത്തിന്
ആദായ നികുതി നിയമ പ്രകാരം പണം നിക്ഷേപിക്കുമ്പോൾ നികുതി ചുമത്തില്ല. അതേസമയം, വലിയ തുകയുടെ നിക്ഷേപങ്ങൾ നടക്കുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കണം. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തി സേവിംഗ്സ് അക്കൗണ്ടിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുമ്പോൾ ഇടപാട് ആദായ നികുതി വകുപ്പിനെ അറിയിക്കും. കറണ്ട് അക്കൗണ്ട് ഉടമകൾക്ക്, റിപ്പോർട്ടിംഗ് പരിധി 50 ലക്ഷം രൂപയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
