അധികം റിസ്കെടുക്കാൻ താൽപര്യപ്പെടാത്ത നിക്ഷേപകരാണെങ്കിൽ പണം ബാങ്കിൽ സ്ഥിര നിക്ഷേപമിടുന്നതാണ് സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നത്. പലിശ നിരക്കുയരുമ്പോള്‍ സ്ഥിര നിക്ഷേപത്തിനുള്ള ആകര്‍ഷണം കൂടും. ബാങ്കുകള്‍ 9 ശതമാനം വരെ പലിശ നല്കുന്നതിനാല് റിസ്ക് കുറഞ്ഞ നിക്ഷേപമെന്ന നിലയ്ക്ക് കൂടുതല്‍ പേരാണ് സ്ഥിര നിക്ഷേപത്തില്‍ താല്പര്യം കാണിക്കുന്നത്. അതേസമയം മികച്ച പലിശ കണ്ട് സ്ഥിര നിക്ഷേപമിടുമ്പോള്‍ നികുതി കഴിഞ്ഞ് എന്ത് ലഭിക്കും എന്നു കൂടി നിക്ഷേപകന് ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ഥിര നിക്ഷേപത്തിന്റെ പലിശ വരുമാനത്തിന് എങ്ങനെ നികുതി കണക്കാക്കും എന്നത് പ്രധാന്യമുള്ള കാര്യമാണ്. സ്രോതസിൽ നിന്നുള്ള നികുതിയും ടിഡിഎസ് നിരക്കും അറിഞ്ഞ് വേണം നിക്ഷേപം നടത്താൻ. ഇവ റിട്ടേണുമായി തട്ടിച്ച് നോക്കുമ്പോൾ സ്ഥിര നിക്ഷേപമിടുന്നതിലൂടെ സാമ്പത്തികമായി ലാഭമുണ്ടോ എന്നറിഞ്ഞ് വേണം നിക്ഷേപിക്കാൻ. സ്ഥിര നിക്ഷേപത്തിന്റെ നികുതി നിരക്കുകൾ നോക്കാം.

സ്ഥിര നിക്ഷേപത്തിന് നികുതി
സാധാരണ വരുമാനം കണക്കെ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനവും നികുതി ബാധകമാണ്. പലിശ വരുമാനത്തില്‍ നിന്ന് നികുതി കുറച്ചാണ് ബാങ്കുകള്‍ തുക അനുവദിക്കുക. സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) എന്നാണ് ഇതിനെ പറയുന്നത്. ബാങ്ക്, പോസ്റ്റ് ഓഫീസ്, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ സ്ഥിര നിക്ഷേപത്തില്‍ നിന്നുള്ള പലിശ വരുമാനത്തിന് സ്രോതസില്‍ നിന്നുള്ള നികുതി ചുമത്തുന്നുണ്ട്.
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194എ പ്രകാരം പലിശ ക്രെഡിറ്റ് ചെയ്യുമ്പോഴോ പണം പിന്‍വലിക്കുന്ന സമയത്തോ ടിഡിഎസ് ഈടാക്കും. ഏതാണ് ആദ്യം എന്നത് അടിസ്ഥാനമാക്കിയാണ് ടിഡിഎസ് ഈടാക്കുക.
ടിഡിഎസ് ഇളവ്
ആദായ നികുതി നിയമപ്രകാരം റെഗുലർ നിക്ഷേപകര്‍ക്ക് സാമ്പത്തിക വർഷത്തിൽ 40,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് സ്രോതസില്‍ നിന്നുള്ള നികുതി ഒഴിവാക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 50,000 രൂപ വരെയാണ് പരിധി. ബാങ്ക്, ബാങ്കിംഗ് ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവയിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഈ ഇളവ് പരിധി കണക്കിലെടുക്കും.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലോ മറ്റിടങ്ങളിലെയോ നിക്ഷേപമാണെങ്കില്‍ 5,000 രൂപയാണ് പരിധി. അതായത് സാമ്പത്തിക വർഷത്തിൽ പലിശ വരുമാനം 5,000 രൂപ കടന്നാൽ ടിഡിഎസ് ഈടാക്കും.
മുഴുവൻ തുകയ്ക്കും ടിഡിഎസ്
ഉദാഹരണമായി എബിസി ബാങ്കില്‍ സ്ഥിര നിക്ഷേപമുള്ള വ്യക്തിക്ക് വര്‍ഷത്തില്‍ 55,000 രൂപയാണ് പലിശ വരുമാനം ലഭിക്കുന്നത്. ഇതിന് ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. സെക്ഷന്‍ 194എ പ്രകാരം പലിശ വരുമാനം സാമ്പത്തിക വര്‍ഷത്തില്‍ 40,000 രൂപ കവിയുന്നില്ലെങ്കില്‍ ടിഡിഎസ് ഈടാക്കില്ല. എന്നാല്‍ 40,000 രൂപ കവിഞ്ഞാല്‍ മുഴുവന്‍ തുകയായ 55,000 രൂപയ്ക്കും നികുതി ഈടാക്കും.
ടിഡിഎസ് നിരക്ക്
2024-25 സാമ്പത്തിക വര്‍ഷത്തിലെ സ്ഥിര നിക്ഷേപ പലിശയ്ക്കുള്ള ടിഡിഎസ് നിരക്ക് 10 ശതമാനമാണ്. ബാങ്കില്‍ പാന്‍കാര്‍ഡ് നല്‍കാത്തവ രാണെങ്കില്‍ 20 ശതമാനം നിരക്കില്‍ ടിഡിഎശ് ഈടാക്കും.
എങ്ങനെ ടിഡിഎസ് ഒഴിവാക്കാം
ആദായ നികുതി നിയമപ്രകാരം സ്ഥിര നിക്ഷേപത്തില്‍ നിന്ന് ടിഡിഎസ് ഒഴിവാക്കാനാകും. വാര്‍ഷിക വരുമാനം 2.50 ലക്ഷത്തില്‍ കവിയാത്തവരാണെങ്കില് ഇതിനുള്ള വഴിയുണ്ട്. റെഗുലര്‍ നിക്ഷേപകരാണെങ്കില്‍ 15ജി ഫോം സമര്‍പ്പിക്കാം. മുതിര്‍ന്ന പൗരന്മാരാണെങ്കില് 15എച്ച് ഫോം സമര്‍പ്പിക്കണം. സാമ്പത്തിക വര്‍ഷാടിസ്ഥാനത്തിലാണ് ടിഡിഎസ് കണക്കാക്കുന്നത് എന്നതിനാല്‍ ഓരോ സാമ്പത്തിക വര്‍ഷാരംഭത്തിലും ഫോം സമര്‍പ്പിക്കണം. ഫോം സമർപ്പിക്കാതെ ആദായ നികുതി റിട്ടേൺ സമർപ്പിച്ചും അധികമായി ഈടാക്കിയ നികുതി റീ ഫണ്ട് വാങ്ങാം.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications