ഗണേശ ചതുർത്ഥിയിൽ തുടങ്ങി നവരാത്രി, ദീപാവലി, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ വരെ നീളുന്ന വലിയ ആഘോഷ സീസണാണ് സെപ്റ്റംബറിനും ഡിസംബറിനുമിടയിലുള്ളത്. ആഘോഷങ്ങളിൽ ചെലവാക്കലുകൾ കൂടുന്നതിനാൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബാങ്കുകളും വിവിധ ഓഫറുകളുമായി എത്തിയിട്ടുണ്ട്. ബാങ്ക് നിക്ഷേപത്തിനും വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഓഫറുകളാണ് ബാങ്കുകൾ നൽകുന്നത്.
ഐഡിബിഐ ബാങ്ക് സ്ഥിര നിക്ഷേപം
ഉത്സവ കാലത്തോട് അനുബന്ധിച്ച് ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ് ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതി ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഐഡിബിഐ ബാങ്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും റെഗുലർ നിക്ഷേപകർക്ക് 7.15 ശതമാനവും പലിശ നൽകും. 375 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ലഭിക്കും.
444 ദിവസത്തെ നോൺ കോളബിൾ സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനവും പലിശ ലഭിക്കും. ഈ നിക്ഷേപങ്ങൾ കാലാവധിക്ക് മുൻപ് പിൻവലിക്കാൻ സാധിക്കില്ല.

ബാങ്ക് ഓഫ് ബറോഡ ഉത്സവ വായ്പാ ഓഫറുകൾ
ബാങ്ക് ഓഫ് ബറോഡ ഉത്സവ കാലത്ത് ആരംഭിച്ച ക്യാമ്പനിയാണ് "ബിഒബി കെ സാങ് ത്യോഹാർ കി ഉമാംഗ്". 2023 സെപ്റ്റംബർ 12 മുതൽ ഡിസംബർ 31 വരെയുള്ള ക്യാമ്പയിൻ പ്രകാരം ഭവന, കാർ, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകൾക്ക് ആകർഷകമായ പലിശ നിരക്കുകൾ ലഭിക്കും. 8.40 ശതമാനം നിരക്കിൽ ഭവന വായ്പ ആരംഭിക്കും. സ്ത്രീകൾ, ശമ്പളക്കാർ, ബിസിനസ്, ഫാമിലി അക്കൗണ്ട് ഉടമകൾ എന്നിവർക്ക് നിരക്ക് ഇളവുകൾ ലഭിക്കും.
കാർ വായ്പ നിരക്ക് ആരംഭിക്കുന്നത് 8.70 ശതമാനം നിരക്കിലാണ്. പ്രോസസ്സിംഗ് ഫീയില്ലാതെ വായ്പ നേടാം. വിദ്യാഭ്യാസ വായ്പകൾ 8.55 ശതമാനം പലിശയിൽ ലഭിക്കും. 0.60 ശതമാനം വരെ കിഴിവ്, തിരഞ്ഞെടുത്ത മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്നവർക്ക് ഈട് കൂടാതെ വായ്പ എന്നിവ ലഭിക്കും. വ്യക്തിഗത വായ്പാ നിരക്കുകൾ 10.10 ശതമാനത്തിലാണ് ആരംഭിക്കുന്നത്.
ക്രെഡിറ്റ് കാർഡ് ഓഫറുകൾ
ക്രെഡിറ്റ് കാർഡ് കമ്പനികളുടെ ഡിസ്കൗണ്ടുകളും ഓഫറുകളും പരിശോധിച്ചാൽ നല്ല ലാഭത്തിൽ ഈ ഉത്സവ കാലത്ത് പർച്ചേസ് നടത്താൻ സാധിക്കും. ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ കാർഡ് ഉടമകൾക്ക് പ്രത്യേക ഓഫറുകളും നൽകാറുണ്ട്. ഉദാഹരണത്തിന് ബാങ്ക് ഓഫ് ബറോഡയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്എ ഉടമകൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഇലക്ട്രോണിക്‌സ്, കൺസ്യൂമർ ഡ്യൂറബിൾസ്, ട്രാവൽ, ഫുഡ്, ഫാഷൻ, വിനോദം തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രമുഖ ബ്രാൻഡുകളുമായി ബാങ്ക് കരാറിലെത്തിയിട്ടുണ്ട്.
നോ കോസ്റ്റ് ഇഎംഐ
ഉത്സവ സീസണിൽ മൊബൈൽ ഫോണുകളോ വീട്ടുപകരണങ്ങളോ പോലുള്ള ഉയർന്ന വിലയുള്ള വാങ്ങലുകൾ നടത്താൻ പണമില്ലെങ്കിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ പരിഗണിക്കാം. ഉദാഹരണത്തിന് ഫ്ലിപ്പ്കാർട്ടും ബജാജ് ഫിൻസെർവും തമ്മിലുള്ള പങ്കാളിത്തം വഴി ഉത്സവ സീസണിൽ മൊബൈൽ ഫോൺ വാങ്ങുന്നവർക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷൻ ലഭിക്കും.
നോ കോസ്റ്റ് ഇഎംഐയ്ക്ക് കീഴിൽ ആകെ ബിൽ തുക 24 മാസം വരെ പലിശ രഹിത തവണകളായി മാറ്റാൻ സാധിക്കും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോൾ മറഞ്ഞിരിക്കുന്ന ഫീസുകൾ പരിശോധിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
