ചോദിക്കാതെ ഇങ്ങോട്ട് വായ്പ നൽകുന്ന തരത്തിലാണ് ഇന്നിപ്പോൾ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങലും. ഇതിനുള്ള ഏറ്റവും എളുപ്പ വഴിയാണ് പ്രീ അപ്രൂവ്ഡ് വായ്പകൾ. അനുവദിച്ചിരിക്കുന്ന പ്രീ അപ്രൂവ്ഡ് വായ്പകള്‍ സംബന്ധിച്ച് ബാങ്കുകളുടെ മെസേജുകള്‍ വരാത്തവരായി അധികം പേരുണ്ടാവില്ല. എന്തുകൊണ്ടാണ് ബാങ്കിന് നിങ്ങളോട് ഇത്രയും സ്നേഹമെന്ന് ചിന്തിച്ചിട്ടുണ്ടോ.
പേടിക്കേണ്ടതില്ല ബാങ്ക് മികച്ച ഉപഭോക്താവായി നിങ്ങളെ കാണുന്നതിനാലാണ് ഇത്തരത്തില്‍ വായ്പകള്‍ അനുവദിക്കുന്നത്. മികച്ച വായ്പ തിരിച്ചടവ് ചരിത്രം തന്നെയാണ് പ്രീ അപ്രൂവ്ഡ് വായ്പകൾ നേടാനുള്ള മാനദണ്ഡം. എന്നാല്‍ ഇത്തരം വായ്പയകള്‍ തിരഞ്ഞെടുക്കും ചില കാര്യങ്ങൾ അറിയാം.
പ്രീ അപ്രൂവ്ഡ് വായ്പകൾ
ക്രെഡിറ്റ യോഗ്യതയ്ക്ക് അുസരിച്ച് ബാങ്ക് നൽകുന്ന വായ്പ ഓഫറാണ് പ്രീ അപ്രൂവ്ഡ് വായ്പകള്‍. ഇവ കയ്യില്‍ കിട്ടുന്നതിന് പല നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. പൊതുവെ രണ്ട് തരത്തിലാണ് വായ്പ ലഭിക്കുന്നത്. സെക്യൂര്‍ഡ് വായ്പകളും അണ്‍ സെക്യൂര്‍ഡ് വായ്പളും. ഭവന വായ്പ, വാഹന വായ്പകള്‍ എന്നിവ സെക്യൂര്‍ഡ് വായ്പകളിലാണ് വരുന്നത്. വ്യക്തിഗത വായ്പയാണ് അണ്‍സെക്യൂർഡ് വായ്പയായി കണക്കാക്കുന്നത്.
യോഗ്യത
ബാങ്കുമായി കൂടുതല്‍ കാലം ഇടപാടുള്ള വ്യക്തികൾക്കാണ് പ്രീ അപ്രൂവ്ഡ് വായ്പകൾ ലഭിക്കുന്നത്. ഒരു വര്‍ഷത്തിലധികമായി ബാങ്കിൽ സാലറി അക്കൗണ്ട് ഉപയോഗിക്കുന്നത് യോഗ്യതയാണ്. സാധാരണ ഗതിയില്‍ നേരത്തെ വായ്പ എടുക്കുകയും ഇത് മികച്ച രീതിയില്‍ തിരിച്ചടയ്ക്കുകയും ചെയ്ത ഉപഭോക്താക്കൾക്കാണ് ബാങ്ക് വായ്പ ഓഫറുകള്‍ നല്‍കുന്നത്. ഇതിനാല്‍ തന്നെ ബാങ്കുകള്‍ ഉപഭോക്താവിന്റെ ക്രെഡിറ്റ് ശേഷി അളന്ന് അതിന് തുല്യമായ തുകയാണ് അനുവദിക്കുക.
പ്രീ അപ്രൂവ്ഡ് കാലാവധി
പ്രീ അപ്രൂവ്ഡ് വായ്പകള്‍ എന്നാൽ ഇത് പൂര്‍ണമായും ലഭിക്കുമെന്നല്ല അര്‍ഥം. വായ്പയ്ക്ക് യോഗ്യതയുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. പ്രീ അപ്രൂവ്ഡ് വായ്പകള്‍ക്ക് അനുവദിച്ചാൽ നിശ്ചിത കാലാവധിക്ക് ഉള്ളിൽ വായ്പ തിരഞ്ഞെടുക്കണം. ഭവന വായ്പകളില്‍ 6 മാസമാണ് കാലാവധി. ഇതിന് ഉള്ളിൽ അനുവദിച്ചില്ലെങ്കിൽ വായ്പയുടെ ഗുണങ്ങൾ ലഭിക്കില്ല. പ്രൊസസിംഗ് സമയം കുറവായിരിക്കും. പലിശ നിരക്കില്‍ ഇളവ് ചോദിക്കാനാകും.
ഗുണങ്ങൾ ദോഷങ്ങൾ
പ്രീ അപ്രൂവ്ഡ് വായ്പകൾക്ക് അപേക്ഷിച്ചാലും സാധാരണ വായ്പ നടപടികളിലൂടെ കടന്ന് പോകണം. ബാങ്കിന്റെ കയ്യിൽ ഉപഭോക്താവിന്റെ വിവരങ്ങൾ നേരത്തെ ലഭ്യമായതിനാൽ വേഗത്തിൽ നടപടികൾ പൂർത്തായാക്കാൻ സാധിക്കും. കെവൈസികൾ നേരത്തെ ബാങ്കിന്റെ കയ്യിലുള്ളതിനാൽ വേഗത്തിൽ വായ്പ ലഭിക്കും. പ്രോസസിംഗ് ഫീസ്, മറ്റു ചാര്‍ജുകൾ പ്രീ അപ്രൂവ്ഡ് വായ്പയിലും സാധാരണ വായ്പകളിലും തുല്യമായിരിക്കും. അതേസമയം ക്യാമ്പയിനിന്റെ ഭാഗമായി നല്‍കുന്ന പ്രീ അപ്രൂവ്ഡ് വായ്പകളിൽ ഇവ ഇളവ് ചെയ്തു നൽകാറുണ്ട്.
പ്രീ അപ്രൂവ്ഡ് വായ്പകളിൽ പലിശ നിരക്ക് സാധാരണയിൽ കൂടുതൽ ആകർഷകമായിരിക്കും. നേരിട്ട് ബാങ്കിലെത്താതെ തന്നെ വായ്പയ്ക്ക് അപേക്ഷിക്കാനാകും. പൂർണമായും ആപ്പ്, വെബ്സൈറ്റ് വഴിയോ വായ്പ നേടിയെടുക്കാം. എന്നാൽ ഓഫർ ലഭിച്ചു എന്ന കാരണം കൊണ്ട് മാത്രം വായ്പ എടുക്കുന്ന രീതി ഉണ്ടാകരുത്. വായ്പ തുക ഉപയോഗിച്ച് നടത്തേണ്ട കൃത്യമായ പ്ലാനുണ്ടെങ്കിൽ മാത്രമാണ് പ്രീ അപ്രൂവ്ഡ് വായ്പകളിലേക്ക് ഇറങ്ങാവൂ.
വായ്പ എടുക്കും മുൻപ് പലിശയെയും തിരിച്ചടവിനെയും പറ്റി ബോധവാന്മാരാകണം. അനാവശ്യ ചെലവുകൾക്കായി വായ്പകൾ തിരഞ്ഞെടുക്കരുത്. ഇവ പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതാണ് എന്ന ബോധ്യത്തിലാകണം വായപയെ സമീപിക്കേണ്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications