നാളെയാണ് കേന്ദ്ര ബജറ്റ്. ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രഖ്യാപനമുണ്ടെങ്കിലും പലരും പ്രതീക്ഷയോടെയാണ് ബജറ്റിനെ കാണുന്നത്. തുടർച്ചയായ ആറാം ബജറ്റാണ് നിർമലാ സീതാരാമന്റേത്. 2019 ജൂലൈ മുതൽ, രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയായ സീതാരാമൻ അഞ്ച് സമ്പൂർണ ബജറ്റുകൾ ഇതിനോടകം പൂർത്തിയാക്കി.
ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരണത്തോടെ മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിൻഹ എന്നിവരുൾപ്പെടെ അഞ്ച് ബജറ്റ് എന്ന റെക്കോർഡിനെയും നിർമലാ സീതാരാമൻ മറികടക്കും. ഇതോടെ മൊറാർജി ദേശായിയുടെ കണക്കിനൊപ്പമെത്തും.
നിർമലാ സീതാരാമന്റെ ബജറ്റിന്റെ ഉള്ളടക്കത്തിലേക്ക് പ്രതീക്ഷകളെ കൊണ്ടുപോയാൽ വ്യക്തിഗത നികുതിയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ സമ്പൂർണ ബജറ്റിൽ ആദായ നികുതിയുമായി ബന്ധപ്പെട്ട് വന്ന മാറ്റങ്ങളുടെ ചുവട് പിടിച്ച് വ്യക്തിഗത ആദായ നികുതിയിൽ പ്രതീക്ഷിക്കുന്ന ചില പ്രഖ്യാപനങ്ങൾ നോക്കാം.

അടിസ്ഥാന ഇളവ് പരിധി
2023 ലെ ബജറ്റിൽ കേന്ദ്ര സർക്കാർ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിരുന്നു. പുതിയ നികുതി വ്യവസ്ഥയെ ഡിഫോൾട്ട് വ്യവസ്ഥയായി മാറ്റുകയും നികുതി സ്ലാബുൾ പരിഷ്കരിക്കുകയും ചെയ്തിരുന്നു. അതേസമയം രണ്ട് നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള അടിസ്ഥാന ഇളവ് പരിധി മാറ്റമില്ലാതെ തുടരുകയാണ്. ഇത് കുറഞ്ഞത് 50,000 രൂപയെങ്കിലും ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന ഇളവ് പരിധിയിലെ വർധനവ് എല്ലാ നികുതിദായകരുടെയും നികുതി ബാധ്യത കുറയ്ക്കും.
സ്റ്റാൻഡേർഡ് ഡിഡക്ഷൻ
നിലവിലെ ആദായനികുതി വ്യവസ്ഥ പ്രകാരം, പഴയതും ലളിതവുമായ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ ശമ്പളമുള്ള നികുതിദായകന് 50,000 രൂപയുടെ സ്റ്റാൻഡേർഡ് കിഴിവ് അനുവദിച്ചിട്ടുണ്ട്. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 1,00,000 രൂപയായി വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആരോഗ്യ ഇൻഷൂറൻസ്
സെക്ഷൻ 80ഡി പ്രകാരം ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി ഇളവ്, വ്യക്തികൾക്ക് 25,000 രൂപയും മുതിർന്ന പൗരന്മാർക്ക് 50,000 രൂപയുമാണ്. വർധിച്ചു വരുന്ന ആരോഗ്യ ചെലവുകളെ പരിഗണിച്ച് ഇവ യഥാക്രമം 50,000 രൂപയായും 75,000 രൂപയായും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം ആരോഗ്യ സേവനങ്ങൾക്ക് തുല്യ പ്രാധാന്യം ലഭിക്കാൻ പുതിയ നികുതി വ്യവസ്ഥയിലും സെക്ഷൻ 80ഡി ആനുകൂല്യങ്ങൾ വിപുലീകരിക്കേണ്ടതുണ്ട്.
മൂലധന നേട്ട നികുതി
സെക്യൂരിറ്റികളിൽ നിന്നുള്ള ലാഭം മൂലധന നേട്ടത്തിന്റെ പരിധിയിലാണ് വരുന്നത്. മൂലധന ആസ്തിയുടെ കൈമാറ്റം വഴി നടക്കുന്ന ഈ വരുമാനത്തിന് നികുതി ബാധകമാണ്. മൂലധന നേട്ടത്തെ ഇതിന്റെ കാലയളവ് അടിസ്ഥാനമാക്കി ഹ്രസ്വകാല മൂലധന നേട്ടം, ദീർഘകാല മൂലധന നേട്ടം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.
നിക്ഷേപ കാലയളവ്, നികുതി നിരക്ക്, റസിഡൻസി സ്റ്റാറ്റസ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് നികുതി കണക്കാക്കുന്നത്. സർക്കാർ ഇക്വിറ്റി, ഡെറ്റ് സെക്യൂരിറ്റികളുടെ വർഗ്ഗീകരണം കാര്യക്ഷമമാക്കുകയും ലിസ്‌റ്റ് ചെയ്‌തതും ലിസ്‌റ്റ് ചെയ്യാത്തതുമായ സെക്യൂരിറ്റികൾക്കുള്ള നികുതി ഏകീകരിക്കുകയും ഇൻഡെക്‌സേഷൻ വ്യവസ്ഥകൾ ലളിതമാക്കുകയും ചെയ്യുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ.
ബംഗളൂരുവിന് മെട്രോ സിറ്റി പദവി
ആദായ നികുതി ആവശ്യങ്ങൾക്ക് പരിഗണിക്കുമ്പോൾ ബാംഗളൂരു ഇന്നും നോൺ മെട്രോ നഗരമാണ്. ആദായ നികുതി നിയമപ്രകാരം മെട്രോനഗരങ്ങളിൽ എച്ച്ആർഎ കിഴിവുകൾ 50 ശതമാനമാണ്. എന്നാൽ ബംഗളൂരുവിന് ഈ പദവി ലഭിക്കാത്തതിനാൽ 40 ശതമാനം ഇളവ് മാത്രമാണ് ലഭിക്കുന്നത്. എച്ചആർഎ ഇളവുകൾക്കായി നിലവിൽ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളെ മാത്രമാണ് ആദായ നികുതി നിയമം മെട്രോ നഗരങ്ങളായി കണക്കാക്കുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications