കൊച്ചിയിൽ താമസക്കാരനായ പ്രതീഷ് സ്വകാര്യ കമ്പനിയിൽ ജോലിക്കാരനാണ്. വായ്പകളൊന്നും തന്നെ ഇല്ലാത്ത മികച്ച സാമ്പത്തിക സ്ഥിതിയിൽ മുന്നോട്ട് പോകുന്ന അദ്ദേഹം ബന്ധുവിന് വേണ്ടി 2 വർഷം മുൻപ് വായ്പയ്ക്ക് ജാമ്യം നിന്നിരുന്നു. ഇപ്പോൾ ബന്ധു വായ്പ അടവ് മുടക്കിയെന്നും തിരിച്ചടക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് വരുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം പ്രതീഷ് മനസിലാക്കുന്നത്. ഒരു സഹായമെന്ന നിലയ്ക്ക് വായ്പയ്ക്കാണ് ജാമ്യം നൽകിയതെങ്കിലും ഇന്ന് പ്രതീഷിന് അത് തിരിച്ചടിയായി. എങ്ങനെയാണ് ജാമ്യക്കാരന് വായ്പ ബാധ്യതാകുന്നത് എന്ന് നോക്കാം.
ജാമ്യക്കാരന്റെ ആവശ്യം
വായ്പയ്ക്ക് അപേക്ഷ നൽകുന്നയാളുടെ സാമ്പത്തിക സ്ഥിതി മികച്ചതല്ലെങ്കിൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ജാമ്യക്കാരനെ ആവശ്യപ്പെടുന്നത് പതിവുണ്ട്. വായ്പ അപേക്ഷകന്റെ പരിധിയേക്കാൾ വായ്പ തേടുമ്പോഴും ജാമ്യക്കാരനെ ആവശ്യപ്പെടാം. കട്ട് ഓഫ് പ്രായത്തിന് അടുത്തെത്തിയ വ്യക്തി വായ്പയ്ക്ക് അപേക്ഷിക്കുമ്പോഴും ജാമ്യക്കാരനെ ആവശ്യമുണ്ട്. വായ്പയ്ക്ക് അപേക്ഷിക്കുന്നയാളുടെ ആരോഗ്യം, ജോലി സ്ഥിരത എന്നിവ കൂടി പരിശോധിക്കും. ക്രെഡിറ്റ് സ്കോർ 650ന് താഴെയുള്ള വ്യക്തി വായപ്യ്ക്ക് അപേക്ഷിക്കുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ ജാമ്യക്കാരനെ ആവശ്യപ്പെടാറുണ്ട്.
വായ്പ കരാറിൽ സാക്ഷിയായിട്ടല്ല ജാമ്യക്കാരനെ ഉൾപ്പെടുത്തുന്നത്. മറിച്ച വായ്പയെടുത്തയാൾ തിരിച്ചടവ് മുടക്കുന്ന പക്ഷം വായ്പ തിരിച്ചടവിന്റെ ഉത്തരവാദിത്വം ജാമ്യക്കാരൻ ഏറ്റെടുക്കും എന്നതാണ് വ്യവസ്ഥ. ജാമ്യക്കാരനാവുന്ന വ്യക്തിയുടെ സാമ്പത്തിക രേഖകൾ പരിശോധിച്ച് തിരിച്ചടവ് ശേഷം ഉറപ്പാക്കിയ. ശേഷം മാത്രമെ ജാമ്യക്കാരനാക്കുകയുള്ളൂ.
വായ്പ മുടങ്ങിയാൽ പണികിട്ടും
ഒരിക്കൽ ജാമ്യക്കാരനായാൽ പുറത്തു കടക്കുക എത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനാൽ തന്നെ ജാമ്യക്കാരനാവുന്നൊരാൾ നേരിടാൻ പോകുന്ന പ്രയാസങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. തിരിച്ചടവ് മുടങ്ങിയാൽ ബാക്കിയുള്ള ബാധ്യത ജാമ്യക്കാരനിൽ വന്നു ചേരും. ജാമ്യക്കാരൻ വായ്പ തുക തിരിച്ചടയ്ക്കാതെ വന്നാൽ നിയമ നടപടി നേരിടേണ്ടി വരും.
ബാങ്ക് വായ്പ തുക തിരിച്ചെടുക്കാൻ പരാതി നൽകുമ്പോൾ വായ്പയെടുത്താൾക്കെതിരെയും ജാമ്യക്കാരനെതിരെയും നിയമ നടപടി വരും. ജാമ്യക്കാരന്റെ ആസ്തി വിറ്റ് വായ്പ തുക തിരിച്ചെടുക്കാൻ വരെ കോടതിക്ക് ഉത്തരവിടാനാകും.
ജാമ്യം നിന്നാൽ സ്വന്തം പേരിൽ വായ്പ കിട്ടുമോ?
ഒരാൾക്ക് ജാമ്യക്കാരനാവുക എന്നതിനർഥം സ്വന്തം വായ്പ യോഗ്യത കുറയുന്നു എന്നാണ്. ഭവന വായ്പ, വാഹന വായ്പ തുടങ്ങി മുന്നിൽ വായ്പ ആവശ്യമുള്ളൊരാൾ ആണെങ്കിൽ ജാമ്യം നിൽക്കുന്നത് പ്രയാസമാകും. ജാമ്യക്കാരനായ വ്യക്തി വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ജാമ്യം നിന്ന വായ്പയിൽ അടച്ചു തീർക്കാനുള്ള തുക പരിഗണിച്ച് മാത്രമെ വായ്പ അനുവദിക്കുകയുള്ളൂ. ഇതിനാൽ സ്വന്തം വായ്പ ആവശ്യകത മനസിലാക്കി മാത്രമെ ജാമ്യം നിൽക്കാൻ പാടുള്ളൂ.
ക്രെഡിറ്റ് സ്കോറിനെ ബാധിക്കും
ജാമ്യക്കാരനായാൽ പോലും ഈ വിവരം ക്രെഡിറ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കും. ഇതിനാൽ വായ്പയെടുത്തായാൾ ഇഎംഐ വീഴ്ച വരുത്തുന്നത് ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഇതുവഴി ഉയർന്ന ക്രെഡിറ്റ് സ്കോറുള്ള വ്യക്തിക്ക് ലഭിക്കാവുന്ന പലിശ നിരക്കിലെ ഇളവുകൾ നഷ്ടപ്പെടുകയാണ്.
നോ പറയേണ്ടിടത്ത് നോ
മിക്കവരും വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് വ്യക്തി ബന്ധങ്ങളുടെ പേരിലാണ്. ഈ ബന്ധം നിലനിർത്തി കൊണ്ടു തന്നെ വായ്പ തിരിച്ചടയക്കാനുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ വിശകലനം ചെയ്യണം. വായ്പയെടുത്തായലുടെ തിരിച്ചടവ് ശേഷിയെ പറ്റി ചോദിച്ച് മനസിലാക്കണം. വായ്പയെടുത്ത വ്യക്തി തിരിച്ചടവ് മുടക്കിയാൽ ജപ്തി ചെയ്ത് പണം വസീലാക്കാനുള്ള ആസ്തിയുണ്ടോ എന്നിവ അറിയണം. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ച് മുൻകാല വായ്പ തിരിച്ചടവിനെ പറ്റി വ്യക്തമായ ധാരണയുണ്ടാക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
