സ്വർണ വില മാനത്ത് കയറി നിൽക്കുമ്പോൾ താഴെ നിന്ന് നോക്കി നിൽക്കാനെ സാധാരണക്കാരന് സാധിക്കുകയുള്ളൂ. എന്നാലിപ്പോൾ സാധാരണക്കാരനും മോഹിക്കാവുന്ന നിരക്കിലേക്ക് സ്വർണ വില എത്തിയെന്ന് പറയാം. വലിയ വർധനവ് വന്നില്ലെങ്കിലും ഒരു മാസത്തിനിടെയിലെ താഴ്ന്ന വിലയിലേക്ക് സ്വർണം എത്തിയിട്ടുണ്ട്.
തുടർച്ചയായ വില വർധവിന് ശേഷം ഇന്നാണ് കേരള വിപണിയിൽ സ്വർണ വില നേരിയ തോതിൽ വർധിച്ചത്. ഇന്നത്തെ കേരളത്തിലെ സ്വർണ വിലയും കുറഞ്ഞ വിലയിൽ സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം.
കേരളത്തിലെ സ്വർണ വില
ശനിയാഴ്ച കേരള വിപണിയില്‍ സ്വര്‍ണ വില നേരിയ തോതില്‍ ഉയര്‍ന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ശനിയാഴ്ച വര്‍ധിച്ചത്. ഒരു പവന്റെ വില 43,720 രൂപയാണ്. ഗ്രാമിന് 5,465 രൂപയാണ് വില. തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണ വില ശനിയാഴ്ച വര്‍ധിക്കുന്നത്. ഒരു മാസത്തിനിടെയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോഴും സ്വർണം. ജൂലായ് 12 നാണ് ഇതേ നിലവാരത്തിൽ സ്വർണ വില എത്തിയത്.

ഒരാഴ്ച കുറഞ്ഞത് 400 രൂപ
വ്യാപാര ആഴ്ച അവസാനിക്കുമ്പോള്‍ 400 രൂപയാണ് പവന് കുറവ് വന്നിട്ടുള്ളത്. തിങ്കളാഴ്ച 44120 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. ഇവിടെ നിന്നാണ് തുടര്‍ച്ചായാ ഇടിവ് നേരിട്ടത്. ശനിയാഴ്ചയിലെ 43,720 രൂപയിലെത്തി നില്‍ക്കുമ്പോള്‍ 400 രൂപയാണ് സ്വര്‍ണത്തിന് കുറവ് വന്നത്. ഓഗസ്റ്റ് ഏഴിന് മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ചൊവ്വാഴ്ച മുതലാണ് ഇടിയാന്‍ തുടങ്ങിയത്.
ഓഗസ്റ്റ് 8 ന് 80 രൂപ കുറഞ്ഞ് 44,040 രൂപയിലെത്തി. ഓഗസ്റ്റ് 9 തിന് വീണ്ടും 80 രൂപ കുറഞ്ഞ് 43,960 രൂപയിലാണ് സ്വര്‍ണ വില എത്തിയത്. വ്യാഴാഴ്ച പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയിലായിരുന്നു വ്യാഴാഴ്ചയിലെ സ്വർണ വില.
വെള്ളിയാഴ്ച 120 രൂപ കുറഞ്ഞ് 43,640 രൂപയിലെത്തിയ ഇടത്ത് നിന്നാണ് 80 രൂപ വർധിച്ചത്. വെള്ളിയാഴ്ചയിലെ നിരക്കാണ് മാസത്തിലെ ഏറ്റവും കുറഞ്ഞ വില. ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയാണ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാം
വില കുറവാണെങ്കിലും, അധിക സ്വർണം വാങ്ങുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. പണമിടപാട് വഴി സ്വർണം വാങ്ങുന്നതിന് 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരം കർശന നിയന്ത്രണങ്ങളുണ്ട്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തി 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് നിരോധനമുണ്ട്. ഒറ്റ ദിവസം കൊണ്ട് 2 ലക്ഷം രൂപയിൽ കൂടുതൽ പണം നൽകി സ്വർണാഭരണങ്ങൾ വാങ്ങിയാൽ ആദായനികുതി നിയമലംഘനമാകും.
ദിവസം 2 ലക്ഷം രൂപയിൽ കൂടുതൽ തുക കറൻസി ഇടപാട് നടത്തുമ്പോൾ, പണം സ്വീകരിക്കുന്നയാൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 271 ഡി പ്രകാരം പണമായി ഇടപാട് നടത്തിയ തുക പിഴ അടയ്‌ക്കേണ്ടി വരും. ഇതിനാൽ ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല.
പാൻ നിർബന്ധം
1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകണം. കെവൈസി പാലിക്കുകയാണെങ്കിൽ ഉയർന്ന മൂല്യമുള്ള പണമിടപാടുകളിൽ ഏർപ്പെടാൻ പിഎംഎൽഎ നിയമം അനുവദിക്കുന്നുണ്ട്. ഒരു വ്യക്തി 2 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള സ്വർണഭരണങ്ങൾ വാങ്ങുകയാണെങ്കിൽ പണമിടപാട് ഇലക്ട്രോണിക് രീതിയിലാണെങ്കിലും പാൻ അല്ലെങ്കിൽ ആധാർ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications