സ്വർണ വില ഉയർന്നാലും താഴ്ന്നാലും ആവശ്യത്തിന് മലയാളി സ്വർണം വാങ്ങും. വെള്ളിയാഴ്ച 5,185 രൂപയാണ് ഗ്രാമിന്. സ്വർണം വാങ്ങുന്നെല്ലാവരും അതിന്റെ പരിശുദ്ധിക്ക് വലിയ പ്രധാന്യം നൽകുന്നുണ്ട്. വില്പന നടത്തുമ്പോഴോ പണയം വെയ്ക്കുമ്പോഴോ മാറ്റി വാങ്ങുമ്പോഴോ പരിശുദ്ധി വലിയ ഘടകമാകും.
ഇതിനാൽ ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്ണാഭരണമായാലും സ്വര്‍ണ നാണയങ്ങളായാലും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (BIS) ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നാൽ ഹാൾമാർക്കിനൊപ്പം ജുവലറികളിൽ നിന്ന് സ്വർണം വാങ്ങുന്നൊരാൾക്കുള്ള പുതിയ മാർഗ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
കോഡ് പരിശോധിക്കണം
മാര്‍ച്ച് മൂന്നിന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ഏപ്രില്‍ മുതല്‍ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (HUID) നമ്പര്‍ ഉള്ള സ്വർണാഭരണങ്ങൾ മാത്രമെ ജുവലറികൾക്ക് വില്ക്കാൻ സാധിക്കുകയുള്ളു. ഉപഭോക്തൃ താല്‍പ്പര്യം കണക്കിലെടുത്താണ് 2023 മാര്‍ച്ച് 31 ന് ശേഷം എച്ച്യുഐഡി നമ്പര്ഡ ഇല്ലാതെ ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങൾ വില്ക്കാൻ അനുവദിക്കാത്തതെന്ന് ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.
എന്താണ് എച്ച്യുഐഡി നമ്പർ
സ്വര്‍ണത്തിന്റെ പരിശുദ്ധി വിലയിരുത്തി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നല്കുന്ന സാക്ഷ്യപ്പെടുത്തലാണ് ഹാള്‍മാര്‍ക്കിംഗ്. 2021 ജൂലായ് 1 മുതല്‍ സ്വര്‍ണാഭരണങ്ങളില്‍ വരേണ്ട ഹാള്‍മാര്‍ക്കിംഗ് അടയാളങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിട്ടുണ്ട്. ബിഐഎസ് ഹാള്മാര്ക്കുമായി ബന്ധപ്പെട്ട മൂന്ന് ചിഹ്നങ്ങളാണ് സ്വർണാഭരണത്തിൽ ആവശ്യമായുള്ളത്.
ബിഐസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക്, പ്യൂരിറ്റി ഗ്രേഡ്, ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ. സ്വർണം ഹാള്‍മാര്‍ക്ക് ചെയ്തെന്ന് പരിശോധിക്കാനാണ് ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കുന്നത്. 6 അക്ക ആള്‍ഫ ന്യൂമെറിക് നനമ്പര്‍ ഉപയോഗിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി അറിയാന്‍ പറ്റും. ഓരോ സ്വർണാഭരത്തിലും പ്രത്യേക ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആണ് ഉണ്ടാവുക.
സ്വർണം വാങ്ങുന്നൊരാൾക്കുള്ള നേട്ടങ്ങൾ
ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സ്വർണാഭരണത്തിന്റെ സുതാര്യത വാഗ്ദാനം ചെയ്യുന്നു. ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വഴി സ്വര്‍ണാഭരണത്തിന്റെ പരിശുദ്ധി പരിശോധിക്കാം. ഇതിനാൽ സ്വർണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ജ്വല്ലറികളുടെ അവകാശവാദം സത്യമാണോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാങ്ങാൻ സ്വർണം വാങ്ങുന്നവരെ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സഹായിക്കുന്നു. സ്വർണാഭരണങ്ങളിൽ സ്റ്റാമ്പ് ചെയ്തിരിക്കുന്ന ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കോഡ് BIS കെയര്‍ ആപ്പില്‍ പരിശോധിക്കാവുന്നതാണ്.
പരാതി നൽകാം
ജുവലറി വ്യാജ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സ്റ്റാമ്പ് ചെയ്ത് വാങ്ങാൻ ശ്രമിച്ചാൽ വാങ്ങുന്നയാള്‍ക്ക് അത് പരിശോധിക്കാനും ജ്വല്ലറിക്കെതിരെ പരാതി നല്‍കാനും മാർഗമമുണ്ട്. ബിഐഎസ് കെയര്‍ ആപ്പില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും ജ്വല്ലറി നല്കുന്ന വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വാങ്ങുന്നയാള്‍ക്കും പരാതി നല്‍കാം.
സ്വർണം വാങ്ങുമ്പോൾ ഇക്കാര്യം കൂടി ശ്രദ്ധിക്കാം
പരിശുദ്ധിയുള്ള സ്വർണം തന്നെയാണോ വാങ്ങുന്നതെന്ന് അറിയാൻ ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക്, പ്യൂരിറ്റി/ ഫിറ്റ്നസ് ഗ്രേഡ് എന്നിവ കൂടി പരിശോധിക്കാം. സ്വര്ണാാഭരണങ്ങളിലെ ഹാള്‍മാര്‍ക്കിന്റെ ആദ്യ അടയാളം ബിഐഎസ് ലോഗോയാണ്. ത്രികോണാകൃതിയാലാണ് ബിഐഎസ് ലോഗോ കാണുക. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ കേന്ദ്രത്തില്‍ പരിശുദ്ധി പരിശോധിച്ച സ്വര്‍ണാഭരണങ്ങളില്‍ മാത്രമാണ് ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് മുദ്രണം ചെയ്യുക.
സ്വര്‍ണത്തിന്റെ പരിശുദ്ധി എത്രയാണെന്നത് പ്യൂരിറ്റി ഗ്രേഡായി നല്‍കും. ഈ പരിശുദ്ധി അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണത്തിന് വില നിശ്ചയിക്കുന്നത്. 14 കാരറ്റ്, 18കാരറ്റ്, 20കാരറ്റ്, 22കാരറ്റ്, 23 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ 6 തരം ഗ്രേഡിംഗുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് 22K916 എന്നാണ് രേഖപ്പെടുത്തുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications