സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന രാജേന്ദ്രന് ഈയിടെയാണ് വിരമിച്ചത്. വിരമിക്കല്‍ കാലത്ത് നിന്ന് ഗ്രാറ്റുവിറ്റി, പിഎഫ് എന്നിങ്ങനെയായി നല്ലൊരു തുക അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഈ തുകയില്‍ നിന്ന് അത്യാവശ്യങ്ങള്ക്കുള്ളവ മാറ്റിയ ശേഷം സുരക്ഷിതമായി നിക്ഷേപിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
ഇന്നത്തെ കാലത്ത് മുതിര്‍ന്ന പൗരന്മാര്ക്ക് സുരക്ഷിതമായി നിക്ഷേപിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ ബാങ്കുകളിലാണുള്ളത്. ഇത്തരത്തിലുള്ളൊരു പദ്ധതിയാണ് കാനറ ബാങ്കിന്റെ ആശ്രയ നിക്ഷേപ പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങളും നിക്ഷേപത്തില്‍ നിന്ന് എത്ര രൂപ ആദായം ലഭിക്കുമെന്നുമാണ് ഈ ലേഖനം പരിശോധിക്കുന്നത്.
ആശ്രയ നിക്ഷേപ പദ്ധതി- യോഗ്യത
60 വയസ് കഴിഞ്ഞവര്‍ക്ക് മാത്രം നിക്ഷേപിക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് കാനറ ബാങ്ക് ആശ്രയ നിക്ഷേപ പദ്ധതി. ജോയിന്റ് അക്കൗണ്ടായും വ്യക്തിഗത അക്കൗണ്ടായും നിക്ഷേപം ആരംഭിക്കാം. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ ഒരാള്‍ 60 വയസ് പൂര്‍ത്തിയായ ആളായിരിക്കണം. പദ്ധതിയിൽ നിന്ന് മാസത്തിലോ ത്രൈ മാസത്തിലെ അർധ വർഷത്തിലോ പലിശ വരുമാനം കൈപ്പറ്റാം.
ആശ്രയ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും ചെറിയ തുക 1,000 രൂപയാണ്. പരിധിയില്ലാതെ നിക്ഷേപിക്കാന്‍ സാധിക്കും. സാധാരണ സ്ഥിര നിക്ഷേപം നടത്തുന്നവര്‍ക്കോ കാമധേനു ഡെപ്പോസിറ്റ് അക്കൗണ്ടുള്ളവര്‍ക്കോ ആശ്രയ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്.
ആശ്രയ നിക്ഷേപ പദ്ധതിയില്‍ 15 ദിവസത്തേക്കാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപം നടത്താന്‍ സാധിക്കുക. പരമാവധി നിക്ഷേപം 120 മാസത്തേക്കാണ്. കാനറ ബാങ്ക് ആശ്രയ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപത്തിന് മുകളില്‍ 90 ശതമാനം വരെ വായ്പ അനുവദിക്കും. കാലാവധിക്ക് മുന്‍പ് നിക്ഷേപം അവസാനിപ്പിച്ചാലോ ഭാഗികമായി പിന്‍വലിച്ചാലോ 1 ശതമാനം പിഴ ഈടാക്കും.
പലിശ നിരക്ക്
ടേം ഡെപ്പോസിറ്റുകളേക്കാള്‍ 0.50 ശതമാനം അധിക നിരക്ക് ആശ്രയ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. ആവര്‍ത്തന നിക്ഷേപത്തിനും ഇതേ നിരക്ക് ലഭിക്കും. എന്‍ആര്‍ഒ, എന്‍ആര്‍ഇ, ക്യാപിറ്റല്‍ ഗെയിന്‍സ് ഡെപ്പോസിറ്റ് സ്കീം അക്കൗണ്ട് ഉടമകള്‍ക്ക് ഈ നിരക്ക് ലഭിക്കില്ല. 2 കോടിക്ക് താഴെയുള്ള 180 ദിവസത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കാണ് 0.50 ശതമാനം അധിക നിരക്ക് ലഭിക്കുന്നത്.
പൊതു വിഭാഗത്തിന് ലഭിക്കുന്നതിനേക്കാള്‍ 0.50 ശതമാനമാണ് ആശ്രയ നിക്ഷേപ പദ്ധതിയില്‍ അധികം ലഭിക്കുക. 3.25 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്.
കാലാവധി- പലിശ നിരക്ക്
* 7 ദിവസം മുതല്‍ 45 ദിവസം വരെ- 3.25%
* 46 ദിവസം മുതല്‍ 90 ദിവസം വരെ- 4.50%
* 179 ദിവസത്തേക്ക്- 4.50%
* 180 ദിവസം മുതൽ- 1 വര്‍ഷത്തില്‍ താഴെ- 6%
* 270 ദിവസം- 1 വർഷത്തിൽ താഴെ- 6%
* 1 വര്‍ഷം- 6.75%
* 2 വര്‍ഷത്തിൽ താഴെ- 6.75%
* 666 ദിവസം- 7.50%
* 2-3 വര്‍ഷത്തേക്ക്- 6.75%
* 3- 10 വര്‍ഷത്തേക്ക്- 7%
ആശ്രയ നിക്ഷേപ പദ്ധതി കാല്‍ക്കുലേറ്റര്‍
കാനറ ബാങ്ക് ആശ്രയ നിക്ഷേപ പദ്ധതിയിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്നത് 666 ദിവസത്തേക്കാണ്. 2 ലക്ഷം രൂപ 666 ദിവസത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 7.5 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഹ്രസ്വകാലത്തേക്ക് 27,369.86 രൂപ പലിശയായി ലഭിക്കും. ഇതടക്കം 666 ദിവസത്തിന് ശേഷം 2,27,369 രൂപ തിരികെ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications