രാജ്യത്ത് പണമിടപാടുകൾ നടത്തുമ്പോൾ സുരക്ഷിത ഇടപാടുകൾക്ക് ആദായനികുതി ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. ബാങ്ക് വഴി നടത്തുന്ന ഇടപാടുകൾ ആദായ നികുതി പരിധിയിൽ വരുമെങ്കിലും വലിയ തുകയുടെ ഇടപാടുകൾക്ക് പ്രത്യേക നിരീക്ഷണം ആദായനിരുതി വകുപ്പ് നൽകുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ കണക്കിൽപ്പെടാത്ത പണത്തിന്റെ വ്യാപനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് പണമിടപാടുകൾക്കുള്ള പ്രത്യേക ശ്രദ്ധ. പണം നിക്ഷേപിക്കുമ്പോഴും പിൻവലിക്കുമ്പോഴും എങ്ങനെ ആദായ നികുതി ബാധകമാകുന്നു എന്ന് നോക്കാം.
പണം നിക്ഷേപിക്കുമ്പോൾ
ആദായ നികുതി നിയമ പ്രകാരം പണം നിക്ഷേപിക്കുമ്പോൾ നികുതി ചുമത്തില്ലെങ്കിലും വലിയ തുകയുടെ നിക്ഷേപങ്ങൾ നടക്കുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ ഇക്കാര്യം ആദായ നികുതി വകുപ്പിനെ അറിയിക്കണം. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തി സേവിംഗ്സ് അക്കൗണ്ടിൽ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുമ്പോൾ ഇടപാട് ആദായ നികുതി വകുപ്പിനെ അറിയിക്കും. കറണ്ട് അക്കൗണ്ട് ഉടമകൾക്ക്, റിപ്പോർട്ടിംഗ് പരിധി 50 ലക്ഷം രൂപയാണ്.
പണം പിൻവലിക്കുമ്പോൾ
ആദായ നികുതി നിയമത്തിലെ ഭേദഗതി ചെയ്ത സെക്ഷന്‍ 194എന്‍ പണം പിന്‍വലിക്കലിലെ സ്രോതസില്‍ നിന്നുള്ള നികുതി(ടിഡിഎസ്)യെ പറ്റിയാണ് വിശദമാക്കുന്നത്. 2020 ജൂലായ് 1 മുതല്‍ സെക്ഷന്‍ 194എന്‍ പ്രയോഗത്തിലുണ്ട്. ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകള്‍ എന്നിവയില്‍ നിന്നുള്ള പിന്‍വലിക്കലുകള്‍ക്കാണ് ഈ സെക്ഷന്‍ ബാധകാവുക. ഒരു സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ തുക പിൻവലിച്ചാൽ 2 ശതമാനം ടിഡിഎസ് ആണ് ബാധകമാവുക.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്ത വ്യക്തികൾക്ക് 20 ലക്ഷം രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന് 2 ശതമാനം ടിഡിഎസും അതേ സാമ്പത്തിക പരിധിയിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ പിൻവലിച്ച തുകയ്ക്ക് 5 ശതമാനം ടിഡിഎസും ബാധകമാണ്. സെക്ഷൻ 194എൻ പ്രകാരം ഈടാക്കിയ ടിഡിഎസ് വരുമാനമായി തരംതിരിച്ചിട്ടില്ലെങ്കിലും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ക്രെഡിറ്റായി ഉപയോഗിക്കാം.
ഉദാഹരണം
എബിസി എന്നൊരാള്‍ക്ക് ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ടും കറന്റ് അക്കൗണ്ടുമുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ 31ന് സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ഫെബ്രുവരി 28 ന് 60 ലക്ഷം രൂപയും പിന്‍വലിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തിയായ എബിസി എത്ര രൂപ ടിഡിഎസ് അടയ്ക്കണമെന്ന് നോക്കാം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ പിൻവലിച്ചത് 1.10 കോടി രൂപയാണ്. 1 കോടിക്ക് മുകളിലുള്ള തുക 10 ലക്ഷം രൂപയാണ്. ഇതിന് 2 ശതമാനം ടിഡിഎസ് ഈടാക്കി, 20,000 രൂപ കിഴിച്ചാണ് ബാങ്ക് പണം അനുവദിക്കുക.
ഇതേ വ്യക്തി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തൊരാളെങ്കില്‍ 20 ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോള്‍ ടിഡിഎസ് അടയ്ക്കണം. ആകെ 1.10 കോടി പിന്‍വലിക്കുമ്പോള്‍ 20 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെയുള്ള 80 ലക്ഷത്തിന് 2 ശതമാനം ടിഡിഎസ് ഈടാക്കും. 1.60 ലക്ഷം രൂപ ബാങ്ക് പിടിക്കും.
1 കോടി രൂപയ്ക്ക് മുകളിലുള്ള 10 ലക്ഷത്തിന് 5 ശതമാനം നിരക്കില്‍ 50,000 രൂപയും ടിഡിഎസ് നല്‍കണം. ആകെ 2.10 ലക്ഷം രൂപയാണ് ടിഡിഎസ് നല്‍കേണ്ടത്.
വരുമാനത്തിന്റെ സ്രോതസ്
വ്യക്തികൾക്ക് അവരുടെ വരുമാനത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 68 പ്രകാരം ആദായനികുതി വകുപ്പ് നോട്ടീസ് അയക്കും. വരുമാന സ്രോതസ്സ് തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ 60 ശതമാനം നികുതിയും 25 ശതമാനം സർചാർജും 4 ശതമാനം സെസും ചുമത്തും.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications