ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് പലപ്പോഴും ആസൂത്രിതമായ തീരുമാനമല്ല. പ്രമോഷണല്‍ കോളുകള്‍, ഓഫറുകള്‍ ,റിവാര്‍ഡ് സ്കീമുകള്‍ എന്നിവയുടെ ആകര്‍ഷണീയതയിലാണ് പലരും ഇതിന് മുതിരുന്നത്. ശ്രദ്ധാപൂര്‍വ്വമായ ചെലവഴിക്കലിലൂടെ ഓരോ കാര്‍ഡും ശരിയായി മാനേജ് ചെയ്യാമെന്ന് വ്യക്തികള്‍ കരുതുന്നു. എന്നാല്‍ അതത്ര എളുപ്പമല്ലെന്നാണ് വിദഗ്ധമതം.

ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നു
ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചാണ് വായ്പാദാതാക്കള്‍ ഓരോ ക്രെഡിറ്റ് കാര്‍ഡും ഇഷ്യു ചെയ്യുന്നത്. ഹാര്‍ഡ് എന്‍ക്വയറി എന്നറിയപ്പെടുന്ന ഈ പരിശോധന ക്രെഡിറ്റ് ബ്യൂറോകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്രെഡിറ്റ്് കാര്‍ഡുകള്‍ക്കായുള്ള ഒന്നിലധികം അപേക്ഷകള്‍ ആശങ്കകള്‍ ഉയര്‍ത്തും.അപേക്ഷകന് ക്രെഡിറ്റിനെ അമിതമായി ആശ്രയിക്കുന്നുവെന്ന് ബാങ്കുകള്‍ക്ക് തോന്നാം. ഈ വായ്പാ ആസക്തി ക്രെഡിറ്റ് സ്കോര്‍ കുറയ്ക്കുന്നു.
ഉയര്‍ന്ന ക്രെഡിറ്റ് പരിധികള്‍
ഓരോ പുതിയ ക്രെഡിറ്റ് കാര്‍ഡും ഉപഭോക്താവിന് ലഭ്യമായ മൊത്തം ക്രെഡിറ്റ് പരിധി വര്‍ദ്ധിപ്പിക്കുന്നു. ഒറ്റനോട്ടത്തില്‍, ഇത് ഗുണകരമാണ്. എന്നാല്‍ ഓരോ ചെറിയ ചെലവഴിക്കലുകളും മൊത്തത്തിലുള്ള ക്രെഡിറ്റ് വിനിയോഗ അനുപാതത്തെ ഉയര്‍ത്തുന്നു. ചില ചെറിയ ചിലവ് പോലും വിനിയോഗ അനുപാതത്തെ വളരെയധികം ഉയര്‍ത്തും. വളരെ കുറച്ച് ക്രെഡിറ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ഒരു കടം വാങ്ങുന്നയാള്‍ക്ക് തോന്നിയേക്കാം. പക്ഷേ അത്് അവരുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന ഉപയോഗമായി രേഖപ്പെടുത്തുപ്പെടും.
തിരിച്ചടവുകള്‍ സങ്കീര്‍ണ്ണമാകുന്നു
കാര്‍ഡുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് തിരിച്ചടവുകള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓരോ കാര്‍ഡിനും അതിന്റേതായ ബില്ലിംഗ് സൈക്കിളും പേയ്മെന്റ് സമയപരിധിയും പലിശ നിരക്കുമുണ്ട്. ഈ വിശദാംശങ്ങള്‍ ട്രാക്ക് ചെയ്യുന്നതിന് നിരന്തരമായ ശ്രദ്ധ ആവശ്യമാണ്.യാത്ര, അസുഖം എന്നിവ കാരണം ഏതെങ്കിലും പെയ്മെന്റ് നഷ്്ടപ്പെടുന്ന പക്ഷം അത് വലിയ പിഴകള്‍ക്ക് കാരണമാകും. വൈകിയ പേയ്മെന്റ് ചാര്‍ജുകള്‍, ഉയര്‍ന്ന പലിശ ചെലവുകള്‍, ക്രെഡിറ്റ് റെക്കോര്‍ഡില്‍ നെഗറ്റീവ് എന്‍ട്രി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കുറഞ്ഞ പേയ്മെന്റുകളും കടക്കെണിയും
ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റുകള്‍ സാധാരണയായി കടം വാങ്ങുന്നവരെ എല്ലാ മാസവും കുറഞ്ഞ തുക അടയ്ക്കാന്‍ അനുവദിക്കുന്നു. ഇത് യഥാര്‍ത്ഥ കടം കുറയ്ക്കുന്നില്ല. മാത്രമല്ല തിരിച്ചടവ് നിരവധി വര്‍ഷങ്ങളിലേയ്ക്ക് നീളുന്നു. കുടിശ്ശിക ബാലന്‍സുകള്‍ ഒന്നിലധികം കാര്‍ഡുകളില്‍ വ്യാപിച്ചിരിക്കുന്നത് കടത്തെക്കുറിച്ചുള്ള അവ്യക്തത രൂപപ്പെടുന്നതിന് കാരണമാകും. ഇത് പിഴകള്‍ക്കും ദീര്‍ഘകാല സാമ്പത്തിക സമ്മര്‍ദ്ദത്തിനും കാരണമാകും.
ഒന്നിലധികം കാര്‍ഡുകള്‍ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുമോ?
നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുമെന്ന ഒരു പൊതു വിശ്വാസമുണ്ട്. ഇത് ഭാഗികമായി ശരിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ലഘുവായി ഉപയോഗിക്കുന്ന കാര്‍ഡുകള്‍ എല്ലാ മാസവും പൂര്‍ണ്ണമായി ക്ലിയര്‍ ചെയ്യുമ്പോള്‍ ക്രെഡിറ്റ് സ്ക്കോര്‍ സ്വാഭാവികമായി മെച്ചപ്പെടും. എന്നാല്‍ പുതിയ കാര്‍ഡുകള്‍, പതിവ് ചെലവുകള്‍, മോശം ട്രാക്കിംഗ് എന്നിവ ഈ ആനുകൂല്യങ്ങള്‍ വേഗത്തില്‍ മാറ്റും. മിക്ക വ്യക്തികള്‍ക്കും, പ്രധാന പ്രശ്നം നിരുത്തരവാദപരമായ ചെലവുകളല്ല, മറിച്ച് ഒരേസമയം നിരവധി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന സങ്കീര്‍ണ്ണതയാണ്.
ഒന്നിലധികം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് പ്രായോഗികമാകുന്ന സാഹചര്യങ്ങളുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ക്കുള്ള ഒരു ബാക്കപ്പ് കാര്‍ഡ്, യാത്രയ്ക്കായി രൂപകല്‍പ്പന ചെയ്ത ഒരു കാര്‍ഡ് അല്ലെങ്കില്‍ ജോലി സംബന്ധമായ ചെലവുകള്‍ക്കായി മാത്രം ഉപയോഗിക്കുന്ന ഒന്ന് എന്നിങ്ങനെ ആവശ്യങ്ങള്‍ വിഘടിപ്പിക്കുക വഴി സങ്കീര്‍ണ്ണത കുറയ്ക്കാനും ഉദ്ദേശ്യങ്ങള്‍ നിറവേറ്റിയെടുക്കാനും സാധിക്കും.
കൈകാര്യം ചെയ്യാവുന്നതിനേക്കാളേറെ കാര്‍ഡുകള്‍
കാര്‍ഡുകളുടെ എണ്ണം അമിതമാകുന്നു എന്നത് കാണിക്കുന്ന ചില സൂചനകള്‍ വിദഗ്ധര്‍ എടുത്തുകാട്ടുന്നു. പേയ്മെന്റ് തീയതികള്‍ ഇടയ്ക്കിടെ മറക്കുക, മിനിമം പേയ്മെന്റുകളെ വളരെയധികം ആശ്രയിക്കുക അല്ലെങ്കില്‍ മൊത്തം കുടിശ്ശിക ബാലന്‍സ് പരിശോധിക്കുന്നത് ഒഴിവാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ പുതിയ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നത് മറ്റൊരു മുന്നറിയിപ്പാണ്.
ക്രെഡിറ്റ് സ്ക്കോറിനെ ബാധിക്കാതെ എങ്ങിന അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യാം
അക്കൗണ്ടുകള്‍ വളരെ വേഗത്തില്‍ റദ്ദാക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ഒന്നിലധികം കാര്‍ഡുകള്‍ പെട്ടെന്ന് റദ്ദാക്കരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ക്രമാനുഗതമായ ഒരു സമീപനമാണ് കൈക്കൊള്ളേണ്ടത്. ഓഫറുകള്‍ സ്വീകരിക്കാതിരിക്കുക, ഉപയോഗം കുറച്ചു കാര്‍ഡുകളില്‍ ഒതുക്കുക, ഉപയോഗിക്കാത്ത കാര്‍ഡുകള്‍ റദ്ദാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സാമ്പത്തിക സംവിധാനങ്ങള്‍ ലളിതമാകുമ്പോഴാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക. ക്രെഡിറ്റ് കാര്‍ഡുകള്‍ ഏറ്റവും ഫലപ്രദമാകുന്നത് അവ ഉപയോഗിക്കുന്നത് ലളിതമാകുമ്പോഴാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications