വിരമിച്ചശേഷം മികച്ചൊരു സമ്പാദ്യം കയ്യിലുള്ളതിലൂടെ ജീവിത ചെലവുകൾ നിറവേറ്റാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഇതിനായി സാമ്പത്തിക സുരക്ഷയും സ്ഥിര വരുമാനവും ഉറപ്പുനൽകുന്ന ഫണ്ടുകളിൽ നിക്ഷേപം നടത്തണം. എൻപിഎസ്, പിപിഎഫ്, ഈപിഎഫ് തുടങ്ങി മറ്റേതൊരു നിക്ഷേപ പദ്ധതിയെയും പോലെ മികച്ച ഒന്നാണ് റിട്ടയർമെന്റ് മൃച്വൽ ഫണ്ടുകൾ. സാധാരണ 5 വർഷമോ അല്ലെങ്കിൽ വിരമിക്കൽ പ്രായംവരെയോ കാലയളവ് ഉള്ളവയാണ് റിട്ടയർമെന്റ് ഫണ്ടുകൾ. 5 വർഷം കൊണ്ട് നിക്ഷേപ തുക ഇരട്ടിയാക്കി നൽകുന്ന 3 റിയട്ടർമെന്റ് ഫണ്ടുകളെ പരിചയപ്പെടാം.
10,000 പ്രതിമാസം നിക്ഷേപിച്ചാൽ 10 വർഷം കൊണ്ട് 28.50 തിരികെ നൽകുന്ന 5 മൂച്വൽ ഫണ്ടുകൾ, കൂടുതലറിയാം
എച്ച്ഡിഎഫ്സി റിട്ടയർമെന്റ് സേവിങ്സ് ഫണ്ട്- ഡയറക്ട് പ്ലാൻ
വാല്യു റിസർച്ച് ഈ ഫണ്ടിന് 5 സ്റ്റാർ റേറ്റിങ് നൽകുന്നുണ്ട്. ഈ ഫണ്ട് 5,159.4 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നു. 54.17 രൂപയാണ് നെറ്റ് വാല്യു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഇൻഫോസിസ് എന്നിവയാണ് ഫണ്ടിന്റെ മുൻനിര ഹോൾഡിങ്ങുകൾ. 2016 ഫെബ്രുവരിയിൽ ആരംഭിച്ച ഫണ്ട് 22.5 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. ഈ ഫണ്ടിൽ വെറും 100 രൂപയുണ്ടെങ്കിൽ നിക്ഷേപം തുടങ്ങാം. എസ്ഐപി നിക്ഷേപം തുടങ്ങുന്നതിനും 100 രൂപ മതിയാകും. ഈ ഫണ്ടിൽ പ്രതിമാസം 10000 രൂപ എസ്ഐപി നിക്ഷേപം നടത്തിയാൽ 5 വർഷം കഴിയുമ്പോൾ 12.6 ലക്ഷം രൂപ കയ്യിൽ കിട്ടും.

ഐസിഐസിഐ പ്രിഡൻഷ്യൽ റിട്ടയർമെന്റ് ഫണ്ട്- പ്യുവർ ഇക്വിറ്റി പ്ലാൻ
ഈ ഫണ്ടിനും വാല്യു റിസർച്ച് 5 സ്റ്റാർ റേറ്റിങ് നൽകുന്നുണ്ട്. 795.85 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. 32.13 രൂപയാണ് നെറ്റ് അസറ്റ് വാല്യു. ഈ ഫണ്ടിൽ 5000 നിക്ഷേപിച്ച് ഒരാൾക്ക് അക്കൗണ്ട് തുറക്കാം. എസ്ഐപി നിക്ഷേപം തുടങ്ങാൻ 100 രൂപ മതിയാകും. ഭാരതി എയർടെൽ, അംബുജ സിമെന്റ്സ്, ഡിഎൽഎഫ്, അൾട്രാടെക് സിമന്റ്, എൽ ആൻഡ് ടി, ടെക് മഹീന്ദ്ര, ഇനോക്സ് വിൻഡ് എന്നിവയാണ് ഫണ്ടിന്റെ മുൻനിര ഹോൾഡിങ്ങുകൾ. 2019 ഫെബ്രുവരിയിൽ ആരംഭിച്ച ഫണ്ട് 24.54 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. പ്രതിമാസം 10000 രൂപ വീതമുള്ള എസ്ഐപി നിക്ഷേം 5 വർഷം പൂർത്തിയാകുമ്പോൾ 13.4 ലക്ഷം രൂപ ലഭിക്കും.
25,000 നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് 40 ലക്ഷമായി വളരും; ഈ മൂച്വൽ ഫണ്ടുകൾ ആദായകരം
ഐസിഐസിഐ പ്രിഡൻഷ്യൽ റിട്ടയർമെന്റ് ഫണ്ട്- ഹൈബ്രിഡ് അഗ്രസീവ് പ്ലാൻ
476.86 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ഐസിഐസിഐ പ്രിഡൻഷ്യൽ റിട്ടയർമെന്റ് ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു ജൂൺ 21 വരെ 26.27 രൂപയാണ്. വാല്യു റിസർച്ച് 4 സ്റ്റാർ റേറ്റിങ് നൽകുന്നുണ്ട്. ഈ സ്കീമിലും 5000 നിക്ഷേപിച്ച് ഒരാൾക്ക് അംഗമാകാം. എസ്ഐപി നിക്ഷേപം തുടങ്ങാൻ 100 രൂപ മതിയാകും. ഭാരതി എയർടെൽ, ജിൻഡൽ സ്റ്റെയിൻലെസ്, അൾട്രാടെക് സിമന്റ്, അംബുജ സിമന്റ്സ്, ഭാരത് ഇലക്ട്രോണിക്സ്, ഇൻഡിഗോ എന്നിവയാണ് ഫണ്ടിന്റെ മുൻനിര ഹോൾഡിങ്ങുകൾ. 2019 ഫെബ്രുവരിയിൽ ആരംഭിച്ച ഫണ്ട് 19.92 ശതമാനം വാർഷിക റിട്ടേൺ ഫണ്ട് നൽകിയിട്ടുണ്ട്. പ്രതിമാസം 10000 രൂപ എസ്ഐപി നിക്ഷേപത്തിലൂടെ 5 വർഷ കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുക 11.44 ലക്ഷമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
