മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്. സ്വർണം, എഫ്ഡി തുടങ്ങിയവയെ അപേക്ഷിച്ച് റിസ്ക് കൂടുതലാണെങ്കിലും താരതമ്യേന മികച്ച റിട്ടേൺ കിട്ടുന്നുവെന്നതാണ് മൂച്വൽഫണ്ടുകളെ ആകർഷകമാക്കി മാറ്റുന്നത്. മൂച്വൽഫണ്ടുകളിൽ കുറഞ്ഞ് 100 രൂപ മുതൽ തവണവ്യവസ്ഥയിലൂടെ നിക്ഷേപിക്കാവുന്ന മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി). 100 രൂപ മുതൽ ആഴ്ചയിലോ മാസമോ ത്രൈമാസമോ ആയി നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ പ്രത്യേകത.
മ്യൂച്വൽ ഫണ്ട് എസ്ഐപികൾ ലാഭകരമാകണമെങ്കിൽ ശരിയായ ഫണ്ട് കണ്ടെത്തുകയും ദീർഘകാല നിക്ഷേപം നടത്തുകയും ചെയ്യണം. മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ 20 അല്ലെങ്കിൽ 30 വർഷങ്ങൾകൊണ്ട് നല്ലൊരു തുക സ്വന്തമാക്കാൻ കഴിയും. ഒരു മ്യൂച്വൽ ഫണ്ട് കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് മികച്ച മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നതിനും കാലക്രമേണ നിങ്ങളുടെ നിക്ഷേപ വളർച്ച നിരീക്ഷിക്കുന്നതിനും സഹായിക്കും.

റിട്ടയർമെന്റ് സമയത്ത് നല്ലൊരു തുക നേടാൻ എസ്ഐപിയിലെ നിക്ഷേപങ്ങൾ സഹായിക്കും. 20-ാം വയസ്സിൽ 1000 രൂപയും 30-ാം വയസ്സിൽ 3000 രൂപയും 40-ാം വയസ്സിൽ 4000 രൂപയും നിക്ഷേപിക്കാൻ തുടങ്ങിയാൽ 60 വയസാകുമ്പോഴേക്കും നിങ്ങളൊരു കോടീശ്വരനോ കോടീശ്വരിയോ ആയി വിരമിക്കും. അതിനായി നിക്ഷേപം നടത്തേണ്ടത് എങ്ങനെയെന്ന് അറിയാം.
ഈ ദിവസം ബാങ്ക് പ്രവർത്തിക്കുമോ? ഡിസംബറിൽ 17 ദിവസം ബാങ്കുകൾ തുറക്കില്ല
12% വാർഷിക റിട്ടേൺ നൽകുന്ന 1,000 രൂപയുടെ എസ്ഐപി
ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ പ്രതിമാസം 1,000 രൂപയുടെ എസ്ഐപി തുടങ്ങുക. 12% വാർഷിക റിട്ടേണിൽ 40 വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുക 1.19 കോടി രൂപയാണ്. ഈ പ്രതിമാസ എസ്ഐപിയിൽ എല്ലാ വർഷവും 10% നിക്ഷേപ തുക വർധിപ്പിക്കുകയാണെങ്കിൽ നിങ്ങളുടെ കോർപ്പസ് 3.5 കോടി രൂപയാകും.
12% വാർഷിക റിട്ടേൺ നൽകുന്ന 3,000 രൂപയുടെ എസ്ഐപി
3,000 രൂപ എസ്ഐപിയിൽ 30 വർഷത്തേക്ക് നിക്ഷേപിക്കുക. 12% വാർഷിക റിട്ടേൺ നൽകിയാൽ മൊത്തം കോർപ്പസ് 1.05 കോടി രൂപയാകും. ഓരോ വർഷവും എസ്ഐപി തുക 10% വർധിപ്പിക്കുകയാണെങ്കിൽ, കോർപ്പസ് 2.65 കോടി രൂപയാകും.
നികുതി ലാഭിക്കണോ? ഈ 7 നിക്ഷേപങ്ങൾ തിരഞ്ഞെടുക്കൂ...
12% വാർഷിക റിട്ടേൺ നൽകുന്ന 4,000 രൂപയുടെ എസ്ഐപി
40-ാം വയസിൽ പ്രതിമാസം 4,000 രൂപയുടെ എസ്ഐപി നിക്ഷേപം തുടങ്ങിയാൽ, 12% വാർഷിക വരുമാനത്തോടെ 20 വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ, നിങ്ങൾക്ക് 40 ലക്ഷം രൂപ കോർപ്പസ് ഉണ്ടാക്കാം. ഓരോ വർഷവും 10% തുക വർധിപ്പിക്കുകയാണെങ്കിൽ, ഈ കോർപ്പസ് ഏകദേശം 80 ലക്ഷം രൂപയിലെത്തും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications