പ്രതിമാസ വരുമാനം കുറവാണെന്ന് ചിന്തിച്ച് ഒരിക്കലും നിക്ഷേപ പദ്ധതികളിൽനിന്നും അകന്നു നിൽക്കരുത്. പ്രതിമാസം ചെറിയ തുക സംഭാവന ചെയ്യാൻ സാധിക്കുന്ന ഒരു നിക്ഷേപ പദ്ധതി കണ്ടെത്തുക. ആ ചെറിയ തുകയെ നിസാരമായി കാണാതെ, ദീർഘകാലാടിസ്ഥാനത്തിൽ അത് നൽകുന്ന സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കുക. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം, ചെറിയ പ്രതിമാസ തുകയിലൂടെ ഗണ്യമായ കോർപ്പസ് സൃഷ്ടിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.
യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ: ആർക്കെല്ലാം ഈ സേവനങ്ങൾ ലഭിക്കും?
ഉദാഹരണത്തിന് പ്രതിമാസം 500 രൂപ എസ്ഐപിയിൽ നിക്ഷേപിക്കുന്നത് നിസാരമായി കാണരുത്. നിക്ഷേപത്തിലൂടെ 12 ശതമാനം റിട്ടേൺസ് ലഭിക്കുകയാണെങ്കിൽ 30 വർഷം കൊണ്ട് നിങ്ങളുടെ സമ്പാദ്യം 17,64,957 രൂപയാണ്. 40 വർഷമാണെങ്കിൽ ആകെ സമ്പാദ്യം 59,41,210 രൂപയായിരിക്കും.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ജനപ്രിയ മാര്‍ഗമായി എസ്ഐപി മാറിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ ഒരു നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. ബാങ്കിൽനിന്നും ഡെബിറ്റ് ചെയ്യുന്ന രീതിയിലേക്ക് മാറ്റിയാൽ കൂടുതൽ സൗകര്യപ്രദവുമാകും. 500 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന നിരവധി എസ്ഐപി പദ്ധതികള്‍ നിലവിലുണ്ട്. 10,000 രൂപ പ്രതിമാസം എസ്ഐപിയിൽ നിക്ഷേപിച്ച് വ്യത്യസ്ത കാലയളവുകളിൽ 1.90 കോടി, 2.28 കോടി, 2.73 കോടി എങ്ങനെ നേടിയെടുക്കാമെന്ന് നോക്കാം.
12 ശതമാനം വാർഷിക റിട്ടേണിൽ 1.90 കോടി
പ്രതിവർഷം 12 ശതമാനം റിട്ടേൺസ് ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് 1.90 കോടി നേടാനാകും. 20 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ ആകെ നിക്ഷേപം 30,00,000 രൂപയും മൂലധന നേട്ടം 1,59,76,351 രൂപയും ആകെ സമ്പാദ്യം 1,89,76,351 രൂപയും ആയിരിക്കും.
റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നുണ്ടോ? പ്രതിമാസം 2.5 ലക്ഷം അക്കൗണ്ടിൽ എത്തും; ഇങ്ങനെ നിക്ഷേപം നടത്തൂ
13 ശതമാനം വാർഷിക റിട്ടേണിൽ 2.28 കോടി
പ്രതിവർഷം റിട്ടേൺസ് 13 ശതമാനം ആണെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ കോർപ്പറസ് 2.28 കോടിയായിരിക്കും. അതായത്, 25 വർഷത്തിലെ നിങ്ങളുടെ മൂലധന നേട്ടം 1,97,14,350 രൂപയും കോർപ്പസ് 2,27,14,350 രൂപയും ആയിരിക്കും.
14 ശതമാനം വാർഷിക റിട്ടേണിൽ 2.73 കോടി
ഒരാളുടെ നിക്ഷേപത്തിന് 14 ശതമാനം റിട്ടേൺസ് ലഭിക്കുകയാണെങ്കിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ 2.73 കോടി നേടിയെടുക്കാൻ കഴിയും. 25 വർഷ കാലയളവിലെ മൂലധന നേട്ടം 2,42,72,777 രൂപയും ആകെ സമ്പാദ്യം 2,72,72,777 രൂപയും ആയിരിക്കും.
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ



Click it and Unblock the Notifications