രാജ്യത്ത് സാധാരണക്കാർക്ക് ഇടയിൽ സമ്പാദ്യ ശീലം വളർത്തുന്നതിൽ പോസ്റ്റ് ഓഫീസും അതിന്റെ വിവിധ നിക്ഷേപ പദ്ധതികളും ചെലുത്തിയ സ്വാധീനം ചെറുതല്ല. പ്രായഭേദമന്യേ ഏത് വരുമാനമുള്ള ആളുകൾക്കും ആരംഭിക്കാൻ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്ത് ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. അതിലൂടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാൻ നിക്ഷേപകർക്ക് ആവരുടെ സമ്പാദ്യത്തിലൂടെ സാധിക്കുന്നു. അത്തരത്തിൽ ദീർഘകാല നിക്ഷേപത്തിൽ ഉറപ്പായ ഉയർന്ന റിട്ടേൺസാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ ഉറപ്പായും തിരഞ്ഞെടുക്കാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര അഥവ കെവിപി. കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ 1988ലാണ് പദ്ധതി അവതരിപ്പിക്കുന്നത്. പിന്നീട് ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം നടത്താൻ പദ്ധതി തുറന്നു നൽകുകയായിരുന്നു.
സെക്യൂരിറ്റിയില്ലാതെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ നിന്നും ലോൺ എടുക്കാം, എങ്ങനെ അപേക്ഷിക്കാം?
നിലവിൽ ഈ പദ്ധതിയിൽ നിക്ഷേപകർക്ക് 7.5 ശതമാനം പലിശ ലഭിക്കുന്നു. കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്നവർക്ക് അവരുടെ നിക്ഷേപം ഇരട്ടിയാക്കാനും സാധിക്കുന്നവെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത. നിങ്ങളുടെ നിക്ഷേപം 115 മാസത്തിനുള്ളിൽ അതായത് 9 വർഷം 7 മാസം കൊണ്ട് ഇരട്ടിയാക്കുമെന്ന് പോസ്റ്റ് ഓഫീസ് ഉറപ്പ് നൽകുന്നു. നിങ്ങൾ ഈ സ്കീമിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 115 മാസത്തിന് ശേഷം അത് മെച്യുർ ആകുമ്പോൾ, നിങ്ങൾക്ക് റിട്ടേണായി 10 ലക്ഷം രൂപ ലഭിക്കും.

വെറും 1000 രൂപ കൊണ്ട് കിസാൻ വികാസ് പത്രയിൽ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല. എന്നാൽ നിങ്ങൾ 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾ പാൻ കാർഡ് നൽകേണ്ടത് നിർബന്ധമാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള സാധ്യത തടയാനാണ് 2014-ൽ കിസാൻ വികാസ് പത്രയിൽ 50,000-ത്തിലധികം നിക്ഷേപിക്കുന്നതിന് സർക്കാർ പാൻ കാർഡ് നിർബന്ധമാക്കി. മറുവശത്ത്, സാലറി സ്ലിപ്പ്, ഐടിആർ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ആധാർ നമ്പർ തുടങ്ങിയ ചില രേഖകൾ നിങ്ങൾക്ക് 10 ലക്ഷവും അതിൽ കൂടുതലും നിക്ഷേപിക്കണമെങ്കിൽ, നിങ്ങൾ നൽകേണ്ടി വന്നേക്കാം.
ബാങ്ക് എഫ്.ഡിയേക്കാൾ ഉയർന്ന പലിശ, കുറഞ്ഞ കാലം കൊണ്ട് വമ്പൻ ലാഭം; ഈ സ്കീമിൽ നിക്ഷേപിക്കാം
അധിക തുകയുള്ളവരും എന്നാൽ ആ പണം ഉപയോഗിച്ച് റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്തവരും സമീപഭാവിയിൽ ഈ പണം ആവശ്യമില്ലാത്തവരുമായ ആളുകൾക്ക്, കിസാൻ വികാസ് പത്ര ശരിയായ തിരഞ്ഞെടുപ്പായിരിക്കും. 18 വയസ്സിന് മുകളിലുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും ഈ സ്കീമിന് കീഴിൽ ഒറ്റ അല്ലെങ്കിൽ ജോയിൻ്റ് അക്കൗണ്ട് തുറക്കാൻ കഴിയും. ഇതുകൂടാതെ, 10 വയസ്സിന് മുകളിലുള്ള ഒരു കുട്ടിക്ക് അവൻ്റെ പേരിൽ കിസാൻ വികാസ് പത്ര എടുക്കാം. പ്രായപൂർത്തിയാകാത്ത ഒരാളുടെയോ മാനസികാവസ്ഥയില്ലാത്ത വ്യക്തിയുടെയോ പേരിൽ രക്ഷാധികാരികൾക്ക് അക്കൗണ്ട് തുറക്കാം. എൻആർഐകൾക്ക് ഇതിൽ നിക്ഷേപം നടത്താൻ സാധിക്കില്.
എസ്ഐപി: പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ പത്ത് വർഷം കൊണ്ട് എത്ര രൂപ റിട്ടേൺസ് ലഭിക്കും?
കെവിപി അക്കൗണ്ട് നിക്ഷേപിച്ച തീയതി മുതൽ 2 വർഷവും 6 മാസവും കഴിഞ്ഞ് അകാല പിൻവലിക്കൽ നടത്താം. എന്നിരുന്നാലും, ചില പ്രത്യേക സാഹചര്യങ്ങളിൽ എപ്പോൾ വേണമെങ്കിലും പ്രീ-മെച്വർ ഡെപ്പോസിറ്റുകൾ നടത്താവുന്നതാണ്. കെവിപി ഉടമയുടെയോ ജോയിന്റ് അക്കൗണ്ടിൻ്റെയോ കാര്യത്തിൽ, ഒന്നോ അല്ലെങ്കിൽ എല്ലാ അക്കൗണ്ട് ഉടമകളുടെയും മരണത്തിൽ, ഗസറ്റ് ഓഫീസറുടെ കാര്യത്തിൽ, കോടതിയുടെ ഉത്തരവനുസരിച്ച് മോർട്ട്ഗേജ് വഴി പിടിച്ചെടുക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications