റിട്ടയർമെന്റ് ജീവിതം മുന്നിൽ കണ്ടുതന്നെ പലരും നിക്ഷേപ പദ്ധതികൾ തുടങ്ങാറുണ്ട്. ചിലരാകട്ടെ പെൻഷനെയാണ് ആശ്രയിക്കുന്നത്. ഇത്തരക്കാർക്ക് മാസം 1 ലക്ഷം വരെ പെൻഷൻ നേടാൻ സഹായിക്കുന്നൊരു സ്കീമുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) സ്കീമിലൂടെ റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ സാധിക്കും.
ചുമ്മ സേവ് ചെയ്യാനല്ല! സേവിംഗ്സ് അക്കൗണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
റിട്ടയർമെന്റ് വരുമാനം വർധിപ്പിക്കുന്നതിനും നികുതി ലാഭിക്കുന്നതിനുമുള്ള നല്ലൊരു മാർഗമാണ് എൻപിഎസ്. റിട്ടയർമെന്റിനുശേഷം ഒരു വ്യക്തിക്ക് സാമ്പത്തികമായി സുരക്ഷിതമാകാൻ എൻപിഎസ് പദ്ധതി സഹായിക്കും. എൻപിഎസ് സ്കീമിലൂടെ പ്രതിമാസം 1 ലക്ഷം രൂപ പെൻഷൻ നേടാൻ സാധിക്കുന്നതെങ്ങനെയെന്ന് നോക്കാം.

ഒരു വ്യക്തി 21-ാം വയസ്സിൽ എൻപിഎസിൽ പ്രതിമാസം 8,700 രൂപ നിക്ഷേപിക്കാൻ തുടങ്ങുകയും അടുത്ത 39 വർഷത്തേക്ക് നിക്ഷേപിക്കുകയും ചെയ്താൽ, 60 വയസ്സ് ആകുമ്പോഴേക്കും അയാൾ/അവൾക്ക് പ്രതിമാസം 1,00,000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കും. പദ്ധതിയുടെ കാലാവധി പൂർത്തിയാകുമ്പോഴുള്ള മൊത്തം നിക്ഷേപ തുക 5,01,19,582 രൂപയാണ്. മൊത്തം തുകയിൽനിന്ന് 60 ശതമാനം (റിട്ടയർമെന്റ് പ്രായത്തിൽ പിൻവലിക്കാവുന്ന പരമാവധി പരിധിയാണ് 60 ശതമാനം എന്നത്) പിൻവലിക്കുകയാണെങ്കിൽ നിങ്ങൾക്ക് 40 ശതമാനം വാർഷിക തുക ലഭിക്കും.
മാസശമ്പളം 20,000 ആണോ? നിങ്ങൾക്കും കോടീശ്വരനാകാം, ഈ നിക്ഷേപ രീതിയിലൂടെ
പ്രതിമാസം 1 ലക്ഷം പെൻഷൻ ലഭിക്കുന്നതെങ്ങനെ?
നിങ്ങളുടെ നിക്ഷേപം ആന്വിറ്റി പ്ലാനിൽ സർക്കാർ വാർഷിക നിക്ഷേപം നടത്തുന്നു. ഒരു വാർഷികത്തിൽ നിങ്ങൾക്ക് ആറ് ശതമാനം റിട്ടേൺ ലഭിക്കുകയാണെങ്കിൽ, നിക്ഷേപിച്ച തുക 30,07,1749 രൂപയായിരിക്കും. അങ്ങനെയെങ്കിൽ പ്രതീക്ഷിക്കുന്ന പ്രതിമാസ പെൻഷൻ 1,00,239 രൂപയാണ്.
ശമ്പളക്കാരായ മധ്യവർഗക്കാർക്ക് നികുതി ലാഭിക്കുന്നതിനും റിട്ടയർമെന്റ് ജീവിതം ആസൂത്രണം ചെയ്യുന്നതിനുമുള്ള നല്ലൊരു പദ്ധതികളിലൊന്നാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍പിഎസ്). സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കു മാത്രമല്ല, ആർക്ക് വേണമെങ്കിലും എൻപിഎസിൽ ചേരാവുന്നതാണ്. പ്രവാസികൾക്കും എൻപിഎസിൽ നിക്ഷേപം നടത്താം. വളരെ ചുരുങ്ങിയ തവണകള്‍ അടച്ച് പദ്ധതിയുടെ ഭാഗമാകാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 60 വയസിന് ശേഷവും പദ്ധതിയില്‍ ചേരാം. അവര്‍ക്ക് പദ്ധതിയില്‍ ചേര്‍ന്ന് 3 വര്‍ഷങ്ങള്‍ക്ക് ശേഷം പെന്‍ഷന്‍ ലഭിക്കും.
റിട്ടയർമെന്റിന് ശേഷവും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാം; ലോൺ നേടാനുള്ള എളുപ്പവഴികൾ
11 പെൻഷൻ ഫണ്ട് മാനേജർമാരാണ് എൻപിഎസിൽ നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്നത്. ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, സര്‍ക്കാര്‍ ബോണ്ട് എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ നിക്ഷേപം നടത്താവുന്നതാണ്. എൻപിഎസ് സംവിധാനം രണ്ട് തരത്തിലുള്ള അക്കൗണ്ടുകൾ വാഗ്‌ദാനം ചെയ്യുന്നു: ടയർ I അക്കൗണ്ട് എല്ലാ നികുതി കിഴിവുകളും ബാധകമാകുന്നതാണ്. ടയർ II അക്കൗണ്ടുകളിൽ നികുതിയിളവുകളൊന്നും ബാധകമല്ല. റിട്ടയർമെന്റ് ജീവിതത്തിൽ ഫണ്ട് കണ്ടെത്താനുള്ള മികച്ച വഴികളിലൊന്നാണ് എൻപിഎസ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications