മാസവരുമാനത്തെ ആശ്രയിച്ചാണ് പല കുടുംബങ്ങളും ജീവിക്കുന്നത്. ലക്ഷങ്ങൾ മാസവരുമാനം നേടുന്നവർ കുറവാണ്. പലരുടെയും മാസവരുമാനം 20,000 മോ അതിനുതാഴെയോ ആയിരിക്കും. അതിനാൽതന്നെ ഇത്തരം ആളുകൾ വളരെ വിരളമായിട്ടേ നിക്ഷേപ സ്കീമുകളിൽ അംഗമാകാറുള്ളൂ. മാസം 15000 മോ അല്ലെങ്കിൽ 20,000 മോ വാങ്ങുന്നവർക്കും സേവിങ്സോ അല്ലെങ്കിൽ നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടാകും. എന്നാൽ, ദൈനംദിന ആവശ്യങ്ങൾ നിറവേറ്റിയശേഷം, ഈ തുച്ഛമായ തുകയിൽനിന്നും നിക്ഷേപത്തിനായി ഞാൻ എങ്ങനെ മാറ്റിവയ്ക്കുമെന്നാണ് പലരുടെയും ആശങ്ക. നിക്ഷേപം നടത്തിയാലും റിട്ടയർമെന്റ് സമയത്ത് നല്ലൊരു തുക നേടാൻ സഹായിക്കുന്ന ചെറിയ നിക്ഷേപം എന്താണെന്നും പലരും ചിന്തിക്കുന്നു.
നിക്ഷേപത്തിന് 7.5% വരെ പലിശ; പോസ്റ്റ് ഓഫീസിന്റെ റിസ്ക്-ഫ്രീ സമ്പാദ്യ പദ്ധതികൾ
സാമ്പത്തിക സാക്ഷരതയുടെ അഭാവവും സാമ്പത്തികമായി അച്ചടക്കം പാലിക്കാനുള്ള കഴിവില്ലായ്മയുമാണ് ആളുകളെ അങ്ങനെ ചിന്തിപ്പിക്കുന്നത്. ആധുനിക കാലത്ത്, നല്ല പലിശയും നല്ലൊരു തുകയും നൽകുന്ന നിരവധി നിക്ഷേപ ഓപ്ഷനുകളുണ്ട്. അത്തരം നിക്ഷേപ പദ്ധതികളിൽ നിക്ഷേപിച്ചാൽ നിങ്ങളുടെ പണം വളരുകയും റിട്ടയർമെന്റിനുശേഷം നല്ലൊരു തുക കയ്യിൽ കിട്ടുകയും ചെയ്യും.

പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കുന്ന ഒരാൾക്കും 1 കോടി നേടാനാകും. എങ്ങനെ എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. 70:15:15 എന്ന ഫോർമുലയിലൂടെയാണ് നിങ്ങൾക്ക് അത് സാധിക്കാൻ കഴിയുക. ഈ ഫോർമുല അനുസരിച്ച്, നിങ്ങളുടെ ദൈനംദിനആവശ്യങ്ങൾ നിറവേറ്റുന്നതിനായി വരുമാനത്തിന്റെ 70 ശതമാനം മാറ്റിവയ്ക്കുക, 15 ശതമാനം അത്യാവശ്യ സാഹചര്യങ്ങൾക്കായി മാറ്റിവയ്ക്കുക, ബാക്കിയുള്ള 15 ശതമാനം ചില നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുക.
5 ലക്ഷം നിക്ഷേപിച്ച് 7 ലക്ഷം നേടാം: ഈ പോസ്റ്റ് ഓഫീസ് സ്കീമിനെ കുറിച്ച് തീർച്ചയായും അറിയേണ്ടതാണ്
20,000 രൂപയുടെ എഴുപത് ശതമാനം 14,000 രൂപയാണ്, അതായത്, നിങ്ങളുടെ ഒരു മാസത്തെ എല്ലാ ചെലവുകളും 14,000 രൂപയിൽ ഒതുങ്ങണം. എമർജൻസി ഫണ്ടിനായി 15 ശതമാനം, അതായത് 3000 രൂപ സൂക്ഷിക്കണം, ബാക്കി 15 ശതമാനം നല്ലൊരു സ്കീമിൽ നിക്ഷേപിക്കണം.
മാസം 20,000 നിക്ഷേപിക്കാം... 5 വർഷം കൊണ്ട് 32.61 ലക്ഷം കയ്യിൽ കിട്ടും
1 കോടി നേടാൻ എവിടെ നിക്ഷേപിക്കണം
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം നല്ലൊരു ഓപ്ഷനുകളിലൊന്നാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഒരാൾക്ക് 12 ശതമാനം വാർഷിക വരുമാനം ഇതിൽനിന്നും പ്രതീക്ഷിക്കാം. എസ്ഐപി വഴി 30 വർഷത്തേക്ക് തുടർച്ചയായി എല്ലാ മാസവും 3,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം നിക്ഷേപ തുക 10,80,000 രൂപയായിരിക്കും. 12 ശതമാനം വാർഷിക റിട്ടേൺ നിരക്കിൽ, നിങ്ങൾക്ക് 95,09,741 രൂപ ലഭിക്കും. 30 വർഷം കൊണ്ട് ആകെ 1,05,89,741 രൂപ ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications