ചെറിയ നിക്ഷേപങ്ങളിലൂടെ നിശ്ചിത കാലയളവിനുള്ളിൽ വൻ തുക വാഗ്‌ദാനം ചെയ്യുന്ന നിരവധി പദ്ധതികൾ നിലവിലുണ്ട്. എന്നാൽ, നികുതി ആനുകൂല്യങ്ങളുള്ള നിക്ഷേപ മാർഗങ്ങളിലൂടെ ഉയർന്ന സമ്പാദ്യം നേടാനാണ് പലരും ആഗ്രഹിക്കുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുമുണ്ട്. പക്ഷേ, പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകൾ ഈ വിഭാഗത്തിൽ പെടുന്നില്ല. അത്തരത്തിൽ സെക്ഷൻ 80 സി പ്രകാരം ആദായ നികുതി ആനുകൂല്യം ലഭിക്കുന്നില്ലെങ്കിലും ആകർഷകമായ പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന 4 പോസ്റ്റ് ഓഫീസ് സ്കീമുകളെ പരിചയപ്പെടാം.
മാസം 20,000 നിക്ഷേപിക്കാം... 5 വർഷം കൊണ്ട് 32.61 ലക്ഷം കയ്യിൽ കിട്ടും
കിസാൻ വികാസ് പത്ര
കിസാൻ വികാസ് പത്ര (കെവിപി) ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്. 7.5% വാർഷിക പലിശ നിരക്ക് ഈ സ്കീം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള നികുതി ആനുകൂല്യ പരിധിയിൽ കെവിപി ഉൾപ്പെടുന്നില്ല. അതിനാൽ, കിസാൻ വികാസ് പത്രയിലെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം നികുതിക്ക് വിധേയമാണ്.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (5 വർഷത്തെ കാലാവധി ഒഴികെ)
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമുകൾ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളെ (എഫ്ഡി) പോലെയാണ്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റ് ഓപ്ഷനുകളുണ്ട്. 5 വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മാത്രമേ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നുള്ളൂ. അതിനു മുകളിൽ കാലാവധിയുള്ളവയ്ക്ക് അത്തരം ആനുകൂല്യങ്ങൾ ഇല്ല.
വില 50 രൂപ, കുതിപ്പിന് തയ്യാറെടുത്ത് മൾട്ടിബാഗർ എനർജി സ്റ്റോക്ക്, ഇപ്പോൾ വാങ്ങിയാൽ നേട്ടം 17% വരെ
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) സുരക്ഷിതവും ലാഭകരവുമായ ഒരു ഓപ്ഷനാണ്. ഈ പദ്ധതി 7.4% വാർഷിക പലിശ നിരക്കിൽ സ്ഥിരവരുമാനം നൽകുന്നു. ഇതിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80 സി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ല, കൂടാതെ ടിഡിഎസ് ബാധകമല്ല.
മഹിള സമാൻ സേവിങ്സ് സ്കീം
സ്ത്രീകളിലും പെൺകുട്ടികളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സ്കീം ആരംഭിച്ചത്. 2023 ലെ ബജറ്റിൽ അവതരിപ്പിച്ച ഈ സ്കീം 7.5 ശതമാനം വാർഷിക പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. പക്ഷേ, ഈ സ്കീമിലൂടെ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.
5 ലക്ഷം നിക്ഷേപിച്ച് 2,24,974 രൂപ പലിശ നേടാം, പോസ്റ്റ് ഓഫീസിന്റെ കിടിലൻ നിക്ഷേപ പദ്ധതി
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), 5 വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (NSC), സുകന്യ സമൃദ്ധി യോജന (SSY), സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (SCSS) എന്നിവയാണ് ആദായനികുതി ആനുകൂല്യങ്ങൾ നൽകുന്ന അഞ്ച് പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീമുകൾ.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications