സമ്പത്ത് കൂട്ടുന്നതിനുള്ള മികച്ചൊരു മാർഗമാണ് മൂച്വൽ ഫണ്ടുകൾ. വിപണിയിൽ പല തരത്തിലുള്ള മൂച്വൽ ഫണ്ട് സ്കീമുകൾ ലഭ്യമാണ്. വരുമാനത്തിന് അനുസരിച്ച് നല്ലൊരു മ്യൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുത്താൽ സമ്പാദ്യം വർധിപ്പിക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് (AMC) എസ്ബിഐ മ്യൂച്വൽ ഫണ്ട്. മറ്റ് പല മ്യൂച്വൽ ഫണ്ടുകളെയും പോലെ, ഇവയും നിരവധി മ്യൂച്വൽ ഫണ്ട് സ്കീമുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അഞ്ച് വർഷത്തെ കണക്കെടുത്താൽ എസ്ബിഐ പിഎസ്‌യു ഫണ്ട്, എസ്ബിഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, എസ്ബിഐ കോൺട്രാ ഫണ്ട് എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
എസ്ബിഐ പിഎസ്‌യു ഫണ്ട്
2013 ജനുവരിയിലാണ് എസ്ബിഐ പിഎസ്‌യു ഫണ്ട് പുറത്തിറക്കിയത്. പിഎസ്‌യു ഫണ്ട് അഞ്ച് വർഷത്തിനുള്ളിൽ 41.30 ശതമാനം വാർഷിക എസ്ഐപി റിട്ടേണുകൾ നൽകി. 500 രൂപയാണ് ഈ ഫണ്ടിൽ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക. പരമാവധി 5000 രൂപവരെ തിരികെ കിട്ടും. ഇക്വിറ്റികളിൽ 90.60 ശതമാനം നിക്ഷേപമുണ്ട്, 44.68 ശതമാനം ലാർജ് ക്യാപ് ഫണ്ടുകളിലും 24.78 മിഡ് ക്യാപ് ഫണ്ടുകളിലുമാണ്. 21.14 ശതമാനം സ്മോൾ ക്യാപ് ഫണ്ടുകളിലുമാണ്. എസ്‌ബിഐ, പവർ ഗ്രിഡ്, എൻടിപിസി, ഹിന്ദുസ്ഥാൻ കോപ്പർ എന്നിവയാണ് മുൻനിര കമ്പനികൾ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പ്രതിമാസം 10,000 രൂപ അല്ലെങ്കിൽ 6 ലക്ഷം രൂപയുടെ നിക്ഷേപം 16.30 ലക്ഷം രൂപ നൽകിയിട്ടുണ്ട്. 20,000 രൂപയുടെ പ്രതിമാസ നിക്ഷേപം അല്ലെങ്കിൽ 12 ലക്ഷം നിക്ഷേപം നടത്തിയാൽ, 5 വർഷം കൊണ്ട് തിരികെ കിട്ടുന്നത് 32.61 ലക്ഷം രൂപയാണ്.
വില 50 രൂപ, കുതിപ്പിന് തയ്യാറെടുത്ത് മൾട്ടിബാഗർ എനർജി സ്റ്റോക്ക്, ഇപ്പോൾ വാങ്ങിയാൽ നേട്ടം 17% വരെ
എസ്ബിഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
രണ്ടാം സ്ഥാനത്തുള്ള ഈ ഫണ്ട് അഞ്ച് വർഷ കാലയളവിൽ 34.77 ശതമാനം വാർഷിക എസ്ഐപി റിട്ടേണുകൾ നൽകിയിട്ടുണ്ട്. 500 രൂപ നിക്ഷേപിച്ചാൽ പരമാവധി 5000 രൂപവരെ തിരികെ കിട്ടും. ഫണ്ടിന്റെ 88.85 ശതമാനം നിക്ഷേപങ്ങളും ആർഐഎൽ, ഭാരതി എയർടെൽ, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയുടെ ഇക്വിറ്റിയിലാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ 10,000 രൂപയുടെ പ്രതിമാസ നിക്ഷേപം 14.02 ലക്ഷം രൂപയായി മാറിയിട്ടുണ്ട്. 20,000 രൂപയുടെ നിക്ഷേപം അല്ലെങ്കിൽ 12 ലക്ഷം രൂപയുടെ നിക്ഷേപം അഞ്ച് വർഷ കാലയളവിൽ മൊത്തം 28.05 ലക്ഷം രൂപ നൽകി.

5 ലക്ഷം നിക്ഷേപിച്ച് 2,24,974 രൂപ പലിശ നേടാം, പോസ്റ്റ് ഓഫീസിന്റെ കിടിലൻ നിക്ഷേപ പദ്ധതി
എസ്ബിഐ കോൺട്രാ ഫണ്ട്
കോൺട്രാ തീമിൽ നിക്ഷേപിക്കുന്ന ഫണ്ട് അഞ്ച് വർഷ കാലയളവിൽ 34.45 ശതമാനം വാർഷിക റിട്ടേൺ നൽകി. ഈ ഫണ്ടിലും 500 രൂപ നിക്ഷേപിച്ചാൽ പരമാവധി തിരികെ കിട്ടുന്ന തുക 5000 രൂപവരെയാണ്. ഈ ഫണ്ടിന്റെ 88.87 ശതമാനം നിക്ഷേപം ഇക്വിറ്റികളിലാണ്, 44.52 ശതമാനം ലാർജ് ക്യാപ് ഫണ്ടുകളിലും 29.25 ശതമാനം മിഡ് ക്യാപ് ഫണ്ടുകളിലും 15.09 ശതമാനം സ്മോൾ ക്യാപ് ഫണ്ടുകളിലുമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഗെയിൽ (ഇന്ത്യ), എസ്‌ബിഐ, നിഫ്റ്റി ബാങ്ക് എന്നിവയാണ് മുൻനിര കമ്പനികൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പ്രതിമാസം 10,000 രൂപ ഫണ്ടിൽ നിക്ഷേപിച്ചത് 13.92 ലക്ഷം രൂപയായി മാറി. 20,000 രൂപയുടെ നിക്ഷേപം അല്ലെങ്കിൽ 12 ലക്ഷം രൂപയുടെ നിക്ഷേപം അഞ്ച് വർഷ കാലയളവിൽ മൊത്തം 27.84 ലക്ഷം രൂപ നൽകി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
