വിരമിച്ചതിനു ശേഷമുള്ള ജീവിതത്തിൽ മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപം ഭാവി ജീവിതത്തിന് ഏറെ ഗുണകരമാകുന്നുണ്ട്. ആരുടെയും ആശ്രയമില്ലാതെ ജീവിത ചെലവുകൾ നിറവേറ്റാൻ ഈ സമ്പാദ്യം അവരെ സഹായിക്കും. വിരമിക്കലിനുശേഷം നിക്ഷേപം നടത്താൻ പലരും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കാറുള്ളത്. എഫ്ഡികൾ എപ്പോഴും സുരക്ഷിതമായ നിക്ഷേപമെന്ന നിലയ്ക്കാണ് പലരും ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നത്.
അറിഞ്ഞോ?.. നവംബർ 15 മുതൽ ഈ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് നിയമത്തിൽ മാറ്റം വരുന്നു
ബാങ്ക് എഫ്ഡികൾ സുരക്ഷിതമാണെങ്കിലും പലിശ നിരക്ക് വളരെ കുറവാണ്. ഇത്തരമൊരു സാഹര്യത്തിൽ, നിങ്ങളുടെ പണം ഒരു സാധാരണ ബാങ്ക് എഫ്ഡി പോലെ സുരക്ഷിതമായിരിക്കുകയും എഫ്ഡിയേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുകയും ചെയ്യുന്ന ഒരു സ്കീമിനെക്കുറിച്ചാണ് ഇനി പറയുന്നത്. മുതിർന്ന പൗരന്മാർക്കായി പോസ്റ്റ് ഓഫീസ് നിരവധി പദ്ധതികൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിലൊന്നാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്). ഈ സ്കീമിൽ മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപങ്ങളിൽ നിന്ന് 12 ലക്ഷത്തിലധികം പലിശ നിരക്കിൽ മാത്രം നേടാനാകും. നിലവിൽ സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ 8.2 ശതമാനം പലിശയാണ് നൽകുന്നത്.

നിക്ഷേപിക്കാവുന്ന പരമാവധി തുക എത്ര?
മുതിർന്ന പൗരന്മാർക്ക് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ 30,00,000 രൂപ വരെ നിക്ഷേപിക്കാം. അതേസമയം, ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്. ഈ സ്കീമിൽ, നിക്ഷേപ തുകയ്ക്ക് ത്രൈമാസ അടിസ്ഥാനത്തിൽ പലിശ നൽകും. 5 വർഷമാണ് നിക്ഷേപ കാലാവധി. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. വിആർഎസ് എടുക്കുന്ന സിവിൽ മേഖലയിലെ സർക്കാർ ജീവനക്കാർക്കും പ്രതിരോധമേഖലയിൽനിന്ന് വിരമിക്കുന്നവർക്കും ചില നിബന്ധനകളോടെ പ്രായപരിധിയിൽ ഇളവ് നൽകും.
25,000 രൂപയ്ക്ക് 1 കോടിയുടെ ചിട്ടി; ഈ തുക എഫ്.ഡിയിൽ നിക്ഷേപിച്ചാൽ 50,000 വരെ പലിശ ഉറപ്പാണ്
പലിശയായി 12 ലക്ഷം എങ്ങനെ നേടാം
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ നിന്ന് പലിശയായി 12,30,000 രൂപ വരെ നേടാം. ഇതിനായി പരമാവധി 30,00,000 രൂപ നിക്ഷേപിക്കേണ്ടിവരും. ഈ സ്കീമിൽ നിങ്ങൾ 30,00,000 രൂപ നിക്ഷേപിച്ചാൽ, 5 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 8.2 ശതമാനം നിരക്കിൽ 12,30,000 രൂപ പലിശ ലഭിക്കും. അതായത്, 5 വർഷത്തിന് ശേഷം നിങ്ങൾക്ക് മെച്യൂരിറ്റി തുകയായി 42,30,000 രൂപ ലഭിക്കും. നിക്ഷേപ കാലാവധി പൂർത്തിയായാലും മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഈ സ്കീം സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യവും നൽകുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
