കേന്ദ്ര സർക്കാർ പിന്തുണയുള്ള സുരക്ഷിതവും ആദായ നികുതി ഇളവുകളുമുള്ള നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ദീർഘകാലാടിസ്ഥാനത്തിൽ ചെറിയ നിക്ഷേപ തുകയിലൂടെ നല്ലൊരു സമ്പാദ്യം നേടിയെടുക്കാൻ ഉതകുന്ന പദ്ധതിയാണിത്. നിലവിൽ 7.1 ശതമാനമാണ് പിപിഎഫ് പലിശ നിരക്ക്. 15 വർഷമാണ് പിപിഎഫ് പദ്ധതിയുടെ കാലാവധി എങ്കിലും, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. റിട്ടയർമെന്റ് ജീവിതം മുന്നിൽ കാണുന്നവർക്കുള്ള മികച്ചൊരു ഓപ്ഷനാണിത്.
ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. പിപിഎഫ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ പൂർണമായും നികുതി രഹിതമാണ്. നിക്ഷേപം തുടങ്ങി ഏഴാം വർഷം മുതൽ ചില നിബന്ധനകൾക്ക് വിധേയമായി ഭാഗിക പിൻവലിക്കലുകൾ പിപിഎഫ് അനുവദിക്കുന്നുണ്ട്. 3 മുതൽ 6 വർഷം കാലയളവിൽ പിപിഎഫ് അക്കൗണ്ടിൽ നിന്ന് ലോൺ എടുക്കാനുള്ള സൗകര്യവും ഉണ്ട്.

ഏതെങ്കിലും അംഗീകൃത ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ശാഖയിൽ പിപിഎഫ് അക്കൗണ്ടുകൾ തുറക്കാം. അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ ഏത് സമയത്തും പണം നിക്ഷേപിക്കാം. ഒന്നോ അതിലധികമോ വ്യക്തികളുടെ പേരിൽ നോമിനേഷൻ സൗകര്യം ലഭ്യമാണ്. പിപിഎഫ് എന്നത് ഗവൺമെന്റ് പിന്തുണയുള്ള ഒരു പദ്ധതിയായതിനാൽ നിങ്ങളുടെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്.
യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ: ആർക്കെല്ലാം ഈ സേവനങ്ങൾ ലഭിക്കും?
പ്രതിമാസം 12,500 രൂപ നിക്ഷേപിച്ച് 41 ലക്ഷം എങ്ങനെ സമ്പാദിക്കാം?
പിപിഎഫ് അക്കൗണ്ടിൽ പ്രതിമാസം 12,500 രൂപ നിക്ഷേപിച്ചാൽ പദ്ധതിയുടെ കാലാവധി പൂർത്തിയാകുന്ന സമയത്ത് 41 ലക്ഷം സമ്പാദിക്കാൻ കഴിയും. അതായത്, ഒരു വർഷം നിങ്ങളുടെ അക്കൗണ്ടിൽ 1.5 ലക്ഷം നിക്ഷേപിക്കപ്പെടും. 15 വർഷം കണക്കാക്കുമ്പോൾ ആകെ നിക്ഷേപം 22,50,000 ആണ്. നിലവിലെ പലിശ നിരക്കായ 7.1% ശതമാനം കണക്കാക്കുമ്പോൾ, പലിശ ഇനത്തിൽ 18,18,209 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും. കാലാവധി പൂർത്തിയാകുമ്പോഴത്തെ നിങ്ങളുടെ സമ്പാദ്യം 40,68,209 രൂപയാണ്.
റിട്ടയർമെന്റ് പ്ലാൻ ചെയ്യുന്നുണ്ടോ? പ്രതിമാസം 2.5 ലക്ഷം അക്കൗണ്ടിൽ എത്തും; ഇങ്ങനെ നിക്ഷേപം നടത്തൂ
പ്രതിമാസം 12,500 രൂപ നിക്ഷേപിച്ച് 1.5 കോടി എങ്ങനെ സമ്പാദിക്കാം?
പദ്ധതി കാലാവധി 15 വർഷം കൂടി കൂട്ടുകയാണെങ്കിൽ 30 വർഷം കൊണ്ട് നിങ്ങൾക്ക് കയ്യിൽ കിട്ടുക 1.5 കോടിയാണ്. അതായത്, നിങ്ങളുടെ ഒരു വർഷത്തെ നിക്ഷേപം 1.5 ലക്ഷമാണ്. 30 വർഷം പൂർത്തിയാകുമ്പോൾ 45,00,000 ആണ് നിക്ഷേപ തുക. പലിശ ഇനത്തിൽ കിട്ടുക 1,09,50,911 രൂപയാണ്. അങ്ങനെയെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലെ നിക്ഷേപം 1,54,50911 രൂപയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
