മിക്ക ആളുകളും ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ചെലവുകൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നു. കൃത്യമായ ആസൂത്രണം ചെയ്ത്, നല്ല പദ്ധതികളിൽ നിക്ഷേപം നടത്തിയവർ സ്വന്തം വരുമാനത്തിൽ നിന്ന്, ചെലവുകൾക്കായി പണം കണ്ടെത്തും. അത്തരത്തിൽ മുതിർന്ന പൗരന്മാർക്ക് മികച്ച സാമ്പത്തികമായ ഭാവി പ്രദാനം ചെയ്യുന്നതിനായി സർക്കാർ രൂപകല്പന ചെയ്ത ഒരു വിരമിക്കൽ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്). 50,000 രൂപയിലധികം പ്രതിമാസ പെൻഷൻ നേടാൻ, എൻ.പി.എസ് നിക്ഷേപ പദ്ധതികളെയും അവ ഉറപ്പ് നൽകുന്ന സാധ്യതകളെയും അറിഞ്ഞിരിക്കേണ്ടത് നിർണായകമാണ്.
10,000 രൂപ നിക്ഷേപിച്ച് 7 കോടി റിട്ടേൺസ് നേടാം; വിശദമായി അറിയാം
എൻ.പി.എസ് പദ്ധതിയിൽ നിങ്ങൾ 25 വർഷത്തേക്ക് പ്രതിമാസം 15,000 രൂപ നിരക്കിൽ സ്ഥിരമായി നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 45,00,000 രൂപയാകും. 10 ശതമാനം വാർഷിക പലിശയിൽ നിങ്ങൾക്ക് പലിശയിനത്തിൽ മാത്രം 1,55,68,356 രൂപ ലഭിക്കും. അതോടൊപ്പം നിങ്ങളുടെ നിക്ഷേപ തുകയും കൂടി ഉൾപെടുത്തുമ്പോൾ 25 വർഷം കൊണ്ട് നിങ്ങളുടെ റിട്ടേൺ 2,00,68,356 രൂപയാകും. സ്ഥിരമായ പ്രതിമാസ പെൻഷൻ ഉറപ്പാക്കുന്നതിന്, മുഴുവൻ തുകയുടെയും 40 ശതമാനമായ 80,27,342 രൂപ ഒരു വർഷം കൊണ്ട് വാങ്ങുന്നതാണ് ഏറ്റവും നല്ലത്. ബാക്കിയുള്ള 60 ശതമാനമായ 1,20,41,014 രൂപ ഒറ്റത്തവണ പിൻവലിക്കാവുന്നതാണ്.

അപ്പോൾ, നിശ്ചിത വാർഷിക തുകയായ 80,27342 രൂപയും വാർഷിക റിട്ടേൺ നിരക്കായ 8 ശതമാനവും അടിസ്ഥാനമാക്കി, നിങ്ങൾക്ക് പ്രതിമാസം 53,516 രൂപ പ്രതിമാസം പെൻഷൻ ലഭിക്കുന്നതാണ്. അങ്ങനെ ഈ പദ്ധതി 50,000 രൂപയിൽ കൂടുതലുള്ള സ്ഥിരവും ഉപകാരപ്രദവുമായ പ്രതിമാസ പെൻഷൻ തുക ഉറപ്പുനൽകുന്നു. ഇത് റിട്ടയർമെന്റിന് ശേഷമുള്ള നിങ്ങളുടെ ചെലവുകൾക്ക് കൂടുതൽ പ്രയോജനകരമാകും.
5 ലക്ഷം നിക്ഷേപിച്ച് 2 ലക്ഷത്തിലധികം പലിശ നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ പദ്ധതി
അതിനാൽ, ഈ സാമ്പത്തിക വ്യവസ്ഥയ്ക്ക് നിങ്ങളുടെ വിരമിക്കൽ വർഷങ്ങളിൽ സ്ഥിരമായ വരുമാനവും സാമ്പത്തികമായ സമ്മർദ്ദങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനുള്ള പിന്തുണ നൽകാനും സാധിക്കുന്നു. ഒരു വ്യക്തി വിരമിക്കൽ പദ്ധതികളെ ആലോചിക്കുമ്പോൾ തന്നെ, തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം. 50,000 രൂപയിൽ കൂടുതൽ പ്രതിമാസം പെൻഷൻ ലഭിക്കുന്നത് കൊണ്ട് തന്നെ, വിരമിച്ചതിന് ശേഷവും നിങ്ങൾക്ക് ഒരു സ്ഥിരവരുമാനം പദ്ധതി ഉറപ്പ് നൽകുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications