വിപണിയുടെ വിപരീതമായി നിക്ഷേപിക്കുന്ന മൂച്വൽ ഫണ്ടിന്റെ ഒരു രൂപമാണ് കോൺട്രാ ഫണ്ട്. ജനപ്രീതിയുള്ളതും മികച്ച പ്രകടനം നടത്തുന്നതുമായ നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇപ്പോൾ അനുകൂലമല്ലാത്തതോ മൂല്യം കുറഞ്ഞതോ ആയ ഓഹരികളിൽ കോൺട്രാ ഫണ്ടുകൾ നിക്ഷേപിക്കപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ കോൺട്രാ ഫണ്ടുമായി ബന്ധപ്പെട്ട മൂച്വൽ ഫണ്ട് പദ്ധതിയാണ് എസ്.ബി.ഐ കോൺട്രാ ഫണ്ട്. സിൽവർ ജൂബിലി പ്രമാണിച്ച് എസ്.ബി.ഐ കോൺട്രാ ഫണ്ട് ഈ വർഷങ്ങളിലെ വളർച്ചയെ കാണിക്കുന്ന കണക്കുകൾ പുറത്തുവിട്ടു. 1999 ജൂലൈയിൽ ആരംഭിച്ച ഈ പദ്ധതി അതിലെ നിക്ഷേപകർക്ക് 19.99 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്.
5 ലക്ഷം നിക്ഷേപിച്ച് 2 ലക്ഷത്തിലധികം പലിശ നേടാം; പോസ്റ്റ് ഓഫീസിന്റെ കിടിലൻ പദ്ധതി
ഈ പദ്ധതിയിൽ 10,000 രൂപയുടെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി) 25 വർഷം കൊണ്ട് 7.19 കോടി രൂപയായി മാറി. അതായത് പദ്ധതി ആരംഭിച്ചത് മുതലുള്ള എല്ലാ മാസവും 10,000 രൂപ നിക്ഷേപം നടത്തുന്ന വ്യക്തിയുടെ അകെ തുക ജൂൺ 30- നുള്ളിൽ 7.19 കോടിയിലെത്തും. ഇത് 20.84 ശതമാനം എക്സ്.ഐ.ആർ.ആർ നൽകുന്നതിൽ ഗുണം ചെയ്യും. എക്സ്.ഐ.ആർ.ആർ എന്നാൽ (എക്സ്റ്റൻഡഡ് ഇന്റർനൽ റേറ്റ് ഓഫ് റിട്ടേൺ) വ്യത്യസ്ത സമയങ്ങളിൽ നടക്കുന്ന ഒന്നിലധികം ഇടപാടുകളുള്ള നിക്ഷേപങ്ങളുടെ വരുമാനം കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു രീതിയാണ്. ഇത് കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റിൽ (സി.എ.ജി.ആർ) നിന്ന് വ്യത്യസ്തമാണ്.

എസ്.ബി.ഐ കോൺട്രാ ഫണ്ടും ബി.എസ്.ഇ 500 ടി.ആർ.ഐയും താരതമ്യം ചെയ്യുമ്പോൾ, എസ്.ബി.ഐ കോൺട്രാ ഫണ്ട് 19.99 ശതമാനവും ബി.എസ്.ഇ 500 ടി.ആർ.ഐ 16.12 ശതമാനവുമാണ് റിട്ടേൺ നൽകിയത്. ഇത് വ്യക്തമാക്കുന്നത് പദ്ധതിയുടെ നിക്ഷേപത്തിലും റിട്ടേണിലുമുള്ള കാര്യക്ഷമതയാണ്. എസ്.ബി.ഐ കോൺട്രാ ഫണ്ട് മൂന്ന് വർഷത്തിനുള്ളിൽ എസ്.ഐ.പി റിട്ടേൺ 34.25 ശതമാനവും ഒരു വർഷത്തിനുള്ളിൽ 48.68 ശതമാവും നൽകി. എന്നാൽ ബി.എസ്.ഇ 500 ടി.ആർ.ഐ 15 വർഷത്തിൽ 15.86 ശതമാനവും 10 വർഷത്തിൽ 17. 73 ശതമാനവും അഞ്ച് വർഷത്തിൽ 24.82 ശതമാനവും കൂടാതെ, മൂന്ന് വർഷത്തിൽ 2.40 ശതമാനം ഒരു വർഷത്തിൽ 43.02 ശതമാനം എന്നിങ്ങനെയാണ് റിട്ടേൺ നൽകിയത്.
മികച്ച വായ്പാ ഉറപ്പാക്കാൻ ക്രെഡിറ്റ് സ്കോറുകൾ ഉയർത്താനുള്ള മാർഗങ്ങൾ
എസ്.ബി.ഐ കോൺട്രാ ഫണ്ട് ആരംഭിക്കുന്ന സമയത്ത് ഒരു നിക്ഷേപകൻ ഒറ്റത്തവണയായി ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ, ജൂൺ 28- ഓടെ അയാളുടെ നിക്ഷേപം 95.3 ലക്ഷം രൂപയായി വർധിക്കും. 2024 ജൂൺ 30 വരെ ഈ പദ്ധതിക്ക് 34,366 കോടി രൂപയുടെ ആസ്തിയും 20.5 ലക്ഷത്തിലധികം നിക്ഷേപകരുമുണ്ട്. ദീർഘകാല മൂലധന വിലമതിപ്പ് ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായതാണ് എസ്.ബി.ഐ കോൺട്രാ ഫണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
