മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റെ പ്ലാൻ (എസ്ഐപി). എസ്ഐപിയിലൂടെ 100 രൂപയോ 200 രൂപയോ മുതൽ നിക്ഷേപിക്കാമെന്നതാണ് സവിശേഷത. സംയുക്ത പലിശ ചെറിയ നിക്ഷേപങ്ങളെ പോലും വലിയ തുകകളാക്കി മാറ്റും. നിക്ഷേപങ്ങൾ ദീർഘകാലത്തേക്ക് ആണെങ്കിൽ വലിയൊരു തുക തന്നെ സമ്പാദിക്കാനാകും.
കേരളം ആസ്ഥാനമായ എയർ കേരള വരുന്നു; 2025 ജൂണിൽ കണ്ണൂരിൽ നിന്ന് ആദ്യ വിമാനം പറന്നുയരും
ഇക്വിറ്റി നിക്ഷേപത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം കോമ്പൗണ്ടിങിന്‍റെ ഗുണവും വളരാനുള്ള സമയവും ഒത്തുചേരുമ്പോൾ ചെറിയ തുകയുടെ പ്രതിമാസ നിക്ഷേപത്തിലൂടെ കോടികൾ നേടാനാകും. ദീര്‍ഘകാല നിക്ഷേപത്തില്‍ ഇക്വിറ്റി ഫണ്ടുകള്‍ നല്‍കുന്ന മികച്ച റിട്ടേണ്‍ ആണ് നിങ്ങളെ കോടിപതികളാക്കുന്നത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ എസ്ഐപി നിക്ഷേപങ്ങള്‍ 12 ശതമാനം റിട്ടേണ്‍ നല്‍കാറുണ്ട്. കുട്ടികളുടെ ഭാവി ആവശ്യങ്ങള്‍, വിരമിക്കല്‍ സമ്പാദ്യം, വാഹനം വാങ്ങുക തുടങ്ങിയ പോലുളള വ്യത്യസ്ത ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി എസ്ഐപി നിക്ഷേപം ആസൂത്രണം ചെയ്യാവുന്നതാണ്.

30 വർഷത്തേക്ക് 500 രൂപ, 20 വർഷത്തേക്ക് 1,000 രൂപ, 10 വർഷത്തേക്ക് 5,000 രൂപ, 5 വർഷത്തേക്ക് 10,000 രൂപ എന്നിങ്ങനെ എസ്ഐപിയിൽ പ്രതിമാസ നിക്ഷേപത്തിലൂടെ കൂടുതൽ നേട്ടം നൽകുന്നത് ഏതാണെന്ന് നോക്കാം. ഇവയുടെ വാർഷിക റിട്ടേൽ 12 ശതമാനം നിരക്കിലാണ് കണക്കാക്കിയിരിക്കുന്നത്.
30 വർഷത്തേക്ക് പ്രതിമാസ നിക്ഷേപം 500 രൂപ
വാർഷിക റിട്ടേൺ 12 ശതമാനം കണക്കാക്കുമ്പോൾ 30 വർഷത്തേക്ക് (360 മാസം) 500 രൂപ പ്രതിമാസ എസ്ഐപി ഏകദേശം 17.65 ലക്ഷം രൂപയിലേക്ക് എത്തും (പ്രിൻസിപ്പൽ തുക 1.8 ലക്ഷം രൂപയും പ്രതീക്ഷിക്കുന്ന വരുമാനം ഏകദേശം 15.85 ലക്ഷം രൂപയുമാണ്).
20 വർഷത്തേക്ക് പ്രതിമാസ നിക്ഷേപം 1000 രൂപ
20 വർഷത്തേക്ക് (240 മാസം) 1,000 രൂപയുടെ പ്രതിമാസ എസ്ഐപി 9.99 ലക്ഷം രൂപ വരെ നൽകും. (2.4 ലക്ഷം രൂപ പ്രിൻസിപ്പലും 7.59 ലക്ഷം രൂപ പ്രതീക്ഷിക്കുന്ന വരുമാനവും)
സ്വർണ ശേഖരത്തിൽ മുന്നിലുള്ളത് ഇന്ത്യ: രാജ്യത്തെ സ്ത്രീകളുടെ കൈവശമുള്ളത് 24,000 ടൺ സ്വർണം
10 വർഷത്തേക്ക് പ്രതിമാസ നിക്ഷേപം 5000 രൂപ
10 വർഷത്തേക്ക് (120 മാസം) 5,000 രൂപയുടെ പ്രതിമാസ എസ്ഐപിയിലൂടെ 11.62 ലക്ഷം രൂപ വരെ സമ്പാദിക്കാം. (6 ലക്ഷം രൂപ പ്രിൻസിപ്പലും പ്രതീക്ഷിക്കുന്ന വരുമാനം 5.62 ലക്ഷം രൂപയും)
5 വർഷത്തേക്ക് പ്രതിമാസ നിക്ഷേപം 10,000 രൂപ
5 വർഷത്തേക്ക് (60 മാസം) 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 8.25 ലക്ഷം രൂപ നൽകും. (6 ലക്ഷം രൂപ പ്രിൻസിപ്പലും പ്രതീക്ഷിക്കുന്ന വരുമാനം 2.25 ലക്ഷം രൂപയും)
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
