കിട്ടിയോ, ഇല്ലെങ്കില്‍ ഉടനെ കിട്ടും; ഈ ഇടപാടുകൾ പ്രശ്നക്കാർ; ആദായ നികുതി നോട്ടീസ് ലഭിക്കാനുള്ള സാധ്യതകളിങ്ങനെ

ഒരു ലക്ഷത്തോളം ആദായ നികുതി നോട്ടീസുകളാണ് വിവിധ കാരണങ്ങള്‍ക്ക് അയച്ചതെന്നാണ് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. 50 ലക്ഷം രൂപയ്ക്ക് അടുത്ത് വരുമാനമുള്ള വ്യക്തികളെ ലക്ഷ്യമിട്ടാണ് ഈ നോട്ടീസുകൾ നൽകിയിട്ടുള്ളത്. ആദായനികുതി നോട്ടീസ് ലഭിക്കുന്നത് നികുതിദായകനെ സംബന്ധിച്ച് അസ്വാസ്ഥ്യമുണ്ടാക്കുന്ന കാര്യമാണ്.

അന്വേഷണത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം, നിയമപരമായ പ്രത്യാഘാതങ്ങൾ എന്നിവ പലരും ചിന്തിക്കുന്ന ഘടകങ്ങളാണ്. ആദായ നികുതി നോട്ടീസ് ലഭിച്ചാൽ നോട്ടീസുകളോട് വേ​ഗത്തിൽ, കൃത്യമായി പ്രതികരിക്കുക എന്നത് വളരെ പ്രധാനമാണ്. എന്തുകൊണ്ട് ആദായ നികുതി നോട്ടീസ് ലഭിക്കാം എന്നും എങ്ങനെ നോട്ടീസ് ഒഴിവാക്കാം എന്നും പരിശോധിക്കാം.

വരുമാനത്തിലെ വ്യത്യാസം

വാര്‍ഷിക വിവര പ്രസ്താവന( annual information statement) യില്‍ നികുതിദായകന്റെ സാമ്പത്തിക ഇടപാടുകളുടെ സമഗ്രമായി വിവരങ്ങളുണ്ടാകും. നിക്ഷേപ പലിശി, ലാഭവിഹിതം, ഓഹരികളുടെ വാങ്ങല്‍/ വില്പന, മ്യൂച്വല്‍ ഫണ്ട് ഇടപാട്, വിദേശ പണമയക്കല്‍, തുടങ്ങി സേവിംഗ്‌സ് അക്കൗണ്ട് പലിശ വരെ കൃത്യമായി വാര്‍ഷിക വിവര പ്രസ്താവനയില്‍ ഉള്‍പ്പെടുത്തും.

കിട്ടിയോ, ഇല്ലെങ്കില്‍ ഉടനെ കിട്ടും; ആദായ നികുതി നോട്ടീസ് ലഭിക്കാനുള്ള സാധ്യതകളിങ്ങനെ

കൃത്യതയ്ക്കും പൊരുത്തകേടുകള്‍ ഒഴിവാക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ സൂക്ഷമായി പരിശോധിക്കണം. ചെറിയ തെറ്റുകളോ ഒഴിവാക്കലുകളോ ആദായ നികുതി ഇന്വേഷണത്തിനും നോട്ടീസ് ലഭിക്കാനും കാരണമാകും.

റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാല്‍

ആദായനികുതി റിട്ടേൺ സമർപ്പിക്കാത്ത നികുതിദായകരെ ബോധവത്കരിക്കാൻ നികുതി വകുപ്പ് ഇ-കാമ്പെയ്‌നുകൾ നടത്തുന്നുണ്ട്. റിട്ടേൺ സമർപ്പിക്കാനുള്ള ബിലേറ്റഡ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി കഴിഞ്ഞെങ്കിൽ, അസസ്മെന്റ് വർഷം കഴിഞ്ഞ് 24 മാസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്ത റിട്ടേൺ ഫയൽ ചെയ്യാം. ഈ സമയത്ത് കാലതാമസത്തിന് അനുസരിച്ച് 25 ശതമാനമോ 50 ശതമാനമോ അധിക നികുതി നൽകണം. 

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ

നികുതിദായകന്റെ റിപ്പോർട്ട് ചെയ്ത വരുമാനവും നികുതിദായകൻ നടത്തിയ ഉയർന്ന മൂല്യമുള്ള ഇടപാടുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആദായ നികുതി നോട്ടീസ് ലഭിക്കാം. വസ്തു വാങ്ങൽ അല്ലെങ്കിൽ 10 ലക്ഷത്തിൽ കൂടുതലുള്ള ക്രെഡിറ്റ് കാർഡ് ബില്ലടയ്‌ക്കൽ, വലിയ തുകയുടെ നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള ഇടപാടുകൾ നടത്തിയവർ ആദായനികുതി റിട്ടേണിൽ വ്യക്തത വരുത്തിയില്ലെങ്കിൽ നോട്ടീസ് ലഭിക്കാം. ഇടപാടുമായി വരുമാനം പൊരുത്തപ്പെടുന്നില്ലെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഫണ്ടിന്റെ ഉറവിടം ആദായ നികുതി വകുപ്പിനോട് വിശദീകരിക്കേണ്ടി വരും.

മുൻകൂർ നികുതി മുടങ്ങിയാൽ

മുൻകൂർ നികുതി അടയ്ക്കുന്നതിൽ സ്ഥിരത ഇല്ലാത്തതും വരുമാനത്തിൽ പെട്ടന്നുണ്ടാകുന്ന ഏറ്റകുറച്ചിലോ ആദായ നികുതി നോട്ടീസ് ക്ഷണിച്ചു വരുത്തും. ആവശ്യമെങ്കിൽ ഉചിതമായ മുൻകൂർ നികുതി അടയ്ക്കാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെടും.

തെറ്റായ ഇളവുകളും ക്ലെയിമുകളും

വീട്ടു വാടക അലവൻസ് (എച്ച്ആർഎ), സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് എന്നി ക്ലെയിം ചെയ്യുമ്പോൾ ഇവ തൊഴിലുടമ നൽകിയ ഫോം 16-ൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചേക്കാം. ക്ലെയിമുകളുടെ ആധികാരികത ഉറപ്പിക്കാനാണ് ഈ അവസരത്തിൽ നോട്ടീസ് നൽകുന്നത്. 

ടിഡിഎസ് ക്ലെയിമിൽ വ്യക്തത

ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് മുൻപായി ക്ലെയിം ചെയ്ത ടിഡിഎസ് ക്രെഡിറ്റുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകളില്ലെന്ന് ഉറപ്പാക്കണം. റിട്ടേണിൽ ക്ലെയിം ചെയ്ത ടിഡിഎസ് ക്രെഡിറ്റും ഫോം 26എഎസിൽ കാണിക്കുന്ന തുകയും വ്യത്യസ്തമായാൽ ആദായനികുതി വകുപ്പിൽ നിന്നുള്ള നോട്ടീസ് ലഭിച്ചേക്കാം.

റിട്ടേൺ ലഭിച്ചാൽ എന്ത് ചെയ്യണം

ആദായ നികുതി നോട്ടീസ് ലഭിച്ചാൽ നോട്ടിസിന്റെ കാരണം കൃത്യമായി മനസിലാക്കുകയാണ് ആദ്യം വേണ്ടത്. നോട്ടീസ് ശ്രദ്ധാപൂർവം വായിച്ചാൽ ഇക്കാര്യം മനസിലാക്കാം. ആവശ്യമെങ്കിൽ സാമ്പത്തിക വി​ദ​ഗ്ധരുടെ മാർ​ഗനിർദ്ദേശം തേടുകയും നോട്ടീസിന് മറുപടി നൽകുകയും ചെയ്യും. ആദായ നികുതി റിട്ടേണിൽ ക്ലെയിം ചെയ്‌തിരിക്കുന്ന ടിഡിഎസും ഫോം 26എഎസിലുള്ള തുകയും ക്രോസ്-ചെക്ക് ചെയ്യണം. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് മുൻപ് എഐഎസ് അവലോകനം ചെയ്യുന്നതും നോട്ടീസ് ഒഴിവാക്കാൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X