സ്ഥിര നിക്ഷേപം; പലിശ നിരക്കുയരുമ്പോൾ പോസ്റ്റ് ഓഫീസിനോട് മുട്ടാൻ എസ്ബിഐ; എവിടെ കിട്ടും നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലരും പണം നിക്ഷേപിക്കാൻ ഇന്നും തിരഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപങ്ങൾ തന്നെയാണ്. ഓഹരി വിപണിയുമായി ബന്ധമില്ലാത്തതിനാല്‍ പൂര്‍ണമായ സുരക്ഷിതത്വം സ്ഥിര നിക്ഷേപങ്ങള്‍ക്കുണ്ട്. നിശ്ചിത വരുമാനം സ്ഥിരനിക്ഷേപം ഉറപ്പു തരുന്നു. അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ റിസര്‍വ് ബാങ്കിന്റെ സബ്‌സിഡിയറി കമ്പനിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് നഷ്ട സാധ്യത കുറവാണ്. റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്തി തുടങ്ങിയതോടെ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് ഉയർന്നിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് ബാങ്കുകൾ പലിശ നിരക്ക് ഉയർത്തി. പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റുകളുടെ പലിശ നിരക്കിൽ മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥിര നിക്ഷേപവും പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളും തമ്മിലുള്ള താരതമ്യം നോക്കാം. ഏതാണ് മികച്ച ആദായം തരുന്നതെന്ന് നോക്കാം.

 

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

2022 ജൂണ്‍ 14നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. 211 ദിവസം മുതല്‍ 1 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 4.40 ശതമാനത്തില്‍ നിന്ന് 4.60 ശതമാനമാക്കി ഉയര്‍ത്തി. 1 മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.10 ശതമാനം പലിശയില്‍ നിന്ന് 5.30 ശതമാനമാക്കി പലിശ നിരക്ക് ഉയര്‍ത്തി. 2 മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനം പലിശ നിരക്ക് 5.35 ശതമാനമാക്കി ഉയര്‍ത്തി. 5.45 ശതമാനമാണ് അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് നല്‍കുന്ന പലിശ. 5.50 ശതമാനമാണ് 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് നല്‍കുന്ന പലിശ. 7 ദിവസം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ പലിശയെക്കാള്‍ 0.50 ശതമാനം അധിക പലിശ എസ്ബിഐ നല്‍കും. 7 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് 0.30 ശതമാനം പ്രീമിയം പലിശയും അനുവദിക്കും. ഇത് പ്രകാരം 6.30 ശതമാനമാണ് ഇക്കാലയളവിലേക്കുള്ള പലിശ നിരക്ക്. 

Also Read: ഒറ്റത്തവണ നിക്ഷേപിക്കൂ, എസ്ബിഐ തരും മാസ വരുമാനം; കൊള്ളാം ഈ നിക്ഷേപം

പോസ്റ്റ് ഓഫീസ്

പോസ്റ്റ് ഓഫീസ്

തപാല്‍ വകുപ്പ് രാജ്യത്തെ ജനങ്ങള്‍ക്കായി അവതരിപ്പിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് ടേം ഡെപ്പോസിറ്റ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായി പോസ്റ്റ് ഓഫീസിലാണ് നിക്ഷേപമെന്നതിനാല്‍ കാലാവധിയില്‍ നിക്ഷേപിച്ച തുകയും പലിശയും തിരികെ ലഭിക്കുന്നതിന് പ്രയാസമില്ല. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒറ്റയ്‌ക്കോ മൂന്ന് പേരടങ്ങുന്ന ജോയിന്ററ് അക്കൗണ്ട് ആയോ നിക്ഷേപം ആരംഭിക്കാം. പത്ത് വയസ് പൂര്‍ത്തിയായവര്‍ക്ക് സ്വന്തം പേരിലും 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാവിന്റെ പേരിലും നിക്ഷേപം ആരംഭിക്കാം. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് നിക്ഷേപങ്ങളുടെ കാലാവധി. 1000 രൂപയാണ് ചുരുങ്ങിയ നിക്ഷേപമായി വേണ്ടത്. 100 രൂപ യുടെ ഗുണിതങ്ങളായി എത്ര തുകയും നിക്ഷേപിക്കാം, ഉയര്‍ന്ന പരിധിയില്ല. 1-3 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.5 ശതമാനമാണ് പോസ്റ്റ് ഓഫീസ് നല്‍കുന്ന പലിശ. ഇത് എസ്ബിഐ സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്നതാണ്. 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനും പോസ്റ്റ് ഓഫീസ് ഉയര്‍ന്ന പലിശ നല്‍കുന്നുണ്ട്. 6.7 ശതമാനമാണ് പലിശ നിരക്ക്. 

Also Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്‌ക്കേണ്ട; ഈ വഴി നോക്കൂ

പലിശ നിരക്ക്

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകം നിരക്ക് നല്‍കുന്നില്ല. എല്ലാ നിക്ഷേപകര്‍ക്കും 6.7 ശതമാനം പലിശ നല്‍കുന്നുണ്ട്. എസ്ബിഐ യെ കൂടാതെ എച്ചഡിഎഫ്‌സി, ആക്‌സിസ്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക എന്നിവയുടെ സ്ഥിര നിക്ഷേപങ്ങളെക്കാളും ഉയര്‍ന്ന നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപം നല്‍കുന്ന പലിശ നിരക്ക്. 

Also Read: ഇപ്പോൾ നിക്ഷേപിക്കാം, നിരക്ക് കൂടുമ്പോൾ ഉയർന്ന പലിശ നേടാം; സ്ഥിര നിക്ഷേപകർ വിട്ടുകളയരുത് ഈ ബാങ്കിനെ

Read more about: fixed deposit post office sbi
English summary

Comparing Fixed Deposit Rate Of SBI And Post Office; Which One Gives High Return; Details Here

Comparing Fixed Deposit Rate Of SBI And Post Office; Which One Gives High Return; Details Here
Story first published: Wednesday, June 22, 2022, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X