2023-24 കേന്ദ്ര ബജറ്റിലെ നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനം നികുതിദായകരെ അല്പമൊന്ന് ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. 7 ലക്ഷം രൂപ വേണ്ട നികുതി വേണ്ടെന്ന പ്രഖ്യാപനം പലരും ആവേശത്തോടെ സ്വീകരിച്ചെങ്കിലും പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് ഇളവെന്ന് വ്യക്തമാക്കിയതോടെ ആവേശം തണുത്തു.
യാതൊരു ആദായ നികുതി കിഴിവുകളും ലഭിക്കാത്ത രീതിയിലാണ് പുതിയ വ്യവസ്ഥയിൽ നികുതി കണക്കാക്കുന്നത്. ലഭ്യമായ ഇളവുകൾ കണക്കാക്കിയ ശേഷമാണ് പഴയ വ്യവസ്ഥയിൽ നികുതി ചുമത്തുന്നത്. ഇതിനാൽ ബജറ്റിന് ശേഷം ഏത് നികുതി വ്യവസ്ഥയാണ് നികുതിദായകർക്ക് കൂടുതൽ ആകർഷകമാവുക എന്ന് നോക്കാം.
എന്താണ് പുതിയ നികുതി വ്യവസ്ഥ
പുതിയ നികുതി വ്യവസ്ഥയിലും പഴയ നികുതി വ്യവസ്ഥയിലും നേരത്തെ 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടിയിരുന്നില്ല. ബജറ്റിലെ പുതിയ പ്രഖ്യാപനത്തോടെ പുതിയ നികുതി വ്യവസ്ഥയില്‍ 7 ലക്ഷം രൂപ വരെ റിബേറ്റ് നല്‍കും. 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതി നല്‍കേണ്ടതില്ല. 6 എണ്ണമുണ്ടായിരുന്ന നികുതി സ്ലാബ് 5 ആക്കി കുറയ്ക്കുകയും ചെയ്തു.
* 0-3 ലക്ഷം വരെ നികുതിയില്ല
* 3 ലക്ഷം മുതൽ 5 ലക്ഷം- 5%
* 6 ലക്ഷം മുതൽ 9 ലക്ഷം- 10%
* 9 ലക്ഷം മുതൽ 12 ലക്ഷം- 15%
* 12 ലക്ഷം മുതൽ 15 ലക്ഷം- 20%
* 15 ലക്ഷത്തിന് മുകളില്‍- 30% എന്നിങ്ങനെയാണ് പുതിയ നികുതി വ്യവസ്ഥയിലെ നികുതി സ്ലാബുകൾ.
ഉയര്‍ന്ന നികുതിദായകര്‍ക്കുള്ള സര്‍ച്ചാര്‍ജ് 37 ല്‍ നിന്ന് 25 ആയി കുറച്ചു. ഇതോടെ പരമാവധി നികുതി 39 ശതമാനായി കുറും. 15.50 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള വ്യക്തികള്‍ക്ക് 52,500 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും പുതിയ നികുതി വ്യവസ്ഥയിൽ ലഭിക്കും.
പഴയ നികുതി വ്യവസ്ഥ
പുതിയ നികുതി വ്യവസ്ഥയ്ക്ക് പ്രധാന്യം നല്‍കി ഡീഫോള്‍ട്ട് നികുതി വ്യവസ്ഥയാക്കി മാറ്റുകയാണെങ്കിലും പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാൻ നികുതിദായകർക്ക് സാധിക്കും. പഴയ നികുതി വ്യവസ്ഥയിൽ നിക്ഷേപങ്ങൾക്കും ചെലവുകൾക്കും നികുതി കിഴിവുകൾ ലഭിക്കും. 80സി നിക്ഷേപങ്ങൾ, ഭവന വായ്പ തിരിച്ചടവ്, മെഡിക്കൽ ഇൻഷൂറൻസ് ചെലവുകൾ തുടങ്ങിയവയ്ക്ക് നികുതി ഇളവുകൾ ലഭിക്കും.
പഴയ നികുതി വ്യവസ്ഥയില്‍ 2.50 ലക്ഷം വരെ നികുതി ചുമത്തിയിരുന്നില്ല. 2.50 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ 5%, 5 ലക്ഷത്തിനും 10 ലക്ഷം വരെ 20%, 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് നികുതി ചുമത്തിയിരുന്നത്.
ഏതാണ് മികച്ചത്
ഏതാണ് മികച്ചതെന്ന് തിരഞ്ഞെടുക്കും മുൻപ് ഏങ്ങനെയാണ് ആദായ നികുതി കണക്കാക്കുന്നതെന്ന് മനസിലാക്കണം. നികുതി കിഴിവ് ലഭിക്കുന്ന പിപിഎഫ്, ഇപിഎഫ്, എൽഐസി തുടങ്ങിയവിൽ നിക്ഷേപിക്കുന്നവരും ഭവന വായ്പയിൽ നികുതി കിഴിവുകൾ ക്ലെയിം ചെയ്യുന്നവരുമാണോ എന്ന് പരിശോധിക്കണം. കിഴിവുകൾ ക്ലെയിം ചെയ്യാത്തവരാണെങ്കിൽ പുതിയ നികുതി വ്യവസ്ഥ വളരെ പ്രയോജനകരമാണ്.
പുതുതായി ശമ്പളം വാങ്ങുന്നവർ, കിഴിവുകളെ ആശ്രയിക്കാത്തവർ എന്നിവർക്ക് പുതിയ വ്യവസ്ഥ അനുയോജ്യമാകും. പഴയ നികുതി വ്യവസ്ഥയിൽ 5 ലക്ഷം വരെ നികുതി ഇളവ് ബാധകമാണ്. ഇതിനാൽ 5 ലക്ഷം രൂപ ശമ്പളമുള്ള വരുമാന വിഭാഗം മാത്രം നികുതിയൊന്നും നൽകുന്നില്ല.
ഉദാഹരണം
10 ലക്ഷം രൂപ ശമ്പളമായി വർഷത്തിൽ ലഭിക്കുന്ന പ്രകാരശന് പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്താലും പുതിയ നികുതി വ്യവസ്ഥയിലുമുള്ള വ്യത്യാസം എന്താണെന്ന് നോക്കാം. 80സി, 80ഡി, 24(ബി) എന്നീ വകുപ്പുളിൽ നിന്ന് ലഭിക്കുന്ന നികുതി ഇളവുകൾ വഴി 2.50 ലക്ഷം രൂപ നികുതി ബാധക വരുമാനം കുറച്ചാൽ 7.50 ലക്ഷം രൂപയ്ക്ക് മാത്രമാണ് നികുതി അടയ്ക്കേണ്ടി വരുന്നത്.
ഇതിൽ 2.50 ലക്ഷം രൂപ വരെ പഴയ നികുതി വ്യവസ്ഥയിൽ നികുതിയില്ല. 2.50 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപയുള്ള വരുമാനത്തിന് 5 ശതമാനം നികുതി ഈടാക്കിയാൽ 12,500 രൂപ (2.50 ലക്ഷം*5%) നികുതി വരും.
5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള സ്ലാബിൽ 20 ശതമാനം നികുതി ഈടക്കിയാൽ 50,000 രൂപ (2,50,000* 20%) ഈ സ്ലാബിൽ നികുതി നൽകണം. ആകെ ഏകദേശം 62,500 രൂപ (12,500+50,000) നികുതി നൽകേണ്ടി വരും. ഇതേ വ്യക്തി പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത് ഇളവുകൾ ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ 1,12,500 രൂപയോളം നികുതി നൽകേണ്ടി വരും.
പുതിയ വ്യവസ്ഥയിൽ
പുതിയ നികുതി വ്യവസ്ഥയിൽ ഇളവുകൾ ക്ലെയിം ചെയ്യാനില്ലാത്തതിനാൽ നികുത നൽകേണ്ട തുക 10 ലക്ഷം രൂപ തന്നെയായിരിക്കും. ഇതിൽ മൂന്ന് ലക്ഷം രൂപയ്ക്ക് വരെ നികുതി നൽകേണ്ടതില്ല. 3 ലക്ഷം രൂപ മുതൽ 6 ലക്ഷം വരെ 5 ശതമാനം കണക്കിൽ 15,000 രൂപ നികുതി നൽകണം. 6 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയിൽ 10 ശതമാനം നിരക്കിൽ 30,000 രൂപ നൽകണം.
9 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലെ സ്ലാബിൽ ബാക്കിയുള്ള 1 ലക്ഷത്തിന് 15 ശതമാനം നിരക്കിൽ 15,000 രൂപ നികുതി നൽകണം. ഇതുപ്രകാരം ആകെ 60,000 രൂപ (15,000+50,000+, 15,000) യാണ് നികുതി നൽകേണ്ടത്.
പഴയതോ പുതിയതോ
നികുതി ഇളവ് ക്ലെയിം ചെയ്യാതെ നികുതി അടയക്കുന്നവർക്ക് നികുതി ലാഭിക്കാൻ പുതിയ നികുതി വ്യവസ്ഥ വളരെ നല്ലതാണ്. എന്നാൽ കിഴിവുകൾ ഉപയോഗിക്കുന്നൊരാൾക്ക് പഴയ വ്യവസ്ഥയാണ് കൂടുതൽ പ്രയോജനം ചെയ്യുക.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications