ചിട്ടിയും ആർഡി (ആവർത്തന നിക്ഷേപം) എല്ലാവർക്കും അറിയാവുന്ന നിക്ഷേപ മാർഗങ്ങളാണ്. മാസത്തിൽ മിച്ചം പിടിക്കുന്നൊരു തുക നിക്ഷേപിക്കാനുള്ള മാർഗമായാണ് എല്ലാവരും ഇത്തരം ഇത്തരം നിക്ഷേപങ്ങളിൽ ചേരുന്നത്. എന്നാൽ ഇവയുടെ ഗുണങ്ങളും പ്രവർത്തന രീതിയും അറിഞ്ഞ് നിക്ഷേപിച്ചാൽ മാത്രമെ നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളൂ. ജനകീയമായ പോസ്റ്റ് ഓഫീസ് ആർഡിയുടെയും കെഎസ്എഫ്ഇ ചിട്ടിയുടെയും ഗുണങ്ങളും രീതികളും ഏതിലാണ് ചേരേണ്ടതെന്നും നോക്കാം.
ചിട്ടയും ആർഡിയും
ഓരേ സമയം നിക്ഷേപത്തിന്റെയും വായ്പയുടെയുംഗുണങ്ങള് ലഭിക്കുന്ന നിക്ഷേപ മാര്‍ഗമാണ് ചിട്ടികള്‍. ഉദാഹരണത്തിന് അധികം വൈകാതെ 1.5ലക്ഷം രൂപ ആവശ്യമുള്ള ഒരു വ്യക്തി വായ്പ എടുക്കുന്നതിന് പകരം 2 ലക്ഷം രൂപയുടെ ചിട്ടിയില്‍ ചേര്‍ന്നാല്‍ ആവശ്യ സമയത്ത് ചിട്ടി വിളിച്ചെടുത്ത് പണം നേടാം. ബാങ്ക് വായ്പകളെക്കാള്‍ മികച്ച നിക്ഷേപമാണിത്. അതേസമയം പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങള്‍ നിക്ഷേപ മാര്‍ഗം മാത്രമാണ്. മാസത്തില്‍ മിച്ചം വെയ്ക്കാന്‍ സാധിക്കുന്ന തുക നിക്ഷേപിച്ച് അഞ്ച് വര്‍ഷ കാലത്തേക്ക് നിശ്ചിത ശതമാനം പലിശ നിരക്കില്‍ മികച്ച തുക നേടാന്‍ സാധിക്കും.
ആദായം
ഓരോ നിക്ഷേപങ്ങളുലും ചേരുന്നത് ആദായം പ്രതീക്ഷിച്ചാണ്. പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ നിന്ന് ഗ്യാരണ്ടിയുള്ള ആദായം ലഭിക്കുമെന്ന് കാണാം. നിലവില്‍ 5.8 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ. എന്നാല്‍ കെഎസ്എഫ്ഇ ചിട്ടികള്‍ സ്ഥിരമായ ആദായം വാഗ്ദാനം ചെയ്യുന്നില്ല. ചിട്ടിയില്‍ നിന്ന് ഡിവിഡന്റാണ് ലഭിക്കുന്നത്. ലേലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ലഭിക്കുക. ഈ തുക എത്രയാകുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിക്കുകയുമില്ല. ഡിവിഡന്റ് ലഭിക്കുമ്പോള്‍ മാസ അടവില്‍ കുറവ് വരുകയാണ് ചെയ്യുക.
സുരക്ഷിതത്വം
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതിനാല്‍ പൂര്‍ണമായും സുരക്ഷിതമാണ്. കെഎസ്എഫ്ഇ ചിട്ടികളും ഇതേ സുരക്ഷിതത്വം ഉറപ്പു നല്‍കുന്നുണ്ട്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇ 1982 ലെ കേന്ദ്ര ചിട്ടി നിയമം അനുസരിച്ച് മാത്രമാണ് ചിട്ടി നടത്തുന്നത്. കൂടാതെ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ യാതൊരു പ്രോസസിംഗ് ചാര്‍ജും ഈടാക്കുന്നില്ല. എന്നാല്‍ കെഎസ്എഫ്ഇ ചിട്ടികളില്‍ ഗ്രോസ് ചിട്ടി തുകയുടെ 5 ശതമാനം കെഎസ്എഫ്ഇ കമ്മീഷനായി ഈടാക്കും. അതായത് 1 ലക്ഷം രൂപയുടെ ചിട്ടിയില്‍ ചേര്‍ന്നാല്‍ 5,000 രൂപ കമ്മീഷനായി നല്‍കണം.
Also Read: തെറ്റില്ലാതെ നിക്ഷേപിച്ചാൽ ശരിയായ തുക കയ്യിലെത്തും; 60-ാം വയസിൽ നേട്ടം കൊയ്യാം
ചിട്ടിയുടെ രീതി
ചിട്ടിയിലും പോസ്റ്റ് ഓഫീസ് ആർഡിയിലും മാസത്തില്‍ നിശ്ചിത തുക അടയ്ക്കേണ്ടതുണ്ട്. എന്നാല്‍ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം അനുസരിച്ചാണ് ഇവയില്‍ ഏത് വേണമെന്ന് തിരഞ്ഞെടുക്കേണ്ടത്. ഒരു നിക്ഷേപ മാര്‍ഗമെന്ന നിലയിലാണെങ്കില്‍ ചിട്ടികള്‍ തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ബുദ്ധി. പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് ബാങ്ക് വായ്പകളെക്കാള്‍ ചുരുങ്ങിയ ചെലവില്‍ ആശ്രയിക്കാവുന്ന ഇടമാണ് ചിട്ടി. ഇതിനാല്‍ ചിട്ടിയില്‍ ചേര്‍ന്നാല്‍ അവസാനം വരെ കാത്തിരിക്കാതെ ആവശ്യങ്ങള്‍ക്ക് ചിട്ടി വിളിച്ചെടുക്കണം.
60 മാസത്തേക്കുള്ള 10 ലക്ഷത്തിന്റെ ചിട്ടിയില്‍ 25 ശതമാനം കിഴിച്ച് ആദ്യം വിളിച്ചെടുക്കുന്നയാള്ക്ക് ലഭിക്കുക 4.5 ലക്ഷമാണ്. ഡിവിഡന്റ് എല്ലാ നേടിയ ശേഷം ഇയാള്‍ അഞ്ച് വര്‍ഷം കൊണ്ട് അധികം അടയ്ക്കേണ്ടി വരുന്നത് വെറും 60,000 രൂപ മാത്രമാണ്. മൊത്തത്തില്‍ 5.1 ലക്ഷം രൂപ. ഇത് ബാങ്ക് പലിശയെക്കാള്‍ ലാഭകരമാണ്. ഇതോടൊപ്പം ചിട്ടി കാലവധി എത്തിയ ശേഷം വാങ്ങുന്നയാള്‍ക്കും ഇതേ തുകയാണ് അടയ്ക്കേണ്ടത്. ലഭിക്കുന്നത് 5.70 ലക്ഷം രൂപയാണ്.
പോസ്റ്റ് ഓഫീസ് ആർഡി
എന്നാല്‍ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം പൂര്‍ണമായും നിക്ഷേപമാര്‍ഗമായാണ് നടക്കുന്നത്. മാസത്തില്‍ മിച്ചം പിടി്ക്കുന്ന തുക സുരക്ഷിതമായി നിക്ഷേപിക്കാനുള്ള മാര്‍ഗമായി പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം. മാസം 5000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷത്തെ കാലാവധിക്ക് ശേഷം 348480 രൂപ ലഭിക്കും. ഇതില്‍ 48,480 രൂപ പലിശയാണ്. മാസം 10,000 രൂപ നിക്ഷേപിച്ചാല്‍ 60 മാസം കൊണ്ട് പലിശയായി 96967 രൂപ ലഭിക്കും. ആകെ 696967 രൂപ ലഭിക്കും.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications