തെറ്റില്ലാതെ നിക്ഷേപിച്ചാൽ ശരിയായ തുക കയ്യിലെത്തും; 60-ാം വയസിൽ നേട്ടം കൊയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ ജീവിതം സുരക്ഷിതമാക്കാൻ ആവശ്യം പണമാണ്. വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ജോലിയുള്ള കാലത്തെ നിക്ഷേപവും പെന്‍ഷനുമാണ് പലർക്കും ആശ്രയമാവുന്നത്. പെൻഷൻ, പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്ക് കീഴിൽ വരാത്തവർക്ക് വിരമിക്കൽ കാലത്തേക്ക് പണം കരുതേണ്ടതുണ്ട്. എന്നാൽ എവിടെ നിക്ഷേപിക്കും എന്നത് ചോദ്യമാണ്. തെറ്റായിടത്ത്, തെറ്റായ രീതിയിൽ നിക്ഷേപിച്ചാൽ പണം ആവശ്യത്തിന് ഉപകാരപ്പെടില്ലെന്ന് ഉറപ്പാണ്.

 

നിക്ഷേപം

40-60 വയസിനുള്ളില്‍ ആവശ്യമായ പണം കണ്ടെത്തുക എന്നതാണ് പ്രധാനമാണ്. ഓഹരി വിപണികളില്‍ നേരിട്ട് നിക്ഷേപവും എന്‍പിഎസിലെ ഇക്വിറ്റി വിഹിതം ഉയര്‍ത്തുക, മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി വഴിയുള്ള നിക്ഷേപം എന്നിങ്ങനെ പല വഴിക്ക് പണം കണ്ടെത്താം. വാര്‍ഷിക ചെലവുകളുടെ 30 മടങ്ങ് തുക വിരമിക്കല്‍ കാലത്തേക്ക് കരുതുന്നത് ഭാവിയിലെ ആവശ്യങ്ങളെ നിറവേറ്റാൻ സാധിക്കും. വിരമിക്കൽ കാലത്തെ നിക്ഷേപം നടത്തുമ്പോഴുണ്ടാകുന്ന തെറ്റുകളും പരിഹാരങ്ങളും നോക്കാം. 

Also Read: സ്വര്‍ണം വാങ്ങാം; ഗ്രാമിന് 50 രൂപ കിഴിവ്; പണികൂലിയും ജിഎസ്ടിയുമില്ല; നാളെ വരെ അവസരം

റിയൽ എസ്റ്റേറ്റ് നിക്ഷേപം

റിയൽ എസ്റ്റേറ്റ് നിക്ഷേപം

വിരമിക്കൽ കാലത്തേക്ക് സ്ഥിര വരുമാനം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുകയാണോ, വീടോ, കെട്ടിടങ്ങളിൽ നിന്നുള്ളതോ ആയ വാടക വരുമാനം നല്ലത് തന്നെ. എന്നാൽ ഇക്കാര്യം കൂടി ശ്രദ്ധിക്കണം. വിരമിക്കല്‍ കാലത്തേക്ക് റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നത് തെറ്റായ തീരുമാനമാണ്. കാലപ്പഴക്കം ചെന്ന വീട്, കെട്ടിടങ്ങളുടെ അറ്റകുറ്റപണി നടത്തിപ്പ് പ്രായമാവരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. ഇതോടൊപ്പം അറ്റകുറ്റപണിക്കുള്ള ചെലവ് ഉയരുകയും ഇതിനൊത്ത ആദായം വാടക ഇനത്തില്‍ ലഭിക്കാതായാൽ പ്രതീക്ഷിച്ച വരുമാനം തരാൻ റിയൽ എസ്റ്റേറ്റിന് സാധിക്കില്ല. 

Also Read: റെയില്‍വെയുടെ 10 ലക്ഷത്തിന്റെ ആനുകൂല്യം വേണോ? ടിക്കറ്റെടുക്കുമ്പോള്‍ ഇക്കാര്യം ഓര്‍ത്താല്‍ മതി

ആരംഭിക്കാൻ വൈകുന്നത്

ആരംഭിക്കാൻ വൈകുന്നത്

വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപത്തിന് പലരും തിരഞ്ഞെടുക്കുന്നത് അവസാന കാലത്താണ്. വലിയ സാമ്പത്തിക ഭാരം നിക്ഷേപകന് ഉണ്ടാകും. പ്രായം കൂടുന്നതിന് അനുസരിച്ച് നമ്മുടെ വിരമിക്കല്‍ ഫണ്ടിലേക്ക് നീക്കിവെയ്ക്കുന്ന തുക ഉയര്‍ത്തേണ്ടി വരും. 60ാം വയസില്‍ 5 കോടി രൂപ വേണ്ട വ്യക്തി 20-ാം വയസിൽ നിക്ഷേപം ആരംഭിച്ചാല്‍ 12 ശതമാനം ആദായം ലഭിക്കുന്ന നിക്ഷേപത്തിലേക്ക് മാസത്തിൽ 4,207 രൂപ മാറ്റണം. 5 വര്‍ഷം വൈകി 25-ാം വയസില്‍ തുടങ്ങിയാല്‍ 7,698 രൂപ മാസത്തില്‍ നിക്ഷേപിക്കേണ്ടി വരും. വിരമിക്കല്‍ കാലത്തേക്ക് ആവശ്യമായ തുക മനസിലാക്കി ഇതിന് അനുസരിച്ച് കഴിയും വേഗത്തില്‍ നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. 

Also Read: വരുമാനം 10 ലക്ഷമാണെങ്കിലും ചില്ലികാശ് നികുതി അടയ്‌ക്കേണ്ട; ഈ വഴി നോക്കൂ

ശ്രദ്ധിക്കാത്ത പണപ്പെരുപ്പം

ശ്രദ്ധിക്കാത്ത പണപ്പെരുപ്പം

പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ദീര്‍ഘകാലത്തേക്കുള്ള ആവശ്യത്തിന് നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. പണപ്പെരുപ്പ നിരക്ക് 7 ശതമാനമായാല്‍ 1 ലക്ഷം രൂപയുടെ മൂല്യം 30 വര്‍ഷത്തിന് ശേഷം 13,000 രൂപ മാത്രമാകും. നിലവില്‍ മാസത്തില്‍ 50,000 രൂപ ചെലവാക്കുന്നയാള്‍ക്ക് 30 വര്‍ഷത്തിന് ശേഷം 3.81 ലക്ഷം രൂപ ചെലവാക്കേണ്ടി വരും. ഇതിന് അനുസരിച്ചുള്ള ആദായം ലഭിക്കുന്ന തരത്തിൽ നിക്ഷേപം ക്രമീകരിക്കണം.

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തെയുള്ള പിൻവലിക്കൽ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളില്‍ നിന്ന് നേരത്തെ പണം പിന്‍വലിക്കുന്നത് മറ്റൊരു തെറ്റായ തീരുമാനമാണ്. വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപമായി കണ്ട് തന്നെ ഇപിഎഫ് നിക്ഷേപം തുടരണം. ഭവന വായ്പയ്ക്ക് പകരം ഇപിഎഫ് പിൻവലിക്കുന്നത് തത്വത്തിൽ നഷ്ടമാണ് ഉണ്ടാക്കുക. ഇതോടൊപ്പം പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളും ആരംഭിക്കാം. സ്ഥിര നിക്ഷേപത്തില്‍ നിന്ന് ഉയർന്ന ആദായം ലഭിക്കാമെങ്കിലും നികുതി ഇനത്തില്‍ വലിയ തുക നഷ്ടമാകും. ഇതിന് പകരം പിപിഎഫി നിക്ഷേപങ്ങളെ നേടാം. നിക്ഷേപത്തിനും ആദായത്തിനും നികുതിയിളവ് ലഭിക്കും.

Read more about: retirement
English summary

Retirement Planning; How To Avoid Common Mistakes While investing For Retirement Life

Retirement Planning; How To Avoid Common Mistakes While investing For Retirement Life
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X