കുറഞ്ഞ റിസ്കും ഉറപ്പുള്ള റിട്ടേണും കാരണം നിക്ഷേപകര്‍ക്കിടയില്‍ സ്ഥിര നിക്ഷേപത്തിന് പ്രത്യേകമൊരു സ്ഥാനമുണ്ട്. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച പലിശയും സുരക്ഷിതത്വവും രണ്ടിടത്തും ലഭിക്കുന്നതിനാല്‍ ഏതാണ് മികച്ചതെന്ന ആശയക്കുഴപ്പം നിക്ഷേപകര്‍ക്ക് സ്വാഭാവികമാണ്. രണ്ട് പദ്ധതികളും താരതമ്യം ചെയ്യുകയാണ് ഇതിനുള്ള പോംവഴി. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളും പലിസ, കാലാവധി, മറ്റു കാര്യങ്ങളില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റും ബാങ്ക് സ്ഥിര നിക്ഷേപവും
പോസ്റ്റ് ഓഫീസ് അനുവദിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികളാണ് ടൈം ഡെപ്പോസിറ്റുകള്‍. 1 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്കാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ കാലാവധി. വ്യക്തിഗത അക്കൗണ്ടും മൂന്ന് പേര് ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. ബാങ്കുകളിലും വ്യക്തിഗത, ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി സാധാരണയായി 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ്.

പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശയാണ് ലഭിക്കുന്നത്. ത്രൈമാസത്തില്‍ പലിശ നിരക്ക് പുനരവലോകനം ചെയ്യും. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശയാണ് കാലാവധിയോളം ലഭിക്കുക. ബാങ്കുകളില്‍ വ്യത്യസ്ത നിരക്കിലാണ് പലിശ. മുന്‍നിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ 6.50 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ നല്കുന്നു.
സ്വകാര്യ ബാങ്കുകള്‍ 8 ശതമാനവും സ്മോള്‍ ഫിനാന്സ്് ബാങ്കുകള്‍ 9 ശതമാനം വരെയും പലിശ നല്‍കുന്നുണ്ട്. ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. പോസ്റ്റ് ഓഫീസില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്കില്ല.
നികുതി ഇളവ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ 5 വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് നികുതി കിഴിവുണ്ട്. 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സെക്ഷന്‍ 80സി പ്രകാരം ആദായ നികുതി കിഴിവ് നേടാം. 5 വര്‍ഷത്തെ ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം വഴി ബാങ്കുകളും ഇതേ കിഴിവ് നല്‍കുന്നുണ്ട്. അതേസമയം നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനത്തിന് നികുതി ഇളവുകളൊന്നുമില്ല. നിക്ഷേപകന്റെ ടാക്സ് സ്ലാബിന് അനുസൃതമായി നികുതി നൽകണം.
സുരക്ഷ
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയുള്ളതാണ്. ഇതാണ് ഇവയുടെ സുരക്ഷിതത്വം. അതേസമയം, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആര്‍ബിഐ സബ്സിഡിയറിയായ ഡെപ്പോസിറ്റ് ആന്‍ഡ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇന്‍ഷൂറന്‍സ്.
നേരത്തെ പിൻവലിക്കൽ
ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും സ്ഥിര നിക്ഷേപം നേരത്തെ പിൻവലിക്കാൻ അനുവദിക്കുന്നുണ്ട്. പിഴ നൽകി വേണം നിക്ഷേപം പിൻവലിക്കാൻ. ബാങ്കുകൾ വ്യത്യസ്ത പിഴയാണ് നിക്ഷേപം പിൻവലിക്കുമ്പോൾ ഈടാക്കുന്നത്. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലാണെങ്കിൽ 6 മാസത്തിന് ശേഷമാണ് പിൻവലിക്കാൻ സാധിക്കുകയുള്ളൂ.
6 മാസത്തിനും 1 വർഷത്തിനും ഇടയിൽ പിൻവലിച്ചാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ മാത്രം ലഭിക്കും. 1 വർഷത്തിന് ശേഷം നിക്ഷേപം അവസാനിപ്പിച്ചാൽ പലിശ നിരക്കിൽ നിന്ന് 2 ശതമാനം കുറയ്ക്കും.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പലിശ നിരക്ക്
1 വർഷ ടൈം ഡെപ്പോസിറ്റ്- 6.9%
2 വർഷ ടൈം ഡെപ്പോസിറ്റ് - 7%
3 വർഷ ടൈം ഡെപ്പോസിറ്റ് - 7%
5 വർഷ ടൈം ഡെപ്പോസിറ്റ് - 7.50%
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications