നിക്ഷേപിക്കുന്നതിനും നല്ലൊരു സമ്പാദ്യമുണ്ടാക്കിയെടുക്കുന്നതിനും ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. പക്ഷേ പലരുടെയും പ്രശ്നം കയ്യില്‍ അതിനും മാത്രം പണമില്ലാ എന്നതാണ്. ഇത്തരക്കാരില്‍ സമ്പാദ്യ ശീലം വളര്‍ത്താന്‍ സഹായിക്കുന്നവയാണ് ആവര്‍ത്തന നിക്ഷേപങ്ങള്‍. മാസത്തില്‍ ചിട്ടയായ നിക്ഷേപത്തിലൂടെ നല്ലൊരു സമ്പാദിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ തുടക്കകാര്‍ക്ക് നിക്ഷേപിക്കാന്‍ പറ്റിയ പദ്ധതിയാണ് ആവര്‍ത്തന നിക്ഷേപങ്ങൾ.
പല ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ആവർത്തന നിക്ഷേപം സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ നഗര, ഗ്രാമീണ മേഖലകൾ വ്യത്യാസമില്ലാതെ പ്രചാരമുള്ള നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം. ചെറിയ തുകയിലൂടെ വലിയ ആദായം നേടിതരുന്നവയും തീരെ നഷ്ട സാധ്യതയില്ലാത്തതുമായതിനാൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ വളരെ ജനപ്രീയമാണ്.
ഇതോടൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആവർത്തന നിക്ഷേപവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായതിനാൽ സുരക്ഷതിത്വത്തിലും ആശങ്കയില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേയും പോസ്റ്റ് ഓഫീസിലേയും ആവര്‍ത്തന നിക്ഷേപത്തില്‍ ഏതാണ് മികച്ചതെന്ന് നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐയില്‍ 12 മാസം മുതല്‍ 120 മാസത്തേക്ക് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാം. 100 രൂപയില്‍ തുടങ്ങി 10 ന്റെ ഗുണിതങ്ങളായി മാസം നിക്ഷേപിക്കുന്ന തുക ഉയര്‍ത്താം. 2 കോടി രൂപ വരെ നിക്ഷേപിക്കാം.
സ്ഥിര നിക്ഷേപങ്ങളുടെ അതേ പലിശ നിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആവര്‍ത്തന നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്നത്. മാസത്തവണ കൃത്യമായി അടയ്ക്കാത്തവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിഴ ലഭിക്കും. 6 മാസം തുടർച്ചയായി നിക്ഷേപം മുടങ്ങിയാൽ ആർഡി അക്കൗണ്ട് അവസാനിപ്പിക്കും.
പോസ്റ്റ് ഓഫീസ്
പോസ്റ്റ് ഓഫീസില്‍ 5 വര്‍ഷമാണ് ആവര്‍ത്തന നിക്ഷേപങ്ങളുടെ കാലാവധി. നിക്ഷേപത്തിന് 5.8 ശതമാനമാണ് പലിശ നിരക്ക്. 100 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തിന് ആവശ്യം. 10 ന്റെ ഗുണിതങ്ങളാക്കി നിക്ഷേപം ഉയര്‍ത്താം. നിക്ഷേപം ആരംഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം ആവര്‍ത്തന നിക്ഷേപം അവസാനിപ്പിക്കാന്‍ സാധിക്കും. ഇതിന് പോസ്റ്റ് ഓഫീസില്‍ അപേക്ഷ സര്‍പ്പിച്ചാല്‍ മതിയാകും.
60 മാസമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങളുടെ കാലാവധി. ആവശ്യമെങ്കില്‍ അപേക്ഷ സമര്‍പ്പിച്ച് 5 വര്‍ഷം കൂടി നിക്ഷേപ കാലാവധി ഉയര്‍ത്താം.
എസ്ബിഐ ആര്‍ഡി കാല്‍ക്കുലേറ്റര്‍
5 വര്‍ഷ നിക്ഷേപത്തിന് എസ്ബിഐ പലിശ നിരക്ക് പുതുക്കിയത് ആഗസ്റ്റ് 13നാണ്. 5 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.6 ശതമാനമാണ് പലിശ നിരക്ക്. മാസത്തില്‍ 10,000 രൂപ വീതം 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 6,93,323 രൂപ ലഭിക്കും.
മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് എസ്ബിഐ യില്‍ 5 വര്‍ഷത്തേക്ക് 6.45 ശതമാനമാണ് പലിശ നിരക്ക്. ഇതു പ്രകാരം 10,000 രൂപ മാസത്തില്‍ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നയാള്‍ക്ക് 7,08,040 രൂപ ലഭിക്കും.
പോസ്റ്റ് ഓഫീസ് ആര്‍ഡി കാല്‍ക്കുലേറ്റര്‍
മാസത്തില്‍ 100 രൂപ വെച്ച് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപമിടുന്നൊരാള്ക്ക് കാലാവധിയില്‍ 6969.67 രൂപയാണ് ലഭിക്കുക. ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടിയാല്‍ 8620 രൂപയും 7 വര്‍ഷം നിക്ഷേപം തുടര്‍ന്നാല്‍ 10,370 രൂപയും ലഭിക്കും. 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ 16,264 രൂപ ലഭിക്കും. മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷത്തേക്ക് 6.9 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications