റിസ്ക്കെടുക്കാന് തയ്യാറല്ലാത്തവരുടെ എന്നത്തെയും തിരഞ്ഞെടുപ്പ് സ്ഥിര നിക്ഷേപമാണ്. വലിയൊരു ശതമാനം സമ്പാദ്യത്തെ കരുതി വെയ്ക്കുന്നത് സ്ഥിര നിക്ഷേപത്തിലൂടെയാണ്. നിക്ഷേപകന്റെ താല്പര്യമനുസരിച്ച് സ്ഥിര നിക്ഷേപത്തെ ദീര്‍ഘകാലത്തേക്കും ഹൃസ്വകാലത്തേക്കും നിജപ്പെടുത്താം. സാധാരണ സ്ഥിര നിക്ഷേപമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ബാങ്കുകളെയാണ് പരിഗണിക്കുന്നത്. ബാങ്കുകള്‍ക്കൊപ്പം പോസ്റ്റ് ഓഫീസുകളിലും സ്ഥിരം നിക്ഷേപം സ്വീകരിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയുടെ ഭാഗമായുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും പോസ്റ്റ് ഓഫീസും സ്ഥിര നിക്ഷേപത്തിന് നല്കുന്ന പലിശ താരതമ്യം ചെയ്തു നോക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇ്ന്ത്യയുടെയും പോസ്റ്റ് ഓഫീസിന്റെയും അഞ്ച് വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 1.2 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് 5.5 ശതമാനം പലിശയാണ് നല്‍കുന്നത്. അതേസമയം പോസ്റ്റ്ഓഫീസ് 6.7 ശതമാനം പലിശ അഞ്ച് വര്‍ഷത്തേക്കുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് നല്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ കുറവ് വരുത്തിയിട്ടില്ല. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ നിരക്കാണ് ഇപ്പോഴും തുടരുന്നത്. നിലവിലുള്ള പലിശ നിരക്ക് ആദ്യ പാദം അവസാനിക്കുന്ന ജൂണ്‍ 30 വരെ തുടരും.
എസ്ബിഐ സ്ഥിര നിക്ഷേപം
ഏഴ് ദിവസം മുതല്‍ പത്ത് വര്‍ഷത്തേക്കാണ് എസബിഐ സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. രണ്ട് കോടിക്ക് മുകളില്‍ ഒരു നിരക്കും രണ്ട് കോടിക്ക് താഴെയുള്ള നിക്ഷേപത്തിന് മറ്റൊരു നിരക്കിലുമാണ് എസ്ബിഐ പലിശ. രണ്ട് കോടിക്ക് താഴെയുള്ള നിക്ഷേപത്തിന്റെ പലിശ കണക്കാക്കിയത് 2022 ഫെബ്രുവരി 15നാണ്. 2.90 മുതല്‍ 5.50 ശതമാനം വരെ നിരക്കിലാണ് എസബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ ഈടാക്കുന്നത്. 7 ദിവസം മുതല്‍ 45 ദിവസം വരെയാണ് 2.90 ശതമാനം പലിശയാണ് ലഭിക്കുക. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ 5.10 ശതമാനമാണ് പലിശ. 2മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനം പലിശ ലഭിക്കും. 3-5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനം പലിശ ലഭിക്കും. 5-10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനാണ് പലിശ.
2022 മേയ് 10 മുതല്‍ രണ്ട് കോടിക്ക് മുകളിലുള്ള നിക്ഷേപത്തിന് മാറ്റം വന്നിട്ടുണ്ട്. ഇത് 3 ശതമാനം മുതല്‍ 4.5 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏഴ് ദിവസം മുതല്‍ 45 ദിവസം വരെയുള്ള രണ്ട് കോടിക്ക് മുകളിലുള്ള നിക്ഷേപത്തിന് 3 ശതമാനമാണ് പലിശ. മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് 3.5ശതമാനം ലഭിക്കും. ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങള്‍ക്ക് 4 ശതമാനമാണ് പലിശ ലഭിക്കുക. രണ്ട് വര്‍ഷത്തിന് മുകളില്‍ 3 വര്‍ഷം വരെ 4.25 ശതമാനം പലിശ നല്‍കും. മൂന്ന് മുതല്‍ 5 വര്‍ഷം വരെ 4.50 ശതമാനമാണ് പലിശ. 5 വര്‍ഷത്തിന് മുകളില്‍ പത്ത് വര്‍ഷം വരെയും ഇതേ പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകള്‍ ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് സമാനമാണ്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയാണ് കാലാവധിയിലാണ് നിക്ഷേപങ്ങള്‍ ആരംഭിക്കുന്നത്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപകന് പലിശ അടക്കമുള്ള തുക തിരിരകെ ലഭിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ നിശ്ചയിച്ച നിരക്ക് പ്രകാരം 1 വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങളാണെങ്കില്‍ 6.7 ശതമാനമാണ് പലിശ നിരക്ക്.
നിക്ഷേപം തുടങ്ങി ആറ് മാസം പൂർത്തിയായാൽ അക്കൗണ്ട് പിൻവലിക്കാൻ അനുവദിക്കും. 6 മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളിൽ പിൻവലിച്ചാൽ സ്ഥിര നിക്ഷേപത്തിന്റെ പലിശ ലഭിക്കില്ല. സേവിംഗ്സ് അക്കൗണ്ട് പലിശയാണ് അനുവദിക്കുക. 2 വർഷം, 3 വർഷം അഞ്ച് വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപം ഒരു വർഷം കഴിഞ്ഞ് പിൻവലിച്ചാൽ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശയിൽ നിന്ന് രണ്ട് ശതമാനം കുറവ് വരുത്തും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
